Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി ഭവനിൽ പുള്ളിപ്പുലി? സത്യപ്രതിജ്ഞയ്ക്കിടെ ഒരു മൃ​ഗം; വീഡിയോ വൈറൽ

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ക്ഷണിക്കപ്പെടാതെ എത്തിയ അതിഥിയിലാണ് ഏവരുടെയും ശ്രദ്ധ പതിഞ്ഞത്. കഴിഞ്ഞ ദിവസമാണ് മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. പക്ഷേ സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച ഒരു വീഡിയോ ആണ്. പുള്ളിപ്പുലിയെന്ന തോന്നിപ്പിക്കുന്ന ഒരു മൃഗം അലക്ഷ്യമായി പരിസരത്തുകൂടി നടക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോയാണ് പ്രത്യക്ഷപ്പെട്ടത്.

ഞായറാഴ്ച ഡൽഹിയിൽ നടന്ന പ്രൗഢമായ ചടങ്ങിൽ എണ്ണായിരത്തോളം അതിഥികൾ പങ്കെടുത്തു. വിദേശ നേതാക്കളും പ്രമുഖരും വ്യവസായികളും സിനിമാതാരങ്ങളും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. എന്നാൽ, അപ്രതീക്ഷിതമായി എത്തിയ ഈ മൃ​ഗത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ച.

Leopard

വൈറലായ വീഡിയോയിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രാഷ്ട്രപതി ഭവൻ്റെ ഇടനാഴിയിൽ പുള്ളിപ്പുലി എന്ന് തോന്നിപ്പിക്കുന്ന മൃ​ഗത്തെ കണ്ടെത്തി. ഹ്രസ്വമായ ഈ വീഡിയോ ക്ലിപ്പ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു, ഇത് കാഴ്ചക്കാർക്കിടയിൽ ഒരു ചർച്ചയ്ക്ക് കാരണമായി. ചിലർ ഇത് പുള്ളിപ്പുലിയാണോ എന്ന് സംശയിച്ചു, മറ്റുചിലർ ഇത് പൂച്ചയോ നായയോ ആയിരിക്കാമെന്നാണ് പറയുന്നത്.

"ഇത് പുള്ളിപ്പുലിയാണോ? സാധാരണ പൂച്ചയാണോ? അതോ നായയാണോ?" ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, മറ്റൊരു ഉപയോക്താവ് സുരക്ഷാ നടപടികളെ ചോദ്യം ചെയ്തു, "ഇതൊരു പുള്ളിപ്പുലി ആണെങ്കിൽ, കാവൽക്കാർ എന്താണ് ചെയ്യുന്നത്? ഈ ലംഘനം, അതും രാഷ്ട്രപതി ഭവനിൽ?", വാലും നടത്തവും കാരണം ഒരു പുള്ളിപ്പുലിയാണെന്ന് തോന്നുന്നു, എന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്തായാലും കാര്യങ്ങൾ സമാധാനപരമായി കടന്നുപോയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+