ഒരു ഭർത്താവ്, 18 കാമുകന്മാർ.. യുവതി സ്വന്തമാക്കിയത് കോടികൾ; സംഭവം ഇങ്ങനെ
18 പുരുഷന്മാരെ ഒരേസമയം പ്രണയിച്ച യുവതിയെക്കുറിച്ച് അറിയാമോ? അതും വിവാഹം കഴിഞ്ഞ സ്ത്രീ. സംഭവം ആത്മാർത്ഥ പ്രണയമൊന്നുമായിരുന്നില്ല, കൃത്യമായ ലക്ഷ്യം വെച്ചായിരുന്നു യുവതി 18 പേരെ പ്രണയിച്ചത്. വെറും 29 വയസ്സ് മാത്രമാണ് ഇവരുടെ പ്രായം. 2022 ൽ ചൈന മോണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
18 കാമുകന്മാരിൽ നിന്ന് ഇവർ രണ്ട് കോടിയോളം രൂപയാണ് തട്ടിയെടുത്തത്. 2017 മുതലാണ് യുവതി പ്രണയം ആരംഭിക്കുന്നത്. അങ്ങനെ 18 പേരെ ഇവർ പ്രണയിക്കാൻ തുടങ്ങി. ആർക്കും സംശയമൊന്നും തോന്നിയില്ല, എല്ലാവരും കരുതിയത് യുവതിയുടെ പ്രണയം തീവ്രമാണെന്നാണ്. വിവാഹം കഴിക്കണമെന്നും ഇവർ 18 പേരോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് വരെ ഇവർ നടത്തിയിരുന്നു. 2014 മുതൽ ഇവർ ഒരാളുടെ ഭാര്യയാണെന്ന് ആരും അറിഞ്ഞിരുന്നില്ല.18 പേരിൽ നിന്ന് പണം തട്ടാൻ യുവതി പല നുണക്കഥകളും ഉണ്ടാക്കി അച്ഛന് ക്യാൻസർ ആണെന്ന് വരെ പറഞ്ഞു. ആരും പൂർണമായും വിശ്വസിച്ചുപോകുന്ന തരത്തിലാണ് യുവതി കഥകൾ പറഞ്ഞത്. അതുകൊണ്ട് തന്നെ പലരും ലോണെടുത്ത് പോലും യുവതിക്ക് പണം നൽകിയിരിന്നു.
എന്നാൽ വിവാഹം രജിസ്ട്രർ ചെയ്യാൻ യുവതി മടികാണിച്ച് തുടങ്ങിയതോടെ കാമുകന്മാർക്ക് സംശയം തോന്നി..ഇവർ യുവതിക്ക് കൊടുത്ത പണം തിരിച്ച് ചോദിക്കാൻ തുടങ്ങി. ആകെ പെട്ടുപോകുമെന്ന് തോന്നിയ യുവതി പുതയി കാമുകന്മാരിൽ നിന്ന് പണം വാങ്ങാൻ തുടങ്ങി.
എന്നാൽ തന്റെ കാമുകന്മാരിൽ ഒരാളോട് സഹോദരനായി അഭിനയിക്കണമെന്ന് പറഞ്ഞതോടെയാണ് യുവതിയുടെ കള്ളക്കഥ തകരാൻ തുടങ്ങിയത്. നിുകുതി അടക്കാത്തതിന്റെ പേരിൽ ഒരാൾ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് യുവതി പറഞ്ഞത്. എന്നാൽ യുവാവ് അയാളെ കാണാൻ പോയപ്പോൾ എപ്പോഴാണ് പണം തിരികെ തരിക എന്നാണ് അയാൾ ചോദിച്ചത്.
കടം കയറി വീട് വിറ്റുവെന്നും പറഞ്ഞു. ഇതോടെ യുവതിയുടെ പ്രവൃത്തിയിൽ സംശയം തോന്നിയ കാമുകൻ വിശദമായി കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങി അങ്ങനെയാണ് യുവതിയുടെ ഈ തട്ടിപ്പ് പുറത്തുവന്നത്. യുവാവ് പോലീസിൽ പരാതി നൽകുകയും ഇവരൿ ഭർത്താവിന്റെ കൂടെ താമസിക്കുന്ന വാടക ഫ്ലാറ്റ് പോലീസ് കണ്ടെത്തുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications