കല്യാണം കഴിഞ്ഞ് കുട്ടികളായിട്ടും കാമുകനെ മറക്കാനായില്ല; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി ഭർത്താവ്
വിവാഹത്തിന് മുമ്പ് പ്രണയമൊക്കെ ഉണ്ടാവുന്നത് സാധാരണമാണ്. എല്ലാ പ്രണയവും വിവാഹത്തിൽ എത്തണമെന്നില്ല, വിഷമത്തോടെയാണെങ്കിലും പലർക്കും മറ്റൊരാളെ വിവാഹം കഴിക്കേണ്ടിവരും.
പിന്നെ മെല്ലെ മുൻ പ്രണയമൊക്കെ മറന്ന് വിവാഹജീവിതത്തിൽ സന്തോഷം കണ്ടെത്തി തുടങ്ങും. എന്നാൽ ഇവിടെ ഒരു യുവതിക്ക് വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കാമുകനെ മറക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകിയിരിക്കുകയാണ് ഭർത്താവ്.

ബീഹാറാലെ ബെഗുസരായിലാണ് സംഭവം. 2018 ൽ ആണ് അജയ് കുമാർ കാജലിനെ വിവാഹം കഴിച്ചത്. എന്നാൽ കാജലിന് പ്രണയമുണ്ടായിരുന്നു, രാജ് കുമാറെന്ന അയൽ ഗ്രാമത്തിലെ യുവാവുമായിട്ടായിരുന്നു യുവതി പ്രണയത്തിലായിരുന്നത്. വിവാഹത്തിന് ശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു.
ഇതിനിടയിൽ അജയ്ക്കും കാജലിനും രണ്ട് കുട്ടികളുമുണ്ടായി. എന്നിട്ടും യുവതി യുവാവുമായുള്ള പ്രണയം തുടർന്നു. ഭർത്താവ് ഇതൊന്നും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം കുടുംബത്തിലെ ചിർ പറഞ്ഞപ്പോഴാണ് ഈ പ്രണയം അജയ് അറിയുന്നത്. കാജൽ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുെവന്നും ആ പ്രണയം ഇപ്പോഴും തുടരുന്നുവെന്നും അജയ് അറിഞ്ഞു. ആദ്യം ഒന്ന് ഞെട്ടി, എന്നാൽ ഭാര്യയക്ക് വേറൊരാളുടെ കൂടെ ജീവിക്കാനാണ് ഇഷ്ടമെങ്കിൽ അത് തന്നെ നടക്കട്ടേ എന്ന് അജയ് തീരുമാനിച്ചു.
താൻ തടസം നിന്നട്ട് കാര്യമില്ലെന്ന് മനസ്സിലായെന്നും ഭർത്താവ് പറയുന്നു. ഇതിന് പിന്നാലെയാണ് ഭാര്യയുടേയും കാമുകന്റേയും വിവാഹം നടത്തി കൊടുക്കാൻ അജയ് മുന്നിട്ടറങ്ങിയത്. താൻ അങ്ങനെ ചെയ്യുമ്പോൾ ഇരുവരോടും ഗ്രാമത്തിൽ ഉള്ളവർക്കും കുടുംബത്തിലുള്ളവർക്കും ദേഷ്യം ഉണ്ടാവില്ലെന്നാണ് ഇദ്ദേഹം കരുതുന്നത്.
ഇതിന് പിന്നാലെയാണ് ഭാര്യയുമായുള്ള വിവാഹത്തിൽ നിന്ന് ഒഴിയുന്നതായി അജയ് അറിയിച്ചത്. ഗ്രമസഭയിലും കുടുംബത്തിലും കാര്യം അറിയിച്ചു. ഇതിന് ശേഷമാണ് ഭാര്യയുടേയും കാമുകന്റെയും വിവാഹം നടത്തിയത്. ബീഹാറിലെ നവാഡിയിലും സമാനമായ സംഭവം ഉണ്ടായിരുന്നു.












Click it and Unblock the Notifications