Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓർഡർ ചെയ്തത് സൺഗ്ലാസ്; തുറന്നപ്പോൾ ഡയപ്പർ, ഡയപ്പർ ഉയർത്തിയപ്പോൾ ശരിക്കും ഞെട്ടി!

ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങാത്ത ആളുകൾ കുറവായിരിക്കും. വിലക്കുറവിൽ ലഭിക്കുന്നത് കാെണ്ടും ഷോപ്പുകളിൽ കിട്ടാത്ത സെലക്ഷൻ ഉള്ളതുകൊണ്ടുമൊക്കെയാണ് ആളുകൾ ഓൺലൈനായി സാധനങ്ങൾ വാങ്ങാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ ഓർഡർ ചെയ്ത സാധനം കയ്യിലെത്തുന്നത് വരെ നമുക്ക് ടെൻഷനായിരിക്കും. കാരണം പറഞ്ഞ സാധനം തന്നെയാണോ കിട്ടുക എന്നോർത്ത്. പലരും പറ്റിക്കപ്പെട്ട് പോയിട്ടുണ്ട്.

അങ്ങനെ ഓൺലൈനായി ഒരു സൺ​ഗ്ലാസ് ഓർഡർ ചെയ്ത ഒരു സ്ത്രീയുടെ അനുഭവമാണ് ഇപ്പോൾ വൈറൽ ആകുന്നത്. വളരെ വൃത്തിയായി സുരക്ഷിതമായി ഓർഡർ എത്തി. എന്നാൽ ബോക്സ് തുറന്ന മജന്ത ലീ ഞെട്ടിപോയി. പെട്ടിയിൽ ഡയപ്പർ. അവരാകെ ഞെട്ടിപ്പോയി എന്നാൽ ഡയപ്പർ മാറ്റിയപ്പോഴാണ് കണ്ടത്, താൻ ഓർഡർ ചെയ്ത സാധനം സുരക്ഷിതമായി ആ ഡയപ്പറിന് താഴെ ഉണ്ട്. ആദ്യമായിട്ടായിരുന്നു അവർക്ക് ഇങ്ങനെയൊരു അനുഭവം.

shoppng

ലിത്വാനിയൻ ഓൺലൈൻ മാർക്കറ്റ്‌പ്ലേസ് കമ്പനിയായ വിൻറെഡ് ( Vinted) നിന്നാണ് അവർ സാധനം ഓർഡർ ചെയ്തത്. എന്തായാവും ഉപഭോക്താവിന്റെ സാധനം വളരെ സുരക്ഷിതമായി എത്തിക്കാൻ വിന്റെഡ് കാണിച്ച കരുതലിനെ എല്ലാവരും അഭിനന്ദിക്കുകയാണ്. ഡയപ്പറിൽ പൊതിഞ്ഞ് സണ്‌‍ ​ഗ്ലാസ് സുരക്ഷിതമാക്കിയ വിന്റെഡിന് ലീ നന്ദി പറഞ്ഞു. താൻ ഈ അനുഭവം തന്റെ സുഹൃത്തുക്കളോട് വപങ്കുവെച്ചിരുന്നുവെന്നും വളരെ ബുദ്ധിപരമായ കാര്യമാണ് അതെന്നുമാണ് അവർ പറഞ്ഞതെന്നും ലീ പറയുന്നു.

യാതൊരു ഫീസും വാങ്ങാതെയാണ് വിന്റെഡ് സാധനം ഡെലിവർ ചെയ്യുന്നത്. താൻ വളരെ കാലമായി വിന്റെഡ് ഉപയോ​ഗിക്കുന്നുണ്ടെന്നും ഇതിന് മുമ്പ് ഇത് പോലൊരും അനുഭവം ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.

എന്തായാലും അവ തന്റെ കണ്ണടകൾ സുരക്ഷിതമാക്കിയെന്നും അവർ പറഞ്ഞു. സാധരാണ പാക്കുകളിൽ കാണുന്ന സിലിക്കൺ ബീഡ് പൗച്ചുകൾക്ക് പകരമാണോ ഇതെന്നാണ് ചിലർ ചോദിക്കുന്നത്. എന്തായാലും ഡയപ്പർ വെച്ചത് കൊണ്ട് സാധനം നനയാതെയും കേട് ഇല്ലാതെയും എത്തിയെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഒരാൾ കുറിച്ച്ത ഈ ഡയപ്പർ വെച്ചത് കൊണ്ട് സൺ ​ഗ്ലാസ് മോഷ്ടിക്കപ്പെടാതെ എത്തിയെന്നാണ് തുറന്ന് നോക്കുമ്പോൾ ഡയപ്പർ കാണുമ്പോൾ അത് ആരും എടുക്കില്ലല്ലോ എന്നാണ് പറയുന്നത്. നിരവധി രസകരമായ കമന്റുകൾ വരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+