വായിൽ ഒരു പല്ലുപോലുമില്ല; എന്നാൽ നിമിഷനേരം മതി ആരും കൊതിക്കുന്ന സുന്ദരിയാവാൻ, മേയ്ക്ക് ഓവർ വീഡിയോ
സൗന്ദര്യം ആരാണ് ഇഷ്ടപ്പെടാത്തത്. പ്രായമാകുന്തോറും സൗന്ദര്യം കുറയുമോ എന്ന പേടി ഭൂരിഭാഗം പേർക്ക് ഉണ്ടാവാറുണ്ട്. സൗന്ദര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പല്ലുകൾ. പ്രായമാകുമ്പോൾ പല്ലുകൽ കൊഴിയുന്നത് സാധാരണമാണ് . എന്നാൽ 38ാം വയസ്സിൽ തന്നെ പല്ലുകൾ എല്ലാം നഷ്ടമായാലോ,
അതെ ഓസ്റ്റിനിൽ നിന്നുള്ള ജെസീക്ക വീലർ എന്ന യുവതിക്കാണ് 38ാം വയസ്സിൽ തന്നെ പല്ലുകൾ എല്ലാം കൊഴിഞ്ഞ് പോയത്. എന്നാൽ മേക്കപ്പ് ചെയ്യാനുള്ള കഴിവ് കൊണ്ട് ഈ പ്രശ്നം മറികടക്കുകയാണ് യുവതി. സോഷ്യൽ മീഡിയയിൽ ഇവരുടെ വീഡിയോ വൈറൽ ആണ്. നിമിഷം നേരം കാെണ്ടാണ് ജസീക്ക തന്റെ രൂപം മാറ്റുന്നത്. പല്ലില്ലാത്ത രൂപത്തിൽ ഉള്ള ജസിക്കയെ കണ്ട ശേഷം മേക്കപ്പിന് ശേഷം ജസിക്കയെ കാണുമ്പോൾ രണ്ടും ഒരാളാണോ എന്ന് വിശ്വസിക്കാൻ നമ്മൾ ബുദ്ധിമുട്ടും.

പല്ലില്ലാത്ത ജസീക്കയിൽ നിന്നും മോഡലിലേക്കുള്ള ഇവരുടെ മാറ്റം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓൺലൈനിൽ ഡെഞ്ചർ ക്വീൻ എന്നാണ് ജസീക്ക അറിയപ്പെടുന്നത്. കാൽസ്യം , ബി 12 എന്നിവയുടെ കുറവ് കാരണമാണ് യുവതിക്ക് നേരത്തെ തന്നെ പല്ലുകൾ നഷ്ടമായത്. തനിക്ക് പാൽ ഉൽപ്പന്നങ്ങൾ കഴിക്കാൻ കഴിയില്ലെന്നും യുവതി ടിക് ടോക്ക് വീഡിയോയിൽ വ്യക്തമാക്കുന്നു. തനിക്ക് വിറ്റാമിൻ ഡിയുടെ കുറവും ഉണ്ടെന്ന യുവതി പറയുന്നു.
എന്നാൽ തന്റെ പല്ലുകൾ നഷ്ടമാകാൻ ഇത് മാത്രമല്ല കാരണം എന്നും തന്റെ സുരക്ഷ മുൻനിത്തി ആ കാരണം തനിക്ക് ഇപ്പോൾ പറയാൻ പറ്റില്ലെന്നും ജസിക്ക പറയുന്നു. അതേ സമയം മയക്ക് മരുന്ന് ഉപയോഗിച്ചത് കൊണ്ടാണ് ജസിക്കയുടെ പല്ലുകൾ നഷ്ടമായതെന്നും ആരോപണം ഉണ്ട്. ആ ആരോപണങ്ങൾ ജസീക്ക തള്ളി. അത് കള്ളമാണെന്നും വെറുതെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ജസീക്ക പറയുന്നു.
ടിക്ക് ടോക്ക്, ഇൻസ്റ്റഗ്രാം ഫേസ് ബുക്ക് തുടങ്ങി വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തന്റെ ശരിയായാ മുഖവും മേയ്ക്ക് അപ്പ് ശേഷം ഉള്ള മാറ്റവും വ്യക്തമാക്കുന്ന വീഡിയോ ജസീക്ക പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. പലർക്കും രണ്ടും ഒരാളാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അമ്പരപ്പെട്ട് നിൽക്കുകയാണ് എല്ലാവരും
വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications