കാസർഗോഡ് നിന്ന് മോഷ്ടിച്ച ബൈക്കുമായി കള്ളൻ കോഴിക്കോട്ടേക്ക്; ഉടമയ്ക്ക് പിഴ 9500 രൂപ! സംഭവമിങ്ങന
കാസർഗോഡ്: ബൈക്ക് മോഷണം പോയ വിഷമത്തിൽ നിൽക്കുമ്പോഴാണ് മോട്ടോർ വാഹന വകുപ്പിൽ നിന്ന് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് ലഭിക്കുന്നത്. ഇതിലും വലിയ ഗതികേട് വരാനുണ്ടോ എന്ന അവസ്ഥയിലായി ബൈക്കിന്റെ ഉടമ കെ ഭാസ്ക്കാരൻ.
എട്ടിന്റെ പണിയാണ് ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോയ മോഷ്ടാവ് ഇദ്ദേഹത്തിന് നൽകിയത്. മോഷ്ടിച്ച ബൈക്കിൽ ഹെൽമെറ്റ് ഇടാതെയാണ് കള്ളൻ പോയത്. ബൈക്ക് മോഷ്ഷ്ടിച്ചതാണെങ്കിലും ഹെൽമെറ്റ് വെച്ച് യാത്ര ചെയ്തൂടെ എന്നാണ് ബൈക്കിന്റെ ഉടമ ചോദിക്കുന്നത്.

ബി എം എസ് മടിക്കൈ മേഖല വൈസ് പ്രസിഡന്റും പുതിയ കോട്ടയിലെ ചുമട്ടുതൊഴിലാളിയുമാണ് ഭാസ്ക്കാരൻ. കഴിഞ്ഞ ജൂൺ 27 ന് ആണ് ഇദ്ദേഹത്തിന്റെ കെ എൽ 14 എഫ് 1014 നമ്പർ ബൈക്ക് കാണാതായത്. കാഞ്ഞങ്ങാട് പുതിയ കോട്ട മദൻസ് ആർക്കേഡിന്റെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് മോഷണം പോയത്.
കൊച്ചിയിൽ ബി എം എസ് സമ്മേളനത്തിന് പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഹോസ്ദുർഗ് പോലീസിൽ പരാതിയും നൽകി. എന്നാൽ ബൈക്ക് ഉടൻ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.
ബൈക്കും മോഷ്ടിച്ചുപോയ കള്ളൻ ഹെൽമെറ്റ് ഇല്ലാതെയാണ് കാസർഗോഡ് നിന്ന് കോഴിക്കോടേക്ക് പോയത്. അഞ്ച് സ്ഥലങ്ങളിലെ ക്യാമറയിലാണ് മോഷ്ടാവ് പെട്ടത്. 500, 1000 രൂപ വീതം പിഴയടയ്ക്കാൻ ആണ് ഭാസ്ക്കരന് നോട്ടീസ് ലഭിച്ചത്. പിന്നീട് എം വി ഡിയുടെ സൈറ്റ് പരിശോധിച്ചപ്പോൾ പിഴത്തുക 9500 രൂപയായി ഉയർന്നതായി ഇദ്ദേഹത്തിന് വ്യകത്മായി. ഇതിന് പിന്നാലെ ഭാസ്ക്കാരൻ. ഹോസ്ഗുർഗ് പോലീസിനെ വീണ്ടും സമീപിച്ചു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം വിവിധ സ്ഥലങ്ങളിലെ എ ഐ ക്യാമറയിൽ കുടിങ്ങിയിട്ടുണ്ട്. ഈ ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം വിവിധ സ്ഥലങ്ങളിലെ എഐ ക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഈ ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.












Click it and Unblock the Notifications