Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേതമോ.. ശാപമോ? സന്ധ്യ കഴിഞ്ഞാൽ ഇവിടെ ഒറ്റ മനുഷ്യനുണ്ടാവില്ല; ഹരിയാനയിലെ ആൾത്താമസമില്ലാത്ത 4 ​ഗ്രാമങ്ങൾ!

ഇപ്പോൾ എങ്ങോട്ട് നോക്കിയാലും അവിടെയൊക്കെ വീടുകളാണ്. സ്ഥലത്തിന് ആണെങ്കിൽ വില കൂടിവരികയാണ്. എന്നാൽ ആരും താമസിക്കാത്ത നാല് ഗ്രാമങ്ങൾ ഉണ്ട്. അതെ ഹരിയാനയിലെ ഈ നാല് ഗ്രാമങ്ങളിൽ ഒരു മനുഷ്യൻപോലും താമസിക്കുന്നില്ല.

ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലെ സോഹ്ന പട്ടണത്തിൽ ആണ് ഒരാള് പോലും താമസിക്കാത്ത ഈ നാല് ഗ്രാമങ്ങൾ ഉള്ളത്. ഖോബ്രി, ജലാൽപൂർ, പുലാവാസ്, റോജ്ക ഗുർജാർ എന്നിവയാണ് ആ നാല് ഗ്രാമങ്ങൾ. റവന്യൂ വകുപ്പിന്റെ രേഖകൾ അനുസരിച്ച്, ഈ ഗ്രാമങ്ങളെ വെളിച്ചമില്ലാത്ത ഇടം എന്ന് അർത്ഥം വരുന്ന ബെച്ചിരാഗ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

virl

100 വർഷത്തിൽ അധികമായി ഈ ഗ്രാമങ്ങളിൾ ആൾത്താമസമില്ല. ആയിരക്കണക്കിന് ഏക്കറുള്ള ഈ ഗ്രാമത്തിൽ കൃഷ് മാത്രമാണ് ചെയ്ത് വരുന്നത്. വൈദ്യുതി ഇല്ല. ആർക്കും അതിന് താൽപര്യവും ഇല്ല.

അതേസമയം പകൽസമയത്ത് അടുത്ത ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ വന്ന് കന്നുകാലികൾക്ക് പുല്ല് ശേഖരിച്ച് പോകും. എന്നാൽ സന്ധ്യയായി തുടങ്ങിയാൽ ആരും ഈ ഗ്രാമങ്ങളിൽ നിൽക്കില്ല. എന്നാൽ എന്തുകൊണ്ടാണ് ഇവിടെ ആരും താമസിക്കാത്തതെന്ന് ആർക്കും അറിയില്ല.

ഖോബ്രി വില്ലേജിന്റെ മൊത്തം ഭൂവിസ്തൃതി ഏതാണ്ട് 196 ഹെക്ടറാണെന്ന് പറയുന്നത്. ജലാൽപൂരിൽ 142 ഹെക്ടർ ഭൂമിയുണ്ട്. ആയിരക്കണക്കിന് ഏക്കർ ഭൂമിയുള്ള കുത്തനെ ഉള്ള പ്രദേശമാണ് റോജ്ക. ഗുർജാർ ദംദാമ തടാകത്തിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത് പുൽവാസിൽ 130 ഹെക്ടർ ഭൂമിയുണ്ട്. വർഷങ്ങളായി ഇവിടെ ആരും താമസിക്കുന്നില്ല.

ഇത് പോലെ മറ്റൊരു സ്ഥലം ഉണ്ട്, രാജസ്ഥാൻ സംസ്ഥാനത്തെ കുൽധാര ഗ്രാമത്തിലാണ് ആളുകൾ താമസിക്കാത്തത്. 19-ാം നൂറ്റാണ്ട് മുതൽ ഉപേക്ഷിക്കപ്പെട്ടതായി ആണ് കരുതുന്നത്. ജയ്‌സാൽമീറിൽ നിന്ന് 18 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമം പ്രേതങ്ങളുടെ ആവാസ കേന്ദ്രമാണെന്ന് ആളുകൾ പറയുന്നത്..

വളരെക്കാലം മുമ്പ്, ഈ സ്ഥലം സമ്പന്നരായ പലിവാൽ ബ്രാഹ്മണരുടെ ഭവനമായിരുന്നു. ആളുകൾ പറയുന്നതനുസരിച്ച്, യഥാർത്ഥ നിവാസികൾ ഗ്രാമത്തെ ശപിച്ചു, പിന്നീട് ഈ സ്ഥലത്ത് മനുഷ്യർക്ക് താമസിക്കാൻ കഴിഞ്ഞില്ല.

കുൽധാരയിൽ പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമേ കാണാനാവൂ. ഇപ്പോൾ, ഈ സ്ഥലം ഒരു പുരാവസ്തു സ്ഥലമായി മാറിയിരിക്കുന്നു, കൂടാതെ പകൽസമയത്ത് ഇവിടെ സഞ്ചാരികൾ എത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+