12 ലക്ഷം മുടക്കി നായയായ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ; വീഡിയോ പുറത്ത്, അമ്പരന്ന് സോഷ്യല്‍ മീഡിയ
ടോക്കിയോ: സ്ത്രീ പുരുഷനാകുന്നതും പുരുഷന്‍ സ്ത്രീയാകുന്നതും ഇന്നത്തെ കാലത്ത് സര്‍വ്വസാധാരണമായ സംഭവമാണ്. എന്നാല്‍ ഒരു മനുഷ്യന്‍ മൃഗമായാലോ. മാസങ്ങള്‍ക്ക് മുമ്പായിരുന്നു ജപ്പാന്‍കാരനായ ഒരു യുവാവ് പണം മുടക്കി നായയായി പരിണമിച്ച വാര്‍ത്ത ലോകം കേട്ടത്. എല്ലാവരും അമ്പരപ്പോടെയാണ് ഈ വാര്‍ത്ത കേട്ടത്. ടോക്കോ എന്ന പേരില്‍ അറിയപ്പെടുന്ന യുവാവാണ് 12 ലക്ഷത്തോളം രൂപ ചെലവാക്കി നായയുടെ രൂപത്തിലായത്.
എന്നാല്‍ അതിന് ശേഷം ടോക്കോയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും തന്നെ പുറത്തുവന്നില്ലായിരുന്നു. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം ടോക്കോയുടെ ഒരു വീഡിയോ കണ്ട് സോഷ്യല്‍ മീഡിയ അമ്പരന്നിരിക്കുകയാണ്. ഒരു പൊതുസ്ഥലത്തെത്തിയ ടോക്കോ കുറച്ച് നായകളോടൊപ്പം ചെലവഴിക്കുന്ന വീഡിയോ ആണിത്. ഒരു പാര്‍ക്കില്‍ യഥാര്‍ത്ഥ നായ നടന്നുപോകുന്ന പോലെ തന്നെയാണ് ടോക്കോ നടക്കുന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അഭിപ്രായം പങ്കുവയ്ക്കുന്നത്. കോളി എന്ന ഇനത്തില്‍പ്പെട്ട നായയുടെ രൂപമാണ് യുവാവ് സ്വീകരിച്ചത്. ടോക്കോയുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പോലും നായയുടെ രൂപം സ്വീകരിച്ച വിവരം അറിയില്ല. വീഡിയോയില്‍ ഇതുവരെ നായയുടെ രൂപം മാത്രമാണ് കാണിച്ചിരിക്കുന്നത്. ഇതുവരെ അദ്ദേഹം യഥാര്‍ത്ഥ മുഖം പങ്കുവച്ചിട്ടില്ല.
ടോക്കോയെ നായയുടെ രൂപത്തിലാക്കിയ കോസ്റ്റിയൂം ഡിസൈനര്‍ക്ക് മാത്രമാണ് അദ്ദേഹം ആരാണെന്ന് അറിയുകയുള്ളൂ. ഐഡന്റിറ്റി അജ്ഞാതമായി തുടരുന്നു, സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പോലും ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നാണ് റിപ്പോര്‍ട്ട്. തന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിലയിരുത്തുന്നതില്‍ ടോക്കോയ്ക്ക് ആശങ്കയുണ്ടെങ്കിലും, ഓണ്‍ലൈന്‍ സര്‍ക്കിളില്‍ നിന്നും നിന്ന് അദ്ദേഹത്തിന് ധാരാളം പിന്തുണ ലഭിക്കുന്നു. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു നായയെ പോലെയാകണമെന്നാണ് അദ്ദേഹം നേരത്തെ ഡെയിലി മേയിലിനോട് പറഞ്ഞത്.
താന്‍ എന്തുകൊണ്ടാണ് കോളി ഇനം തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനും അദ്ദേഹത്തിന് മറുപടിയുണ്ട്. 'കോളി ഇനമാകുമ്പോള്‍ യഥാര്‍ത്ഥ നായയെ പോലെ തന്നെ തോന്നും. നാല് കാലുള്ള മൃഗങ്ങളെയാണ് ഇഷ്ടം. പ്രത്യേകിച്ചും കാണാന്‍ ഭംഗിയുള്ളവ. വലുപ്പമുള്ള മൃഗമാകുമ്പോള്‍ റിയലസ്റ്റിക്കായി തോന്നും'- ടോക്കോ പറഞ്ഞു.












Click it and Unblock the Notifications