പാമ്പിന്റെ തലയിൽ ഉമ്മ വെച്ച് യുവതി... മുഖത്ത് തന്നെ കൊത്ത് കൊണ്ടു..വൈറൽ ആയി വീഡിയോ
സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വീഡിയോകൾ വൈറൽ ആവാറുണ്ട്. ഇപ്പോൾ അത്തരത്തിൽ വൈറൽ ആയ ഒരു വീഡിയോയെക്കുറിച്ചാണ് പറയുന്നത്. പാമ്പിനെ ഒട്ടുമിക്ക ആളുകൾക്കും ഭയം ആയിരിക്കും. അടുത്ത് നിന്ന് കാണുകയൊന്നും വേണ്ട വളരെ ദൂരത്ത് നിന്ന് കണ്ടാൽ പോലും പേടിച്ച് വിറച്ചുപോകും.
എന്നാൽ ചില സ്ഥലങ്ങളിൽ പോയാൽ പാമ്പിനെ തൊട്ട് നോക്കാനും കഴുത്തിലിടാനുമൊക്കെ പറ്റും.. വിഷമില്ലാത്ത പാമ്പുകളായിരിക്കും. എന്നാൽ , പാമ്പിനോട് സ്‌നേഹം തോന്നി ചുംബിക്കാനൊക്കെ ആളുകൾ നോക്കുമോ..സാധ്യത കുറവാണ്. പക്ഷേ ഒരു യുവതിക്ക് പാമ്പിനെ കണ്ടപ്പോൾ ചുംബിക്കാൻ ഒരു തോന്നൽ.. ശേഷം എന്താണ് സംഭവിച്ചതെന്ന് നോക്കാം, വീഡിയോ ഇപ്പോൾ വൈറൽ ആണ്...

പാമ്പിനെ പിടിച്ച് ഒരാൾ നിൽക്കുന്നത് കാണാം. അപ്പോഴാണ് ഒരു യുവതി അങ്ങോട്ട് വരുന്നത്..ആള് ഭയങ്കര ആവേശത്തിലാണ്. പാമ്പിനെ തൊട്ടുനോക്കുന്നൊക്കയുണ്ട്..പെട്ടെന്നാണ് യുവതി പാമ്പിന്റെ തലയിൽ ഉമ്മവെച്ചത്. ഇതോടെ കഥ മാറി. ഉമ്മ വെയ്ക്കലും പാമ്പ് കടിക്കലും ഒരുമിച്ചായിരുന്നു.
അപ്രതീക്ഷിതമായിരുന്നു. യുവതിയുടെ പെട്ടെന്നുള്ള നീക്കത്തിൽ ഭയന്ന പാമ്പ് കൊത്തിയതായിരിക്കാമെന്നാണ് പറയുന്നത്. ഉടൻ തന്നെ യുവതിക്ക് സഹായം നൽകാൻ അവിടെ ഉണ്ടായിരുന്ന ആളുകൾ എത്തുന്നുണ്ട്.
യുവതിക്ക് എന്താണ് സംഭവിച്ചത് എന്നറിയാതെയാണ് ആ വീഡിയോ അവസാനിക്കുന്നതും. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണിക്കൂറിനുള്ളിൽ തന്നെ വീഡിയോ വൈറൽ ആയി. നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്. യുവതിക്ക് എന്താണ് സംഭവിച്ചത് എന്നറിയാനാണ് ആളുകൾ കമന്റ് ചെയ്യുന്നത്.












Click it and Unblock the Notifications