ലിയോയിലെ പാർത്ഥിപന്റെ ഷോപ്പിലെ ഫോൺപേ ക്യൂ ആർ കോഡ്; സ്കാൻ ചെയ്തപ്പോൾ സംഭവിച്ചത്; വൈറൽ
വിജയ് നായകനായി എത്തിയ ലിയോ തിയറ്ററുകളിൽ വിജയകരമായി കുതിക്കുകയാണ്. ചിത്രം 600 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് എന്നാണ് പുറത്തുവരുന്നത്. അതിനിടയിലാണ് ചിത്രത്തിന്റെ എച്ച് ഡി പ്രിന്റ് ചോർന്നത്. ഇപ്പോൾ ലിയോ സിനിമയിലെ ഒരു രംഗമാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
വിജയ് അവതരിപ്പിക്കുന്ന പാർത്ഥിപൻ എന്ന കഥാപാത്രം നടത്തുന്ന കോഫി ഷോപ്പിൽ നിന്നുള്ളതാണ് രംഗം. സാധാരണ സിനിമയിൽ പറയുന്നതോ കാണുന്നതോ ആയ ഫോൺനമ്പറുകളിലേക്ക് കൗതുകത്തിന് വിളിച്ച് നോക്കുന്നവർ ഉണ്ടാവും.

എന്നാൽ ഇവിടെ സംഭവം കുറച്ച് കൂടി മോഡേൺ ആണ് ഫോൺനമ്പറൊന്നുമല്ല. പാർത്ഥിപന്റെ കോഫി ഷോപ്പിലെ യു പി ഐ പേമന്റ് ചെയ്യാനുള്ള ഫോൺപേ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതാണ് കാണിക്കുന്നത്.
ഇത് ശരിക്കും പ്രവർത്തിക്കുന്ന ക്യൂആർ കോഡ് തന്നെയാണ്. സ്കാൻ ചെയ്യുമ്പോൾ ഇത്യ വ്യക്തമാകുന്നതായാണ് പുറത്തുവന്നിരിക്കുന്ന വീഡിയോയിൽ കാണുന്നത്. ഗാസി ഓഫ്സെറ്റ് പ്രിൻറിംഗ് പ്രസ് എന്നാണ് ഈ ക്യൂ ആർ കോഡ് ഉടമയെ കാണിക്കുന്നത്. ജമ്മുകശ്മീരിലെ അനന്തനാഗിലാണ് ഈ പ്രസ് എന്നാണ് ഗൂഗിൾ പറയുന്നത്. ലിയോയുടെ ഭൂരിഭാഗം ഷൂട്ട് ചെയ്തത് കശ്മീരിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.
വീഡിയോയിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തത ശേഷം പണം അയക്കുന്ന ആൾ ശേഷം ചോക്ലേറ്റ് കോഫി എന്ന് എഴുതുന്നതും ഇതിൽ കാണാം. എന്നാൽ ഇവിടെ വിഷയം മറ്റൊന്നാണ്.
പലരും പൈറസി വിഷയമം ആണ് ഉയർത്തുന്നത്. വൈറൽ വീഡിയോയിൽ ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നത് ഒരു എച്ച് ഡി വീഡിയോയിൽ നിന്നാണ്. ഇതുവരെ സിനിമ ഒ ടി ടിയിൽ എത്തയിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ വീഡിയോ ലഭിച്ചതെന്നാണ് ആളുകൾ ചോദിച്ചത്.
പൈറേറ്റഡ് കോപ്പിയിൽ നിന്നായിരിക്കും ഈ വീഡിയോ ഉണ്ടാക്കിയവർ സ്കാൻ ചെയ്യുന്നത് എന്ന് വ്യക്തമാണ്, കഴിഞ്ഞ ജിവസം ലിയോ എച്ച് ഡി പ്രിന്റെ ചോർന്നത് വാർച്ചയായിരുന്നു.
ലിയോയുടെ ഒ ടി ടി റിലീസ് നവംബർ 16 ന് ശേഷമായിരിക്കുമ ഉണ്ടാവുക എന്നാണ് വിവരം. നെറ്റ്ഫ്ലിക്സാണ് ഇതുവരെ ഒരു തെന്നിന്ത്യൻ ചിത്രത്തിനും നൽകാത്ത വിലയിൽ ചിത്രം ഒ ടി ടിക്കു എടുത്തത്.












Click it and Unblock the Notifications