ദുബായിയുടെ ആകാശത്ത് ഇന്ത്യൻ വ്യവസായിയുടെ മകളുടെ മിന്നുകെട്ട്; വീഡിയോ വൈറൽ
ദുബായിയുടെ ആകാശത്ത് വിമാനത്തിൽ നടന്ന സ്വപ്ന തുല്യമായ ഒരു വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രൈവെറ്റ് ജെറ്റിൽ വധൂവരൻമാരും കുടുംബവുമെല്ലാം പാട്ട് പാടി ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. യുഎഇ ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി ദിലീപ് പോപ്ലിയുടെ മകൾ വിധി പോപ്ലിയുും സുഹൃത്ത് ഹൃദേഷ് സൈനാനിയും തമ്മിലുള്ള വിവാഹമായിരുന്നു നടന്നത്.
വിവാഹത്തിനായി സ്വകാര്യ ചാര്‍ട്ടര്‍ ഫ്‌ലൈറ്റ് ഓപ്പറേറ്റായ ജെറ്റെക്‌സ് ബോയിങ് 747 വിമാനമായിരുന്നു ബുക്ക് ചെയ്തിരുന്നത്. ദുബൈയില്‍ ഒമാനിലേക്കുള്ള മൂന്ന് മണിക്കൂർ യാത്രക്കിടെയായിരുന്നു ഗംഭീരമായ വിവാഹ ആഘോഷങ്ങൾ.
ബോളിവുഡ് ,ഹോളിവുഡ് സെലിബ്രിറ്റികൾ അടക്കമുള്ള 300 ഓളം അതിഥിതികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ആരൊക്കെയാണ് 24 ന് നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തതെന്ന് വ്യക്തല്ല.

ചിത്രം കടപ്പാട് -പിടിഐ
ഇതുപോലൊരു ചടങ്ങിൽ വെച്ച് പങ്കാളിയെ വിവാഹം ചെയ്യാനായതിന്റെ സന്തോഷം വീഡിയോയിൽ വധുവരൻമാർ പങ്കുവെയ്ക്കുന്നുണ്ട്. 'തന്റെ ചെറുപ്പം മുതലുള്ള സുഹൃത്ത് കൂടിയാണ് വിധിയെന്നും ഇത്തരമൊരു ചടങ്ങൊരുക്കിയ മാതാപിതാക്കൾക്ക് നന്ദിയെന്നുമാണ് വരന്റെ വാക്കുകൾ. ഇതുപോലൊരു ചടങ്ങ് താൻ ചിന്തിച്ചിട്ട് പോലുമില്ലെന്നായിരുന്നു വിധിയുടെ പ്രതികരണം.
അതേmമയം പോപ്ലി കുടുംബത്തിലെ ആദ്യത്തെ ആകാശ വിവാഹമല്ല ഇത്. വിധിയുടെ പിതാവ് ദിലീപ് പോപ്ലിയുടെ വിവാഹവും വർഷങ്ങൾക്ക് മുൻപ് ഇതേ രീതിയിൽ ആകാശത്ത് വെച്ചായിരുന്നു നടന്നത്. എയർ ഇന്ത്യ വിമാനത്തിനുള്ളിൽ വെച്ചായിരുന്നു അന്ന് ചടങ്ങുകൾ.
കൊട്ടരക്കരയിൽ നിന്നും ഒരാൾ എന്നെ വിളിച്ച് പറഞ്ഞത് കൊട്ടാരക്കരക്കാരുടെ ദൈവമാണ് വിനായക അജിത്തെന്നും അയാൾക്ക് അയാളുടെ പതനം അറിയില്ലെന്നുമാണ്. അയാളെ നശിപ്പിക്കുകയാണെന്നാണ്. പവിനായക അജിത്ത് 80 കോടി രൂപ മലയാള സിനിമക്ക് വേണ്ടി കളഞ്ഞത്രോ. നാലോ അഞ്ചോ സിനിമ ചെയ്തെങ്കിലും എല്ലാം നഷ്ടമായിരുന്നു.












Click it and Unblock the Notifications