8 മാസം പ്രായം, മാസം കുഞ്ഞ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ; സംഭവം ഇങ്ങനെ..
പഠിച്ച് , നല്ല ജോലി ചെയ്ത് പണം ഉണ്ടാക്കണം എന്ന് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പഠനവും ജോലി കിട്ടലുമൊക്കെ കഴിയുമ്പോഴേക്കും എന്തായാലും 25 വയസ്സെങ്കിലും ആവും. എന്നാൽ ജനിച്ച് എട്ടാം മാസത്തിൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു കൊച്ചു കുട്ടിയെക്കുറിച്ചാണ് പറയാൻ പോകുന്നത്. അമേരിക്കയിൽ നിന്നുള്ള എം ജെ എന്ന എട്ട് മാസമുള്ള പെൺകുട്ടിയാണ് ലക്ഷങ്ങൾ സമ്പാദിക്കുന്ന ആ കുട്ടി.
സാറാ ലുറ്റസ്കർ എന്ന നഴ്സിന്റെ മകളാണ് എംജെ. ജനിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ മകളെ സെലിബ്രിറ്റിയാക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു, വിവധ മോഡലിംഗ് ഏജൻസികൾക്ക് കുട്ടിയുടെ ഫോട്ടോ അയച്ച് കൊടുത്തിരുന്നു. ആദ്യമായി കുട്ടിയുടെ മോഡലിംഗ് ഫോട്ടോ എടുത്തപ്പോൾ എം ജെയ്ക്ക് പ്രായം അഞ്ച് മാസം മാത്രമായിരുന്നു പ്രായം.

എന്തായാലും സാറയുടെ ശ്രമം വെറുതെയായില്ല.. വാൾമാർട്ട്, കോസ്റ്റോകോ തുടങ്ങിയ രണ്ട് പ്രമുഖ അമേരിക്കൻ കമ്പനികളുടെ മോഡിലായി എം ജെയെ തിരഞ്ഞെടുത്തു. കമ്പനികളുടെ ചൈൽഡ് മോഡലായി കരാറിൽ ഒപ്പുവെച്ച ഉടൻ ഏകദേശം 3.5 ലക്ഷം രൂപയാണ് ചെറു പ്രായത്തിൽ തന്നെ കുഞ്ഞ് നേടിയത്.
ഇപ്പോൾ കുഞ്ഞിന് പ്രായം എട്ട് മാസം ആണ് പ്രായം. ഈ കമ്പനികൾക്ക് വേണ്ടി മാത്രമല്ല, കൂടാതെ മറ്റ് നിരവധി ബ്രാന്റുകൾക്കായി ഫോട്ടോ ഷൂട്ടുകളും ചെയ്യുന്നു. ഇത് വഴി ലക്ഷങ്ങൾ ആണ് കുഞ്ഞ് നേടുന്നത്. ഇപ്പോൾ മകൾ സന്തോഷവതിയാണെന്നും എല്ലാം ആസ്വദിക്കുന്നുണ്ടെന്നും ആണ് എം ജെയുടെ അമ്മ സാറ പറഞ്ഞത്. വലുതാകുമ്പോൾ ഇത് ചെയ്യണോ എന്ന് കുഞ്ഞിന് സ്വന്തം തീരുമാനിക്കാം എന്നാണ് സാറ പറയുന്നത്. ഇപ്പോൾ കുഞ്ഞിന് ഒരുപാട് ആരാധകരും ഉണ്ട്. ടിക്ക് ടോക്കിൽ ഫോളോവേഴ്സമുണ്ട്.












Click it and Unblock the Notifications