'ക്ഷേത്ര ദർശനത്തിന് പോയ മകന്റെ 10000 രൂപ വിലയുള്ള ഷൂ കാണാതായി'; പരാതിയുമായി ജഡ്ജി
ജയ്പൂർ: ക്ഷേത്ര ദർശനത്തിനിടെ മകൻറെ 10000 രൂപയുടെ ഷൂ കാണാതായതായി ജഡ്ജിയുടെ പരാതി. സംഭവം രാജസ്ഥാനിലാണ്. അൽവാറിലെ പോക്‌സോ കേസ് ജഡ്ജിയായ ജഗന്ദ്ര അഗർവാളാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് ഭാര്യയ്ക്കും മകനും ഒരുമിച്ച് ജയ്പൂരിലെ ബ്രിജ് നിധി ക്ഷേത്രത്തിൽ ജഗന്ദ്ര അഗർവാൾ പോയത്.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ പടിക്കെട്ടിൽ 10000 രൂപ വിലയുള്ള ഷൂ അഴിച്ചുവെച്ചിരുന്നു. എന്നാൽ ക്ഷേത്രത്തിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ അത് അവിടെ ഉണ്ടായിരുന്നില്ല. ഷൂ ആരോ മോഷ്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ജഡ്ജിയുടെ പരാതിയിൽ ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, നഗരത്തിലെ പോലീസ് സ്റ്റേഷനുകളിൽ ചെരുപ്പ്- മോഷണ കേസുകൾ വളരെ അപൂർവമായി മാത്രമേ ഫയൽ ചെയ്യപ്പെടുന്നുള്ളൂ, മാത്രമല്ല അതുകൊണ്ട് വേഗത്തിൽ ഷൂ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു.

ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ലള സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാൻ ജഡ്ജി പോലീസിനോട് ആവശ്യപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് മനക് ചൗക്ക് സർക്കിൾ ഓഫീസർ ഹേമന്ത് കുമാർ ജാഖർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു.
"ജഡ്ജിയുടെ മകൻ ഏകദേശം 10,000 രൂപ വിലമതിക്കുന്ന റീബോക്ക് ഷൂ ധരിച്ചിരുന്നു, 11 ആണ് സൈസ്. രാത്രി 8 മണിക്ക് അദ്ദേഹം ക്ഷേത്രത്തിന്റെ പടവുകൾക്ക് സമീപം ഷൂസ് ഊരിവെച്ചു," ഉദ്യോഗസ്ഥൻ പറഞ്ഞു, രാത്രി 10 മണിക്ക് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുമ്പോൾ ജഡ്ജിയുടെ മകൻ തന്റെ "വിലകൂടിയ പാദരക്ഷകൾ" നഷ്ടപ്പെട്ടതായി കണ്ടെത്തി.
എഫ് ഐ ആർ അനുസരിച്ച്, ഷൂസിന്റെ ഫോട്ടോയും "റിപ്പോർട്ടിനൊപ്പം (പരാതി) ഉൾപ്പെടുത്തിയിട്ടുണ്ട്". റീബോക്ക് ജോഡി വീണ്ടെടുക്കാൻ എങ്ങനെ പദ്ധതിയിടുന്നു എന്ന ചോദ്യത്തിന്, ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങൾ സ്കാൻ ചെയ്തും ചെരുപ്പ് മോഷ്ടാക്കളുടെ രേഖകൾ പരിശോധിച്ചും ആരംഭിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു. ചെരുപ്പ് മോഷ്ടിച്ച് ഓടിപ്പോയ വ്യക്തിയെ തിരിച്ചറിയാൻ ഞങ്ങളുടെ ടീമുകൾ ക്ഷേത്രത്തിലെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ അവലോകനം ചെയ്യും," ഉദ്യോഗസ്ഥർ പറഞ്ഞു.












Click it and Unblock the Notifications