ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്യാൻ അറിയില്ല, ഭാര്യയെ കാണിക്കാൻ ഭർത്താവ് ചെയ്തത്; വൈറൽ
സോഷ്യൽമീഡിയ ഉപയോഗിക്കാതെ ജീവിക്കുന്നതിനെക്കുറിച്ച് നമ്മൾക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല. എന്തിനും ഏതിനും സോഷ്യൽമീഡിയ ഇല്ലാതെ പറ്റില്ല. നമ്മൾ ഒരു ദിവസം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും സോഷ്യൽ മീഡിയിയൽ തന്നെയായിരിക്കും. എന്നാൽ ഇതൊന്നും ഉപയോഗിക്കാൻ അറിയാത്ത ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്.
അവർക്ക് ഇത്തരം മീഡിയകൾ ഉപയോഗിക്കാൻ ഭയമായിരിക്കും. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല, ഇനി എന്തെങ്കിലും തെറ്റ് പറ്റിയാലോ എന്ന ആശങ്ക ഉണ്ടാവും. അത്തരത്തിൽ സോഷ്യൽമീഡിയിയുടെ സൂത്രപ്പണികൾ ഒന്നും അറിയാത്ത ഒരു മനുഷ്യൻ താൻ ഫേസ്ബുക്കിൽ വായിച്ച ഒരു ക്വാട്ട് തന്റെ ഭാര്യയെ കാണിക്കാൻ വേണ്ടി ചെയ്ത ഒരു കാര്യമാണ് വൈറൽ ആകുന്നത്.

തന്റെ അച്ഛനെക്കുറിച്ച് ഒരു എക്സ് ഉപയോക്താവാണ് പോസ്റ്റിട്ടിരിക്കുന്നത്. ഹിന്ദിയിൽ എന്തോ എഴുതിയ ഒരു പേപ്പറിന്റെ കഷ്ണമാണ് അദ്ദേഹം പങ്കുവെച്ചത്. എന്റെ അച്ഛന് ഫേസ്ബുക്കിൽ കാണുന്ന ഉദ്ധരണികൾ എങ്ങനെ ഡൗൺലോഡ് ചെയ്യണമെന്ന് അറിയില്ല, അതിനാൽ അവ എന്റെ അമ്മയ്ക്ക് അയയ്ക്കാൻ ഒരു കടലാസിൽ എഴുതുകയാണ്" എന്നാണ് ഉപയോക്താവ് കുറിച്ചത് .
"ഒരു വ്യക്തിയുടെ ഏറ്റവും നല്ല കൂട്ടാളി അവരുടെ ആരോഗ്യമാണ്; അത് നഷ്ടപ്പെട്ടാൽ, അവർ എല്ലാ ബന്ധങ്ങൾക്കും ഒരു ഭാരമാകും." എന്നാണ് ആ കടലാസ്സിൽ എഴുതിയ ക്വാട്ട്. ഫേസ്ബുക്കിൽ നിന്ന് എങ്ങനെയാണ് വാട്സാപ്പിലേക്ക് പോസ്റ്റുകൾ അയക്കേണ്ടത് എന്ന് പിതാവിന് പറഞ്ഞു കെടത്തെന്നും ഉപയോക്താവ് പറഞ്ഞു.












Click it and Unblock the Notifications