ഗൂഗിളിന്റെ ഹെഡ് ഓഫീസിൽ ആടുകൾക്കും ഉണ്ട് 'ജോലി', ഒരാഴ്ച! സംഭവം എന്താണെന്നോ
200 ആടുകളെ ജോലിക്കായി ഗൂഗിൾ നിയമിച്ചുവെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കാലിഫോർണിയയിലെ ഗൂഗിളിന്റെ ഹെഡ് ഓഫീസായ ഗൂഗിൾ പ്ലെക്സിലാണ് ഈ ആടുകൾ ജോലി ചെയ്യുന്നത് . ആടുകൾക്ക് ഗൂഗിളിൽ എന്ത് പണിയാണ് എന്നാവും നിങ്ങൾ ചിന്തിക്കുന്നത്.. പറയാം..
ഗൂഗിൾപ്ലെക്സിലെ നാച്വറിൽ 'ലോൺ മോവേഴ്‌സ്' ആണ് ഈ ആടുകൾ. ഒരാഴ്ചയോളം ഇവർക്ക് ഇവിടെ ജോലിയുണ്ടാകും ജോലി കഴിഞ്ഞാൾ ആടുകൾ മടങ്ങുകയും ചെയ്യും. ഇനി എന്താണ് ജോലിയെന്ന് പറയാം.

26 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഗൂഗിൾ ഓഫീസിന്റെ മുറ്റത്തെ പുല്ല് തിന്നലാണ് ഈ ആടുകളുടെ ജോലി. 2009ൽ ഗൂഗിൾ ഓപ്പറേറ്റിംഗ് ഓഫീസർ അവരുടെ ബ്ലോഗിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വാടകയ്ക്ക് എടുത്താണ് ആടുകളെ ഇവിടെ എത്തിക്കുന്നത്. കാലിഫോർണിയ ഗ്രേസിങ് എന്ന കമ്പനിയിൽ നിന്നാണ് ആടുകളെ വാടകയ്ക്ക് എടുക്കുന്നത്.
പുല്ല് വൃത്തിയാക്കാൻ എന്തിനാണ് ആടുകൾ എന്നായിരിക്കും മനസ്സിൽ വരുന്ന ചോദ്യം, അതിനും ഉത്തരമുണ്ട്. കാലിഫോർണിയിയിലെ ഗൂഗിളിന്റെ ഓഫീസ് കുന്നിൻചെരിവിന് സമാനമാണ്. പ്രകൃതിക്ക് ദോഷമില്ലാതെ ശബ്ദമോ വലിയ ബഹളമോ ഒന്നും ഇല്ലാതെ എങ്ങനെ ഈ പരിസരം പരിപാലിക്കാം എന്ന ചിന്തയിൽ നിന്നാണ്. ആടിനെ മേയാൻ വിടാമെന്ന തീരുമാനത്തിൽ എത്തുന്നത്.
പ്രകൃതിക്ക് ദോഷമൊന്നുമില്ലാതെ, പെട്രോളോ മറ്റ് ഇന്ധനങ്ങളോ ഒന്നും ചെലവാക്കാതെ, വലിയ ഒച്ചയൊന്നും ഇല്ലാതെ തങ്ങൾ തോട്ടം പരിപാലിക്കുന്നത് ഇങ്ങനെയാണെന്നും ബ്ലോഗിൽ വ്യക്തമാക്കിയിരുന്നു. ആടുകൾ പുല്ല് തിന്ന് തീരുമ്പോൾ കൃത്യമായി ഷേപ്പ് ഉണ്ടാവില്ല എന്നത് മാത്രമാണ് പോരായ്മ. അത് മാത്രമല്ല, മേയുന്നതിനിടെ ഇവയുടെ കാഷ്ഠം വളമായി ഉപയോഗിക്കാനും സാധിക്കും.
26 ഏക്കറിലാണ് ഗൂഗിളിന്റെ ക്യാംപസ്. 2 മില്യൺ ചതുരശ്ര അടിയാണ് ഗൂഗിളിന്റെ ഓഫീസ്. ജുറാസിക് പാർക്കിന്റെ സിലിക്കോൺ ഗ്രാഫിക്സിൽ നിന്നാണ് 319 മില്യൺ ഡോളറിന് ഈ സ്ഥലം ഗൂഗിൾ വാങ്ങുന്നത്. ക്ലൈവ് വിൽകിൻസൺ എന്ന സൗത്ത് ആഫ്രിക്കൻ ആർക്കിടെക്റ്റാണ് പരിസ്ഥിതിക്ക് ചേരുന്ന വിധത്തിൽ ഓഫീസിന്റെ കെട്ടിടവും പരിസരവും ഡിസൈൻ ചെയ്തിരിക്കുന്നതത്.












Click it and Unblock the Notifications