Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വപ്നങ്ങളെ നിയന്ത്രിക്കാൻ ഡ്രില്ലറുകൊണ്ട് തലച്ചോറിൽ സ്വയം ശസ്ത്രക്രിയ; യുവാവിന് സംഭവിച്ചത്

ഇത്രയും വിചിത്രമായൊരു സംഭവം ഇതിന് മുമ്പ് നിങ്ങൾ കേട്ടുകാണുമോ എന്ന് സംശയമാണ്. അമ്പരപ്പോടെയല്ലാതെ ആർക്കും ഇത് കേൾക്കാനും സാധിക്കില്ല. എടുത്തുചാട്ടം കാരണം ഈ യുവാവിന് തന്റെ ജീവൻ തന്നെ നഷ്ടപ്പെട്ടുപോകുമായിരുന്നു. ഇങ്ങനെയൊക്കെ മണ്ടത്തരം ചെയ്യുമോ എന്നാണ് സംഭവം കേട്ടവരൊക്കെ ചോദിക്കുന്നത്.

ഡ്രില്ലറുകൊണ്ട് സ്വയം തലച്ചോറിൽ ശസ്ത്രക്രിയ ചെയ്യാൻ ശ്രമിക്കുകയാണ് ഇയാൾ ചെയ്തത്. അതിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് അറിഞ്ഞാലോ. മിഖായേൽ റഡുഗ എന്ന ആളാണ് സ്വപ്‌നങ്ങളെ നിയന്ത്രിക്കാൻ വേണ്ടി അപകടകരമായ ഈ പ്രവൃത്തി ചെയ്തത്. തന്റെ ലക്ഷ്യം നേടുന്നതിന് വേണ്ടി ശസ്ത്രക്രിയ നടത്തി മൈക്രോ ചിപ്പ് സ്ഥാപിക്കാനായിരുന്നു യുവാവിന്റെ പദ്ധതി.

man

റഷ്യൻ നഗരമായ നോവോസിബിർസ്‌ക് സ്വദേശിയാണ് ഇയാൾ. ഇയാളുടെ സർജറി നടത്താനുള്ള ശ്രമത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. എന്തായാലും സ്വയം ശസ്ത്രക്രിയ ചെയ്യാനുള്ള ശ്രമം പാളിപ്പോവുകയും ഇയാൾ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുമാണ്. ശസ്ത്രക്രിയയുടെ ശ്രമത്തിനിടെ ഏതാണ്ട് മരണത്തിന്റെ വക്കിൽ ഇയാൾ എത്തി.

ന്യൂറോസർജൻമാരുടെ ഓപ്പറേഷൻ യൂട്യൂബിൽ നോക്കിപ്പഠിചച്ചാണ് ഓപ്പറേഷൻ ചെയ്യാൻ തീരുമാനിച്ചതെന്നായിരുന്നു ഇയാൾ പറഞ്ഞത്.
ഡ്രില്ലർ കൊണ്ട് വന്ന് തലയിൽ ദ്വാരം ഉണ്ടാക്കി ചിപ്പ് അവിടെ പിടിപ്പിച്ചു എന്നും യുവാവ് പറയുന്നു.

2023 മേയ് 17 ന് താൻ സ്വയം ട്രെപാനേഷൻ ഇലകട്രോഡ് ഇംപ്ലാാന്റേഷൻ നടത്തിയെന്നും ഇയാൾ പറയുന്നു. ഓപ്പറേഷനിടെ അപകടം പറ്റിയ ഇയാളെ ആരാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് അറിയില്ല. നാൽപ്പത് വയസ്സുള്ള ഇയാൾക്ക് വർഷങ്ങൾക്ക് മുമ്പ് തന്നെ സ്വപ്‌നങ്ങൾ നിയന്ത്രിക്കാൻ തലച്ചോറിൽ ചിപ്പ് വെച്ച് പിടിപ്പിക്കാനുള്ള ആശയം ഉണ്ടായിരുന്നു ഒടുവിൽ ഇയാൾ തന്നിൽ തന്നെ പരീക്ഷിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+