പിതാവിന്റെ ലോട്ടറി കടയില്‍ നിന്ന് ടിക്കറ്റെടുത്തു, മകള്‍ക്ക് 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം
കൊച്ചി: സ്ത്രീശക്തിയുടെ ലോട്ടറി ഒന്നാം സമ്മാനം പിതാവിന്റെ ലോട്ടറി കടയില്‍ നന്ന് ടിക്കറ്റ് വാങ്ങിയ യുവതിക്ക്. ഈ യുവതി നറുക്കെടുപ്പിന്റെ അന്ന് രാവിലെയാണ് ടിക്കറ്റ് വാങ്ങിയത്. വൈകീട്ട് നടന്ന നറുക്കെടുപ്പില്‍ ഇവര്‍ക്ക് സമ്മാനം അടിക്കുകയും ചെയ്തു. ഭാഗ്യം വന്ന വഴിയോര്‍ത്ത് സന്തോഷിക്കുകയാണ് എന്‍ജെ അഗസ്റ്റിന്റെ മകള്‍ ആഷ്‌ലിയുടെ കുടുംബം.
ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ആഷ്‌ലിക്ക് സമ്മാനമായി അടിച്ചത്. അരൂര്‍ നിവാസികളാണ് ഇവര്‍. ആഷ്‌ലിയുടെ പിതാവായ അഗസ്റ്റിന്‍ ദേശീയപാതയോരത്ത് ലോട്ടറി വില്‍പ്പന നടത്തുകയാണ്. പത്ത് വര്‍ഷത്തോളമായി അഗസ്റ്റന്‍ കട തുടങ്ങിയിട്ട്.

എല്ലാ ചൊവ്വാഴ്ച്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക. 75 ലക്ഷമാണ് ഒന്നാം സമ്മാനം. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സമാശ്വാസ സമ്മാനം 8000 രൂപ. ടിക്കറ്റ് വില 40 രൂപയാണ്. അതേസമയം എസ്‌ജെ 650915 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം. രണ്ടാം സമ്മാനം ആര്‍ക്കാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications