ഐ ഫോൺ 15 പ്രോ വേണമെന്ന് 11കാരി, കയ്യിലുള്ളത് ഐ ഫോൺ 8; അച്ഛൻ ചെയ്തത് കണ്ടോ
ഇപ്പോൾ കയ്യിൽ ഇല്ലാത്ത ആളുകൾ കുറവായിരിക്കും. കുട്ടികളുടെ കയ്യിൽ പോലും ഫോൺ ഉണ്ട്. 11 വയസ്സുള്ള മകൾ ഐ ഫോൺ 15 പ്രൊ മാക്സ് വാങ്ങാൻ ആവശ്യപ്പെട്ട സംഭവത്തെക്കുറിച്ച് കുട്ടിയുടെ അച്ഛൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്. എന്താണ് സംഭവം എന്ന് വിശദമായി അറിഞ്ഞാലോ..
ഐ ഫോൺ വാങ്ങി കൊടുക്കാതെ മാതാപിതാകജ്കൾ തന്റെ ജീവിതം നശിപ്പിക്കുകയാണെന്നാണ് കുട്ടി പറയുന്നത്. ഇതോടെ അച്ഛന് ആകെ ആശങ്കയായി. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. തുടർന്നാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യത്തെക്കുറിച്ച് പോസ്റ്റ് ഇടുന്നത്.

എന്താണ് താൻ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം തേടിയത്. റെഡ്ഡിറ്റിലാണ് പോസ്റ്റ്.
9,000-ത്തിലധികം കമന്റുകൾ ലഭിച്ചു.
ടോപ്പ്-സ്പെക്ക് ഐഫോണിന് ഏകദേശം 1,200 ഡോളർ (ഒരു ലക്ഷം രൂപ) വില വരുമെന്ന് താൻ മകളോട് പറഞ്ഞിട്ടുണ്ടെന്നും പെൺകുട്ടിക്ക് ഈ ഫോണിന്റെ പഴയ വേരിയന്റ് ഉണ്ടെന്നും സുഹൃത്തുക്കൾക്കെല്ലാം ഒരു സ്മാർട്ട് ഫോൺ ഉള്ളത് കൊണ്ടാണ് മകൾ പുതിയ ഫോൺ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു.
രണ്ട് വർഷം മുമ്പ് ഞങ്ങൾ അവൾക്ക് ഒരു ഫോൺ നൽകി. അത് എന്റെ പഴയ ഫോൺ ആയിരുന്നു. എന്റെ ഒരു പഴയ ഐ ഫോൺ 8 ആയിരുവന്നു. അവൾ അതാണ് ഉപയോഗിക്കുന്നത്. സുഹൃത്തുക്കൾക്ക് മെസേജ് അയക്കാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. അവളുടെ സുഹൃത്തുക്കൾ പുതിയ ഫോൺ വാങ്ങി. അത് കൊണ്ടാണ് അവൾ പുതിയ ഫോൺ ആഗ്രഹിക്കുന്നത്, അദ്ദേഹം പറഞ്ഞു.
അതിനാൽ ഐ ഫോൺ 13 നല്ല ഒരു ഓപ്ഷനായിരിക്കുമെന്ന് ഞാൻ കരുതി. അതിന്റെ വില 600 ഡോളറാണ്, നല്ല ക്യാമറ/ ബാറ്ററി ലൈഫ് ഉള്ളതിനാൽ ഇത് മറ്റെല്ലാ ഐ ഫോണുകളെയും പോലെ കാണപ്പെടുന്നു. പക്ഷേ അവൾക്ക് ഐ ഫോൺ 15 പ്രോ മാക്സ് പ്രത്യേകമായി ആഗ്രഹിച്ചു. കാരണം ഇതിൽ കൺസോൾ ലെവൽ ഗെയിമുകൾ കളിക്കാം. 120 Hz ഡിസ്പ്ലേ ഉണ്ട്," പിതാവ് പറയുന്നു. പണം പാഴാക്കുന്നതാണ് എന്ന് പറഞ്ഞപ്പോൾ തന്റെ ജീവിതം നശിപ്പിക്കുകയാണ് എന്നായിരുന്നു മറുപടിയെന്നും പറയുന്നു.












Click it and Unblock the Notifications