Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയോട് ശമ്പളം വെളിപ്പെടുത്തി; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ജോലി എത്ര വലുതാണെങ്കിലും ശമ്പളം എത്രയാണ് എന്ന് ആരോടും വെളിപ്പെടുത്തരുത് എന്ന് പറയുന്നത് വെറുതേയല്ല. സ്വന്തം വീട്ടിൽ പോലും ശമ്പളം തുറന്നുപറയുന്നത് മണ്ടത്തരമാണ് എന്നാണ് ഈ യുവാവിന്റെ അനുഭവം വ്യക്തമാക്കുന്നത്. ശമ്പളം വെളിപ്പെടുത്തിയതിന് പിന്നാലെ താൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നമാണ് യുവാവ് പങ്കുവെച്ചത്.

അമ്മയുടെ നിർബന്ധം സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് തനിക്ക് ഒരു വർഷം എത്ര ശമ്പളം കിട്ടുമെന്ന് യുവാവ് അമ്മയോട് പറഞ്ഞത്. അന്ന് മുതൽ ഈ യുവാവ് സമാധാനം അറിഞ്ഞിട്ടില്ല. എങ്ങനെയാണ് ഈ പ്രശ്നം ആരംഭിച്ചത്.

money

പണം ചെലവഴിക്കുന്നതിൽ നിന്ന് അമ്മ വിലക്കിയതോടെയാണ്. ഇയാൾ തനിക്ക് എത്രയാണ് ശമ്പളം കിട്ടുന്നതെന്ന് വെളിപ്പെടുത്താൻ തീരുമാനിച്ചത്. തനിക്ക് നല്ല ശമ്പളം ഉണ്ടെന്ന് മനസ്സിലാവുമ്പോൾ അമ്മയുടെ ആശങ്കമാറുമെന്നാണ് ഇദ്ദേഹം വിചാരിച്ചത്. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ഇപ്പോൾ ദിവസം ബന്ധുക്കൾ യുവാവിനെ വിളിച്ച് ശല്യപ്പെടുത്തുകയാണ്. പണം ചോദിച്ചാണ് ഇവരൊക്കെ വിളിക്കുന്നത്. ഈ ബന്ധുക്കളെ എങ്ങനെ നേരിടണമെന്ന് അറിയാതെ വിഷമിക്കുകയാണ് അദ്ദേഹം. അതേസമയം തന്റെ അമ്മ ഇപ്പോൾ ധാരാളം ഷോപ്പ് ചെയ്യാറുണ്ടെന്നും അതിൽ താൻ സന്തോഷിക്കുന്നുവെന്നും യുവാവ് പറയുന്നു.

യുവാവിന്റെ പോസ്റ്റിന് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. തന്റെ അച്ഛന്റെ ശമ്പളം എത്രയാണെന്ന് വർഷങ്ങളോളം തന്റെ കുടുംബം അറിഞ്ഞിരുന്നല്ലെന്നും ഒരിക്കൽ അദ്ദേ​ഹത്തിന്റെ പാസ് ബുക്ക് നോക്കിയപ്പോഴാണ് മനസ്സിലായതെന്നുമാണ് ഒരാൾ കമന്റിട്ടത്.
ശമ്പളം മറ്റുള്ളവരോട് പറയാത്തതാണ് നല്ലതെന്നാണ് മറ്റൊരാളുടെ കമന്റ്.

കൃത്യമായി പണം സേവ് ചെയ്യാൻ പഠിക്കണമെന്നും അദ്ദേഹം പറയുന്നു. പണം ചോദിച്ചുവരുന്ന ബന്ധുക്കലോട് പണം തരില്ലെന്ന് പറയാൻ പഠിക്കണം, അത് സാധിക്കുന്നില്ലെങ്കിൽ കടം കൊടുക്കുക, തിരിച്ച് വാങ്ങുക എന്നാണ് ഒരാൾ പറഞ്ഞത്.

നിങ്ങളോട് ആരെങ്കിലും പണം ചോദിക്കുമെന്ന് തോന്നിയാൽ അപ്പോൾ തന്നെ പറഞ്ഞേക്കണം. ഞാൻ പണം മൊത്തം ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണെന്ന് ഒരാൾ കമന്റ് ചെയ്തു. എന്തായും നിങ്ങൾ നിങ്ങളുടെ അനുഭവം പറഞ്ഞത് നന്നായി ഇനി എനിക്ക് സൂക്ഷിക്കാമല്ലോ എന്നാണ് മറ്റൊരുന രസികന്റെ കമന്റ്. സംഭവം ഇപ്പോൾ വൈറൽ ആണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+