വിവാഹത്തിന് മുമ്പ് ഒന്നിച്ചുതാമസിച്ച് അക്കാര്യം തെളിയിക്കണം; ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ ആചാരം ഇങ്ങന
വിവാഹവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും ഉണ്ട്. ചിലത് വളരെ രസകരമായിരിക്കും. എന്നാല്‍ ചില ആചാരങ്ങളാവട്ടെ കേള്‍ക്കുമ്പോള്‍ എന്ത് വിചിത്രമാണെന്ന് തോന്നിപ്പോകും.
ഇനി പറായന്‍ പോകുന്നതും അത്തരം ഒരു ആചാരത്തെക്കുറിച്ചാണ്. ഇങ്ങനെയൊരു ആചാരത്തെക്കുറിച്ച് കേള്‍ക്കാന്‍ സാധ്യത കുറവാണ്. എന്താണ് ആ ആചാരം എന്നറിഞ്ഞാലോ...

വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഓരോ സമൂഹത്തിനും ഓരോ ആചാരങ്ങളായിരിക്കും. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ മുരിയ അല്ലെങ്കില്‍ മുറിയ ഗോത്രം എന്നറിയപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ആണ് വിവാഹത്തിന് മുമ്പ് ഈ സവിശേഷമായ ആചാരം പിന്തുടരുന്നത്.
ഈ ആചാരത്തിന് ് അവരുടെ സമൂഹത്തില്‍ ആഴത്തിലുള്ള സാംസ്‌കാരികവും പരമ്പരാഗതവുമായ വേരുകള്‍ ഉണ്ട്. വിവാഹത്തിീന് മുമ്പ് പരസ്പരം മനസ്സിലാക്കുന്നതിനും അറിയുന്നതിനും വേണ്ടി വരനും വധുവും ഒരുമിച്ച് താമസിക്കാനും വളരെ അടുത്ത ബന്ധം ഉണ്ടാക്കാനും ആണ് ഇത്തരം ഒരു ആചാരം പിന്ചുടരുന്നത്.മാനസികമായി മാത്രമല്ല ശാരീരികമായും അടുത്ത ബന്ധം വേണം.
ഈ ആചാരത്തിന് അവരുടെ കുടുംബങ്ങളും സമൂഹവും പിന്തുണ നല്‍കുന്നു. അവരുടെ സഹവാസം സുഗമമാക്കുന്നതിന്, അവരുടെ പ്രധാന വസതികളോട് ചേര്‍ന്ന് 'ഘോട്ടുല്‍' എന്ന് വിളിക്കപ്പെടുന്ന ഒരു താല്‍ക്കാലിക വീട് നിര്‍മ്മിച്ച് കൊടുക്കും. വരനും വധുവും ഘോട്ടുലില്‍ കുറച്ച് ദിവസം ഒന്നിച്ച് താമസിക്കും.
മുളയും ഓടും കൊണ്ട് നിര്‍മ്മിച്ച ഘോട്ടുല്‍ ഒരു വലിയ നടുമുറ്റത്തിന് സമാനമാണ്. പലപ്പോഴും മുളയും കളിമണ്ണും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ബസ്തറില്‍ മാത്രമല്ല, മുരിയ ഗോത്രം കാണപ്പെടുന്ന ഛത്തീസ്ഗഡിലെ വിവിധ പ്രദേശങ്ങളിലും ഈ സവിശേഷമായ ആചാരം പ്രചാരത്തിലുണ്ട്.
ചില പ്രദേശങ്ങളില്‍ അവരെ 'മാഡിയ' ഗോത്രം എന്ന് അറിയപ്പെടുന്നു. ഘോട്ടുളില്‍ താമസിക്കുന്ന സമയത്ത്, വരനും വധുവും പരസ്പരം നന്നായി മനസ്സിലാക്കാനും ഒരുമിച്ച് നല്ല സമയം ചെലവഴിക്കാനും ശ്രമിക്കുന്നു.
ഘോട്ടുളില്‍ കുറച്ച് ദിവസം ഒവന്നിച്ച് സമയം ചെലവഴിച്ച ശേഷം, ഈ പാരമ്പര്യത്തില്‍ ഉള്‍പ്പെട്ട യുവാക്കളും പെണ്‍കുട്ടികളും അവരുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കുന്നു. ഘോട്ടുല്‍ സന്ദര്‍ശിക്കുന്ന വരനെ 'ചെലിക്' എന്നും പെണ്‍കുട്ടികളെ 'മോട്ടിയാരി' എന്നും വിളിക്കുന്നു. ഇപ്പോഴും മുരിയ ഗോത്രത്തില്‍ ഈ നിയമം കര്‍ശനമായി പിന്തുടരുന്നു.
ഈ സവിശേഷമായ പാരമ്പര്യത്തെ ബഹുമാനിക്കാനും സംരക്ഷിക്കാനും കമ്മ്യൂണിറ്റി അംഗങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു. ഈ വിവാഹനിയമം പുറത്തുള്ളവര്‍ക്ക് സവിശേഷമായി തോന്നുമെങ്കിലും, അത് അവരുടെ സാംസ്‌കാരിക ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.












Click it and Unblock the Notifications