Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറൽ ആയ കുമാരി ആന്റിയുടെ കട പൂട്ടില്ല; പോലീസ് ഒടുവിൽ മുട്ടുകുത്തി

സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു കുമാരി ആന്റിയുടെ ഫുഡ് സ്റ്റാൾ. ഈ ഭക്ഷണശാല അടച്ച് പൂട്ടാൻ ഹൈദരാബാദ് പോലിസ് ഉത്തരവ് ഇട്ടതിന് പിന്നാലെ സോഷ്യൽ മീഡിയിയിൽ വൻ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഈ തീരുമാനം പിൻവലിക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഡിജിപിക്കും നഗരവികസന മന്ത്രാലയത്തിനും നിർദ്ദേശം നൽകി.

ഹൈദരാബാദിലെ മദാപൂരിലെ റായിഡു റാം ട്രാഫിക് പോലീസ് ചൊവ്വാഴ്ച ട്രാഫിക്ക് തിരക്ക് കുറയ്ക്കാനാണ് കുമാരിയുടെ സ്റ്റാൾ അടച്ചത്, അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് മാസമായി കുമാരി ആന്റി സ്റ്റാൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. മദാപ്പൂരിലെ ഐ ടി സി കോഹനൂർ ജംഗ്ഷനു സമീപമുള്ള വഴിയോര ഭക്ഷണശാലയിലേക്ക് ഒരുപാട് ആളുകൾ എത്താനും തുടങ്ങി.

kumari aunty

സ്റ്റാളിൽ ചോറും ചിക്കനും മട്ടൺ കറിയും മറ്റ് നിരവധി നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങളും നൽകി. എന്നാൽ ​​ഗതാ​ഗത കുരുക്കിനെക്കുറിച്ച് യാത്രക്കാർ പരാതി പറയാൻ തുടങ്ങിയതിന് പിന്നാലെയാണ് പോലീസ് ഇടപെട്ട് ഈ കട അടപ്പിച്ചത്. 13 വർഷത്തിലേറെയായി താൻ കട നടത്തുന്നുണ്ടെന്നാണ് അടച്ച് പൂട്ടൽ ഉത്തരവ് വന്നതിന് പിന്നാലെ ഇവർ പ്രതികരിച്ചത്.

സോഷ്യൽ മീഡിയിൽ ജനപ്രീതി അടച്ചുപൂട്ടലിലേക്ക് നയിച്ചതിൽ ഭർത്താവ് അസ്വസ്ഥനാണെന്നും അവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിനും ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണിനും ഭക്ഷണ സ്റ്റാൾ അടച്ചുപൂട്ടാൻ പങ്കുണ്ടെന്ന് ആന്ധ്രാപ്രദേശിലെ ഭരിക്കുന്ന വൈ എസ് ആർ സി പി സർക്കാർ ആരോപിച്ചതിനെത്തുടർന്ന് വിഷയം രാഷ്ട്രീയ സംഘർഷമായി മാറി.
ജഗൻ റെഡ്ഡി സർക്കാർ 'കുമാരി ആൻ്റി' ഫുഡ് സ്റ്റാളിൻ്റെ ഉടമ സായ് കുമാരിക്ക് ഒരു വീട് കൈമാറിയതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+