'ലോകത്തിലെ ഏറ്റവും അസൂയയുള്ള സ്ത്രീ'; ഭർത്താവിനെ എന്നും നുണപരിശോധനയ്ക്ക് വിധേയനാക്കും!
ബന്ധങ്ങളിൽ, അസൂയയും കുശുമ്പുമൊക്കെ തോന്നുന്നത് സാധാരണമാണ്. എന്നാൽ, ഇംഗ്ലണ്ടിൽ നിന്നുള്ള 52-കാരിയായ ഡെബ്ബി വുഡിനെ പോലെ അസൂയയും കുശുമ്പും നിറഞ്ഞ വ്യക്തി വേറെ ഉണ്ടാവില്ല. "ലോകത്തിലെ ഏറ്റവും അസൂയയുള്ള സ്ത്രീ" എന്ന നിർഭാഗ്യകരമായ പ്രശസ്തി നേടി.
എന്തുകൊണ്ടെന്ന് നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടോ? ഡെബിക്ക് എല്ലായ്പ്പോഴും സംശയമാണ്. ഭർത്താവിനെ വല്ലാത്ത സംശയമാണ് ഡെബ്ബിക്ക്. അവൾ തൻ്റെ ഭർത്താവ് സ്റ്റീവിൻ്റെ ഇമെയിലുകളും ബാങ്ക് അക്കൗണ്ടുകളും അവൻ്റെ ഫോണും പരിശോധിക്കും.

ഇടയ്ക്കെങ്കിലും ഇങ്ങനെ ചിലരെങ്കിലും ചെയ്യാറുണ്ട്. എന്നാൽ ഇത് അങ്ങനെയല്ല. ദിവസവും ഡെബ്ബി ഭർത്താവിന്റെ ഫോണും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പരിശോധിക്കും. ഡെബ്ബി എന്നും വൈകീട്ട് ഭർത്താവ് വീട്ടിൽ വരുമ്പോൾ അയാളെ നുണപരിശോധനയക്കും വിധേയനാക്കും. 2025 ലാണ് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലൂടെയാണ് ഡെബ്ബിയുടെ സംശയത്തിനെക്കുറിച്ച് എല്ലാവരും അറിയുന്നത്. ഡെബ്ബി തന്നെയാണ് തന്റെ സ്വഭാവത്തിലെ ഈ പ്രശ്നത്തെക്കുറിച്ച് പറയുന്നത്.
2011 ൽ ആണ് ഡെബ്ബിയും ഭർത്താവും ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. രണ്ട് പേരുടെയും ഒരു കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടത്. ആദ്യം കണ്ടപ്പോൾ തന്നെ ഇവർക്ക് ഇഷ്ടമായി. പിന്നീട് മറ്റൊരു ബന്ധത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നാണ് ഡെബ്ബി പറയുന്നത്.
എന്നാൽ തന്നെ പരിചയപ്പെടുന്ന സമയത്ത് തന്നെ സ്റ്റീവിന് മറ്റ ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡെബ്ബിക്ക് തോന്നി. അത് അവൾ ചോദിക്കുകയും ചെയ്തു. സംശയത്തിന് പിന്നാലെ ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. എന്നിട്ടും സംശയം തീർന്നില്ല. സംശയത്തിന്റെ പേരിൽ സ്റ്റീവിന്റെ ലാപ് ടോപ്പിൽ ചൈൽഡ് പ്രൂഫ് ഫിൽറ്റർ വെച്ചു. അത് മാത്രമല്ലാ ഓൺലൈൻ വഴി നുണ പരിശോധിക്കുന്ന യന്ത്രം വാങ്ങി. അത് വെച്ച് സ്റ്റീവിനെ നിരന്തരം നുണപരിശോധനയ്ക്ക് വിധേയനാക്കി.
വൈകാതെ തന്നെ എന്താണ് ഡെബ്ബിയുടെ ആ പ്രശ്നം എന്ന് കണ്ടെത്തി. ഒഥല്ലോ സിൻഡ്രോെ എന്ന അവസ്ഥയാണ് ഇവർക്ക്. നിരന്തരം തന്റെ പങ്കാളി തന്നെ വഞ്ചിക്കുന്നുണ്ടോ എന്ന് സംശയിക്കുന്ന അവസ്ഥയാണ്. മറ്റ് പല മാനസികാരോഗ്യ പ്രശ്നങ്ങളും ഡെബ്ബിക്ക് ഉണ്ട്. അതേ സമയം ഡെബ്ബിയുടെ ഈ പ്രശ്നങ്ങളൊക്കെ മനസ്സിലാക്കി സ്റ്റീവ് അവൾരക്കൊപ്പം നിൽക്കുകയാണ്. അവൾക്ക് തന്നെ ഒരുപാട് ഇഷ്ടമാണെന്നും ഡെബ്ബിക്കൊപ്പം ഉണ്ടാവുമെന്നും സ്റ്റീവ് പറയുന്നു.












Click it and Unblock the Notifications