Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ട ഗർഭപാത്രമുള്ള യുവതി, അപൂർവ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി; ഡോക്ടർമാരും ഞെട്ടി!

യു എസിലെ അലബാമയിൽ ഒരു യുവതി രണ്ട് കുട്ടികൾക്ക് ജന്മം നൽകി. ഈ യുവതിക്ക് രണ്ട് ​ഗർഭപാത്രങ്ങൾ ഉണ്ട്. ഇത് അപൂർവ്വങ്ങളിൽ അപൂർവ്വമായ അവസ്ഥയാണ്. കെൽസി ഹാച്ചർ എന്ന യുവതിക്കാണ് രണ്ട് ​ഗർഭപാത്രങ്ങൾ ഉള്ളത്. ഇവരുടെ ഭർത്താവ് കാലേബ് ആണ്.

ബുധനാഴ്ച രാവിലെ ബർമിംഗ്ഹാം ഹോസ്പിറ്റലിലാണ് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചത്. ‍‌കെൽസി ഹാച്ചർ രണ്ട് ​ഗർഭപാത്രങ്ങളിലും ​ഗർഭം ധരിക്കുകയായിരുന്നു. ഒരു ദശലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കാൻ സാധ്യതയുള്ള ഡികാവിറ്ററി ഗർഭം എന്നറിയപ്പെടുന്ന അപൂർവ ഗർഭമാണ് ഇത്.

Pregnant

'ഒരു ദശലക്ഷത്തിൽ ഒരു അവസരം':

കെൽസിയുടെ ഡോക്ടർ ശ്വേത പട്ടേൽ, സ്കാനുകൾ പരിശോധിക്കുന്നതുവരെ ഈ കണ്ടെത്തലിൽ അവിശ്വാസത്തിലായിരുന്നു. കെൽസി മുമ്പ് മൂന്ന് തവണ പ്രസവിച്ചതുപോലെ, ഇരട്ട ഗർഭപാത്രമുള്ള സ്ത്രീകൾക്ക് ഒരു ഗർഭപാത്രത്തിൽ ഒരു കുഞ്ഞ് ഗർഭം ധരിക്കുന്നത് അസാധാരണമല്ലെങ്കിലും, രണ്ടിലും ഒരു കുഞ്ഞ് ഉണ്ടാകാനുള്ള സാധ്യത ഒരു ദശലക്ഷത്തിൽ ഒന്ന് മാത്രമാണ്.

താൻ കെൽസിയെ അവരുടെ മൂന്ന് ​ഗർഭാവസ്ഥയിൽ പരിചരിച്ചിരുന്നുവെന്നും അവർക്ക് ഇരട്ട ​ഗർഭപാത്രമുണ്ടെന്ന് അറിയാമായിരുന്നുവെന്നും ഡോക്ടർ പറയുന്നു. പക്ഷേ അന്ന് ഒരു കുട്ടിയായിരുന്നു ഉണ്ടായിരുന്നതെന്നും രണ്ട് ​ഗർഭപാത്രത്തിലും കുഞ്ഞുങ്ങൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടുവെന്നും ഡോക്ടർ പറയുന്നു. ഉയർന്ന അപകട സാധ്യത ഉള്ളതിനാൽ അധിക വൈദഗ്ദ്ധ്യം നേടിയ തന്റെ സഹപ്രവർത്തകരുടെ സഹായം ഉണ്ടായിരുന്നവെന്നും അവർ പറഞ്ഞു.

ഹാച്ചറിന്റെ ​ഗർഭധാരണം ഉയർ‌ന്ന അപകട സാധ്യതയുള്ളതായി കണക്കാക്കുകയും 39 ആഴ്ചയിൽ പ്രവസത്തിലേക്ക് എത്തിയെന്നും പറയുന്നു. 20 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ രണ്ട് പെൺകുഞ്ഞുങ്ങൾ പിറന്നു.

ഒരു സാധരാണ ​ഗർഭത്തിൽ ഇരട്ട ​ഗർഭധാരണം ഒരു ​ഗർഭപാത്രത്തിൽ ഉണ്ടാവുമെങ്കിലും ഇരട്ട ​ഗർഭപാത്രത്തിൽ‌ രണ്ട് കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് അസാധാരണമാണ്. ആദ്യത്തെ കുഞ്ഞിനെ നറ്റ് മൂന്ന് കുട്ടികളപ്പോലെ സാധാരണ രീതിയിലാണ് പ്രസവിച്ചത്. രണ്ടാമത്തെ കുട്ടിയെ സി സെക്ഷൻ വഴിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+