ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിനുള്ള റെക്കോർഡ് നിർത്തലാക്കിയത് വെറുതേയല്ല ! കാരണം കേട്ടാൽ ഞെട്ടും
ഗിന്നസ് ലോക റെക്കോർഡിനെക്കുറിച്ച് അറിയാമല്ലോ. പല വിധത്തിലുള്ള കഴിവ് പ്രകടിപ്പിച്ചും, അസാധ്യമാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്തും ഗിന്നസ് ബുക്കിൽ ഇടംനേടിയവരുണ്ട്.
ചിലതൊക്കെ കേൾക്കുമ്പോൾ എന്തൊരു വിചിത്രമാണെന്ന് നമുക്ക് തോന്നും. അടുത്തിടെ ദേഹം മുഴുവൻ തീകൊളുത്തി ഓടി ഒരു മനുഷ്യൻ റെക്കോർഡ് തീർത്തിരുന്നു.

ഇതുമാത്രമല്ല, ഇതുപോലെ, അല്ലെങ്കിൽ ഇതിനെക്കാൾ സാഹസികമായ പ്രവൃത്തികൾ ചെയ്ത് റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ഏറ്റവും ദൈർഘ്യമേറിയ ചുംബത്തിനും ഗിന്നസ് റെക്കോർഡ് നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ ഈ റെക്കോർഡ് നിർത്തിയിരിക്കുകയാണ്. 2013ൽ ആണ് ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിന് നൽകുന്ന റെക്കോർഡ് നിർത്തിവെച്ചത്. ഏറ്റവും ദൈർഘ്യമേറിയ ചുംബനം എന്ന് കേൾക്കുമ്പോൾ നിസ്സാരമാണ് എന്നൊക്കെ തോന്നും.
പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ എന്ന് ഈ റെക്കോർഡ് നിർത്തലാക്കാനുള്ള കാരണം കേൾക്കുമ്പോൾ മനസ്സിലാകും. ചുണ്ടിൽ നിന്ന് ചുണ്ടെടുക്കാതെ എത്ര നേരം ചുംബിച്ച് നിൽക്കാൻ പറ്റുമെന്നതാണ് പരിശോധിക്കുക.
വളരെ അപകടം പിടിച്ച മത്സരമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗിന്നസ് വേൾഡ് റെക്കോൾ ചുംബന മത്സരം നിർത്തലാക്കിയത്. 2013 ൽ റെക്കോർഡ് ഇട്ട തായ് ദമ്പതികൾ 58 മണിക്കൂറും 35 മിനിറ്റുമാണ് പ്രസ്പരം ചുംബിച്ചത്.
1999 ൽ ആദ്യ റെക്കോർഡ് സ്ഥാപിച്ചത്. അന്ന് ഇസ്രായേൽ ദമ്പതികളാണ് റെക്കോർഡ് സ്ഥാപിച്ചത്. 30 മണിക്കൂറും 45 മിനിറ്റുമാണ് ചുംബിച്ചത്. പക്ഷേ, മത്സരം കഴിഞ്ഞയുടൻ ഇവരെ ആശുപത്രിയിലാക്കി.
2004ൽ ഒരു തായ്മ്പതികളാണ് റെക്കോർഡ് ഇട്ടത്. 31 മണിക്കൂറും 18 മിനിറ്റുമാണ് ഇവർ ചുംബിച്ചത്. ഇവരുടെ ഓക്‌സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ 2011 ൽ മത്സരം തുടങ്ങി അരമണിക്കൂർ കഴിഞ്ഞയുടൻ സ്ത്രീ തലകറങ്ങി വീണു.
ചുണ്ടുമാറ്റിയാൽ മത്സരത്തിൽ നിന്ന് പുറത്താകും. ഒരു സാഹചര്യത്തിലും ചുണ്ട് മാറ്റാൻ പാടില്ല. ടോയ്‌ലറ്റിൽ പോകാം പക്ഷേ ചുണ്ട് മാറ്റാൻ പാടില്ല. പാനിയങ്ങൾ കുടിക്കാം പക്ഷേ നിയമം തെറ്റിച്ചാൽ മത്സരത്തിൽ നിന്ന് പുറത്താവുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ സമയും രണ്ട് പേരും ഉണർന്നിരിക്കണം.
വിശ്രമ വേളകൾ അനുവദവനീയം അല്ലാത്തതുകൊണ്ട് ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട സൈക്കോസിസ് പോലുള്ള അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതായി ഗിന്നസ് വേൾഡ് റോക്കോർഡ് പ്രസ്താവിച്ചു. ഇതിന് പിന്നാവെയാണ് ഈ മത്സരം ഒഴിവാക്കിയത്.












Click it and Unblock the Notifications