Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാരമല്ല ടെയിൽ സ്‌ട്രൈക്ക്; വിമാനത്തിന്റെ വാൽ നിലത്തുതട്ടിയതിന് ഇൻഡി​ഗോയ്ക്ക് പിഴ വന്നത് ലക്ഷങ്ങൾ

വിമാനത്തിന്റെ വാലറ്റം നിലത്ത് തട്ടിയതിന് ഇൻഡിഗോയുടെ മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷൻ 20 ലക്ഷം രൂപ പിഴയടച്ചു. ഇൻഡി​ഗോ ഉൾപ്പെടെ ഉൾപ്പെടുന്ന തങ്ങളുടെ ചില വിമാനങ്ങൾ നാല് ടെയിൽ സ്‌ട്രൈക്കുകൾ വരുത്തിയതിനാൽ ആണ് പിഴ അടയ്ക്കേണ്ടി വന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ടെയിൽ സ്ട്രൈക്കുകൾക്ക് ഏവിയേഷൻ സേഫ്റ്റി റെ​ഗുലേറ്ററി ഡി ജി സി എയ്ക്ക് പുതുക്കിയ തുകയാണ് കമ്പനി അടച്ചത്.

ഇൻഡി​ഗോയുടെ എ 321 വിമാനത്തിൽ നാല് ടെയിൽ സ്ട്രൈക്ക് നടത്തിയെന്ന് ആരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ( ഡി ജി സി എ) ജൂലൈയിൽ കമ്പനിക്ക് ഷോ കോസ് നോട്ടീസ് നൽകിയിരുന്നു, തുടർന്ന് 30 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.

Indigo

എന്നാൽ ഈ ഉത്തരവിനെതെതിരെ കമ്പനി ഒരു അപ്പിൽ ഫയൽ ചെയ്തു. അപ്പീലിനെ പിന്തുണച്ച് കമ്പനി സമർപ്പിച്ച വിശദാംശങ്ങൾ ഡി ജി സി എ പരി​ഗണിക്കുകയും 2023 ഒക്ടോബർ 13 ലെ ഉത്തരവ് പ്രകാരം പിഴ 20 ലക്ഷമാക്കി പുതുക്കുകയും ചെയ്തു. ഓർഡർ ലഭിച്ച് 30 ദിവസത്തിനുള്ളിൽ പണം അടച്ചതായി കമ്പനി പറഞ്ഞു. നവംബർ 9 ന് പിഴ അടച്ചതായി ഇന്റർ ​ഗ്ലോബ് ഏവിയേഷൻ പറഞ്ഞു,

"പ്രസ്തുത (30 ലക്ഷം രൂപ പിഴ) ഉത്തരവിനെതിരെ കമ്പനി ഒരു അപ്പീൽ ഫയൽ ചെയ്തു. അപ്പീലിനെ പിന്തുണച്ച് കമ്പനി സമർപ്പിച്ച സമർപ്പണങ്ങൾ ഡി ജി സി എ പരിഗണിക്കുകയും 2023 ഒക്ടോബർ 13 - ലെ ഉത്തരവ് പ്രകാരം പിഴ 20 ലക്ഷം രൂപയായി പുതുക്കുകയും ചെയ്തു. ഓർഡർ ലഭിച്ച് 30 ദിവസത്തിനുള്ളിൽ പണമടച്ചു," കമ്പനി ഫയലിംഗിൽ പറഞ്ഞു.

വിമാനങ്ങളുടെ ലാൻഡിം​ഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജ് അല്ലെങ്കിൽ വാൽ ഭാ​ഗം നിലത്ത് തട്ടുന്നതിനെയാണ് ടെയിൽ സ്ട്രൈക്ക് എന്ന് പറയുന്നത്. ഇങ്ങനെ സ്ട്രൈക്ക് സംഭവിച്ച് കഴിഞ്ഞാൽ അപകടം ഒന്നും സംഭവിക്കില്ലെങ്കിലും ഇത് കാരണം വിമാനത്തിന് കേട് പാട് ഉണ്ടായേക്കാം.

പിന്നീടുള്ള പറക്കലുകളിൽ അപകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ സ്ട്രൈക്ക് സംഭവിച്ചാൽ കൃത്യമായി പരിശോധിച്ച്, അറ്റകുറ്റപ്പണികൾ നടത്തയിതിന് ശേഷം മാത്രമെ വിമാനങ്ങൾ സർവീസ് നടത്താൻ പാടുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+