Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുംനഫ്താഖ് ഫ്ളാവേൽ നൂൺ ഖരസിനോവ് '; കോഴിക്കോട്ടെ കല്യാണക്കത്തിലെ വൈറൽ പേരിന് പിന്നിലെ രസകരമായ കഥ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരു കല്യാണക്കത്തായിരുന്നു. കല്യാണക്കത്ത് വൈറലാവാൻ മാത്രം കാരണമെന്താണ് എന്നാണ് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവുക. കാരണം മറ്റൊന്നുമായിരുന്നില്ല കല്യാണക്കത്തിലെ വരന്റെ പേര് തന്നെയായിരുന്നു.

'സുംനഫ്താഖ് ഫ്‌ളാവേൽ നൂൺ ഖരസിനോവ്' എന്നായിരുന്നു പേര്. കോഴിക്കോട് തിരവങ്ങൂർ സ്വദേശിയുടേതാണ് ഈ വ്യത്യസ്തമായി പേര്. പേര് വായിച്ചവർക്കൊക്കെ അർത്ഥമറിയാൻ ആകാംക്ഷയായി. ഒടുവിൽ കല്യാണക്കത്തിലെ ഫോൺ നമ്പറിലേക്ക് വിളിച്ച തങ്ങളുടെ സംശയം ചോദിച്ചു.

MARRIAGE

തിരുവങ്ങൂർ സ്വദേശിയായ സുരേന്ദ്രന്റെ മൂന്ന് മക്കൾക്കും വ്യത്യസ്തമായ പേരാണ് അദ്ദേഹം നൽകിയത്. മൂത്ത മകൻ സുംതാഖ് ജയ്‌സിൻ ദൃഷ്‌നോവ്, രണ്ടാമ മകൻ സുംഷിതാഖ് ലിയോ ഫർദ് ജിഷ്‌ണോവ്, മൂന്നാമത്തെ ആളാണ് സുംനഫ്താഖ് ഫ്‌ളാവേൽ നൂൺ ഖരസിനോവ്.

മാതാപിതാക്കളുടെ പേരിന്റെ ആദ്യ അക്ഷരങ്ങളും മറ്റ് ചില ഇഷ്ടപ്പെട്ട പേരുകളും ചേർത്താണ് മക്കൾക്ക് പേരിട്ടത് എന്നാണ് സുരേന്ദ്രൻ പറയുന്നത്. മീഡിയ വണ്ണിനോടായിരുന്നു പ്രതികരണം. പേരുകൾ ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് സുംനഫ്താഖ് പറഞ്ഞു.

പേര് കൊണ്ട് ​​ഗുണം ആണ് ഉണ്ടായതെന്നും സുംനഫ്താഖ് പറയുന്നു. ആളെ അറിയില്ലെങ്കിലും ഇങ്ങനെയൊരു ആളുണ്ടെന്ന് എല്ലാവർക്കും അറിയാം. സ്കൂളിലും ആണെങ്കിലും എവിടെയാണെങ്കിലും ആളെ പെട്ടെന്ന് മനസ്സിലാവുമെന്ന് സുംനഫ്താഖ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+