Viral Video: വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നത് തടയാൻ ഹോസ്റ്റലിൽ സ്പെഷ്യൽ ഫാൻ! വീഡിയോ വൈറൽ
പെട്ടെന്നുള്ള സങ്കടത്തിന്റെ പുറത്തായിരിക്കും ചിലർ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത്. പ്രത്യേകിച്ച് വിദ്യാർത്ഥികൾ. പരീക്ഷയിൽ മാർക്ക് കുറഞ്ഞ കാരണത്താലോ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ പറ്റാത്തതിന്റെ പേരിലൊ ഒക്കെ ആത്മഹത്യയിലേക്ക് എത്തുന്ന നിരവധി വിദ്യാർത്ഥികൾ ഉണ്ട്. രാജസ്ഥാനിലെ കോട്ടയിൽ നിന്ന് ഇത്തരത്തിൽ നിരവധി ആത്മഹത്യ വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
പെട്ടെന്നുള്ള സങ്കടത്തിന്റെ പേരിൽ ഹോസ്റ്റൽ മുറികളിൽ ജീവിതം അവസാനിപ്പിച്ച എത്രയോ വിദ്യാർത്ഥികളുണ്ട്, ഇപ്പോൾ ഇത്തരത്തിലുള്ള സംഭവങ്ങൾ തടയുന്നതിന് വേണ്ടി ഹോസ്റ്റലുകളിൽ പ്രത്യേക ഫാനുകൾ വെയ്ക്കാനൊരുങ്ങുകയാണ് ഹോസ്റ്റൽ അധികൃതർ. ഫാനിൽ ആത്മഹത്യ ചെയ്യുന്നത് തടയാനാണ് ഇത്തരം പ്രത്യേക ഫാനുകളെന്നാണ് പറയുന്നത്. പുതിയ ഫാനുമായി ബന്ധപ്പെട്ട ചർച്ച സോഷ്യൽമീഡിയയിൽ സജീവമായി നടക്കുകയാണ്.

ഇത് അത്ര നല്ല ആശയമല്ലെന്നാണ് ചിലർ പറയുന്നത്. ആത്മഹത്യ ചെയ്യുന്നത് തടയാൻ ഫാനുകൾ മാറ്റുകയല്ല, കുട്ടികളെ മനസ്സിലാക്കി അവർക്ക് നല്ലൊരു അന്തരീക്ഷം ഒരുക്കിയെടുക്കുകയാണ് വേണ്ടതെന്നാണ് ഉയർന്നുവരുന്ന അഭിപ്രായം. മാനസികാര്യോഗത്തിന് കൗൺസിലിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ നൽകണമെന്നാണ് പറയുന്നത്. കുട്ടികളിൽ ആത്മഹത്യയെന്ന ചിന്ത തന്നെ ഇല്ലതാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും പറയുന്നു.
സെപ്ഷ്യൽ ഫാനിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. സ്വയം അപകടപ്പെടുത്താൻ ആളുകൾ ഫാൻ ഉപയോഗിക്കുകയാണെങ്കിൽ ഫാൻ അത് തടയും. ആരെങ്കിലും ഫാനി തൂങ്ങിമരിക്കാൻ ശ്രമിച്ചാൽ ഫാൻ ഇളകി താഴ്ന്നുവരും. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. ആത്മഹത്യകൾ കുറയ്ക്കാൻ ഈ സ്‌പെഷ്യൽ ഫാൻ മതിയാവില്ലെന്ന് തന്നെയാണ് ഭൂരിഭാഗവും വ്യക്തമാക്കിയത്.
കുട്ടികകളുടെ വിഷമം സംസാരിച്ചു തീർപ്പാക്കുകയാണ് വേണ്ടതെന്നും, തങ്ങളുടെ സങ്കടങ്ങൾ കേൾക്കാൻ ആളുണ്ടെന്ന് തോന്നുമ്പോൾ തന്നെ അവർക്ക് സമാധാനം ആവുവെന്നും പ്രതിസന്ധികളെ ധൈര്യപൂർവ്വം തരണം ചെയ്യാനാണ് അവരെ പഠിപ്പിക്കേണ്ടതെന്നുമാണ് ചിലർ പറഞ്ഞത്.
ഫാൻ കൊണ്ട് ആത്മഹത്യ തടയാമെന്ന് കരുതുന്നത് നല്ല ചിന്തയല്ലെന്നും കുട്ടികളെ മനസ്സിലാക്കാനാണ് ആദ്യം തയ്യാറാകേണ്ടതെന്നും മറ്റു ചിലർ പറഞ്ഞു.
വീഡിയോ കാണാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications