മാഷേ പോവല്ല..പോവല്ലേ മാഷേ..; സ്ഥലംമാറിപ്പോകുന്ന അധ്യാപകനെ പോകാൻ വിടാതെ കുട്ടികൾ, പൊട്ടിക്കരച്ചിൽ
സ്കൂളിൽ പോകാൻ മടിപിടിച്ച് കരയുന്ന കുട്ടികളെ കണ്ടിട്ടുണ്ടാവും.. നിലവിളിയും ബഹളവും എന്നുവേണ്ട, ആകെ മൊത്തം കോലാഹലം ആയിരിക്കും. എന്നാൽ അധ്യാപകൻ സ്ഥലം മാറിപ്പോകുമ്പോൾ പൊട്ടിക്കരയുന്ന കുട്ടികളെ കണ്ടിട്ടുണ്ടോ? മാഷേ പോവല്ലേ മാഷേ എന്ന് പറഞ്ഞാണ് കുട്ടികളുടെ കരച്ചിൽ.
അധ്യാപകനെ അങ്ങോട്ടും ഇങ്ങോട്ടും പോകാൻ വിടാതെ കുട്ടികൾ കരയുകയാണ് നാദാപുരം കല്ലാച്ചി ഗവ യുപി സ്കൂൾ അധ്യാപകൻ ഇ കെ കുഞ്ഞബ്ദുള്ളയെ ആണ് കുട്ടികൾ സ്നേഹം കൊണ്ട് പൊതിഞ്ഞത്. കുട്ടികൾ നിർത്താതെ കരയുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയില്ഡ വൈറൽ ആണ്. കുട്ടികൾ കരഞ്ഞതോടെ മാഷക്കും ആകെ വിഷമമായി. എന്തുപറഞ്ഞാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ നിർത്തുക എന്ന് അറിയാതെ അദ്ദേഹവും സങ്കടപ്പെട്ടു.
നിങ്ങൾ ആരു കരയരുത് ഞാൻ നാളെയും വരാം എന്ന് പറഞ്ഞായിരുന്നു മാഷ് പോയത്. വീട്ടിൽ എത്തയിട്ടും കുട്ടികളെ ഓർത്ത് സങ്കടത്തിലാണ് മാഷ്. സുഖമില്ലാത്ത ഉമ്മയെ പരിചരിക്കാനാണ് കക്കുനിയിലെ കുഞ്ഞബ്ദുള്ള സ്ഥലം മാറ്റത്തിന് അപേക്ഷിച്ചത്.
വേളത്തെ അരിമ്പോൽ സ്കൂളിലേക്ക് ആണ് സ്ഥലം മാറ്റം, എന്നാൽ മാഷ് പോകുന്നത് കുട്ടികൾക്ക് സഹിക്കാൻ ആയില്ല. ഇതോടെയാണ് മാഷിന് എങ്ങോട്ടും പോകാൻ വീടാതെ കുട്ടികൾ കരഞ്ഞത്.
തന്റെ പ്രിയപ്പെട്ട കുട്ടികളെ കാണാൻ വ്യാഴാഴ്ചയും ചെല്ലാൻ തന്നെയാണ് മാഷിന്റെ തീരുമാനം. ഏഴ് വർഷമായി കല്ലാച്ചി ഗവ യുപി സ്കൂളിലാണ്
അദ്ദേഹം സേവനം അനുഷ്ടിക്കുന്നത്. സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യം ആയിരുന്നു അദ്ദേഹമെന്ന് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.സി.സുബൈറും പറഞ്ഞു.












Click it and Unblock the Notifications