Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് എഫിന്‍ ഉമ്മയുടെ ചിത്രമുള്ള വാച്ച് സമ്മാനിച്ചു; യൂസഫലി എഫിനായി കാത്തുവെച്ചത് മറ്റൊരു സമ്മാനം

സെലിബ്രിറ്റികളുടെ വാച്ചുകളെ കുറിച്ചും ഔട്ട്ഫിറ്റുകളെക്കുറിച്ചും ഇൻസ്റ്റ​ഗ്രാമിൽ റീൽ ചെയ്യുന്ന സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ് എഫിൻ എം. ' chronograph_2022' എന്ന ഇൻസ്റ്റ​ഗ്രം പേജിലൂടെയാണ് എഫിൻ വീഡിയോകൾ പങ്കുവെയ്ക്കാറുള്ളത്. എഫിന്റെ പേജിൽ നിന്നാണ് പല സെലിബ്രിറ്റികളും ധരിക്കുന്ന വാച്ചിനെക്കുറിച്ചും അതിന്റെ വിലയെക്കുറിച്ചുമൊക്കെ വിശദമായി അറിയാറുള്ളത്.

ഏകദേശം 550,000 ആളുകൾ എഫിനെ ഫോളോ ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം എഫിൻ പങ്കുവെച്ച റീൽ നിമഷ നേരം കൊണ്ട് വൈറൽ ആയിരുന്നു. മിനിറ്റുകൾക്കുള്ളിൽ 650,000 വ്യൂസ് ആണ് ഈ റീൽ നേടിയത്. ലുലു ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ എം എ യൂസഫലി എഫിന് ഒരു റാഡോ വാച്ച് സമ്മാനിക്കുന്നതായിരുന്നു റീലിൽ.

yusuff ali

യൂസഫലിയുടെ ബ്രാൻഡ് ലോഗോ കൊണ്ട് അലങ്കരിച്ച വാച്ചിന് ഏകദേശം 2 ലക്ഷം രൂപ വിലവരും. യൂസഫലിയുടെ കേരളത്തിലെ ഔദ്യോഗിക സന്ദർശന വേളയിൽ ലുലു ഗ്രൂപ്പിൻ്റെ ഹെഡ് ഓഫീസിൽ വച്ചായിരുന്നു ഈ സംഭവം. എന്നാൽ ഇതായിരുന്നില്ല എഫിനും യൂസഫ് അലിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച.

ജൂലൈയിൽ, എഫിൻ യൂസഫലിക്ക് യൂസഫലിയുടെ ഉമ്മയുടെ ചിത്രം ഉൾക്കൊള്ളുന്ന ഒരു പ്രത്യേക വാച്ച് സമ്മാനമായി നൽകിയിരുന്നു. യൂസഫലി തൻ്റെ അമ്മയെക്കുറിച്ച് നടത്തിയ വൈകാരികമായ പ്രസംഗത്തിൽ നിന്നാണ് ഇതിന് പ്രചോദനമായത്. ഒന്നരവർഷത്തിനു ശേഷം യൂസഫലിയെ കാണാൻ എഫിൻ പലതവണ ശ്രമിച്ചിരുന്നു.

ബന്ധുവിൻ്റെ വിവാഹത്തിനിടെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു ഇവരുടെ ആദ്യ കൂടിക്കാഴ്ച. തുടർന്നാണ് യൂസഫലിക്ക് എഫിൻ പ്രത്യേക വാച്ച് സമ്മാനിച്ചത്. ഹൃദയസ്പർശിയായ ഈ സമ്മാനത്തിന് പകരമായി, യൂസഫലി റാഡോ വാച്ച് നൽകി എഫിനെ അത്ഭുതപ്പെടുത്തി.

താൻ വളരെ ഇഷ്ടം കൊണ്ടാണ് ആ വാച്ച് നൽകിയത് എന്ന് എഫിൻ പറയുന്നുണ്ട്, ഞാനും ഇഷ്ടം കൊണ്ടാണ് നൽകുന്നതെന്ന് യൂസഫലി പറയുന്നു. അതിന് ശേഷം യൂസഫലി തന്നെ എഫിന് ആ വെച്ച് കെട്ടിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒരാൾ സമ്മാനം നൽകിയാൽ അവനു തിരിച്ചും ഒരു സമ്മാനം അത് മനസിന്റെ വലുപ്പം, വില പറയാൻ പറ്റാത്ത സ്നേഹം എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+