Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ കാണുന്നത് സത്യമായിരുന്നെങ്കിൽ! ഐസിന്റ ഹെൽമെറ്റ്, ഐസിന്റെ സ്കൂട്ടർ, സോഷ്യൽ മീഡിയയിലെ വൈറൽ ഫോട്ടോസ്, എന്നാൽ

വേനൽച്ചൂടിൽ വിയർത്തൊലിച്ച് നിൽക്കുകയാണ് എല്ലാവരും. എങ്ങനെയെങ്കിലും കുറച്ച് തണുപ്പ് കിട്ടിയിരുന്നെങ്കിൽ എന്ന് ആരായാലും ആ​ഗ്രഹിക്കും. ഐസ് ക്യൂബ് കൊണ്ടുള്ള വസ്ത്രവും, ഹെൽമെറ്റും ഒക്കെ ഉണ്ടായിരുന്നുെങ്കിൽ, ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നുണ്ടല്ലേ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ഐസ് കൊണ്ടുള്ള സോഫയും വാഹനവുമൊക്കെ.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോ​ഗിച്ചാണ് ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഈ വേനൽക്കാലത്തെ ചൂടിനെ മറികടക്കാൻ ആളുകളെ സഹായിക്കുന്ന ചില മാർഗങ്ങൾ ചിന്തയിൽ കണ്ടാണ് ഒരു ആർട്ടിസ്റ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോഗ്രാമായ മിഡ്‌ജോർണി ഉപയോഗിച്ച് ഈ ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. തെരുവിൽ നടക്കുന്നത് പോലെ തോന്നും.

ai

"സമ്മർ ഇൻ എ പാരലൽ യൂണിവേഴ്‌സ്" എന്ന് പേരിട്ടിരിക്കുന്ന ചിത്രങ്ങളുടെ പരമ്പരയിൽ ഇന്ത്യാ ഗേറ്റിൻ്റെ പശ്ചാത്തലത്തിൽ ഐസ് സോഫയിൽ ഇരിക്കുന്ന ആളുകളെ കാണാം, മറ്റാരു ചിത്രത്തിൽ ഒരു സ്ത്രീ റോഡിലൂടെ ഐസ് സ്കൂട്ടർ ഓടിക്കുന്നത് കാണാം, ഐസ് കൊണ്ട് നിർമ്മിച്ച ഹെൽമെറ്റ് ധരിച്ച ഒരു വൃദ്ധ. ഫാനുകളും എയർകണ്ടീഷണറുകളും ദേഹത്ത് കെട്ടിയ ആളുകളുമൊക്കെ മറ്റ് ചിത്രങ്ങളിൽ ഉൾപ്പെടുന്നു.

മറ്റൊരു ചിത്രത്തില‍്‍ സ്വയം തണുപ്പിക്കാൻ ബിൽറ്റ് - ഇൻ ഫാനുകളുള്ള സൺഗ്ലാസുകൾ ഉപയോഗിക്കുന്ന ഒരു ഓട്ടോ ഡ്രൈവറെ കാണാനാവും . ഒരു ചിത്രത്തിൽ, ഒരു ചെറിയ ട്രക്ക് അതിൻ്റെ മൂന്നിരട്ടി വലിപ്പമുള്ള ഒരു വലിയ എയർ കണ്ടീഷണർ വലിച്ചുകൊണ്ടുപോകുന്നതായും കാണാം . പരമ്പരയിലെ അവസാനത്തെ ചിത്രം ഒരു സ്ത്രീ വലിയ കുടയും ചുറ്റിലും കുറെ ഫാനുകളുമായി പോകുന്നത് കാണാം.

'സമ്മർ ഇൻ എ പാരലൽ യൂണിവേഴ്‌സിറ്റി...' എന്നാണ് പോസ്റ്റിൻ്റെ അടിക്കുറിപ്പ്.ഈ ചിത്രം പങ്കുവെച്ചതിന് പിന്നാലെ , ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ 2.9 ലക്ഷത്തിലധികം ലൈക്കുകൾ നേടി. നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. ഇത് കാണുമ്പോൾ കൊതിയാവുന്നുണ്ടെന്നും ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്തൊരു രസമായിരുന്നേനെ എന്നുമൊക്കെ പറയുന്നുണ്ട്...

അതേ സമയം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ കടുത്ത ചൂട് അനുഭവപ്പെടും എന്നും മധ്യ, പടിഞ്ഞാറൻ ഉപദ്വീപ് ഭാഗങ്ങൾ ഏറ്റവും മോശം ആഘാതം നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+