നിനക്ക് ബുദ്ധിയുണ്ടോ? ക്ഷേത്രത്തില്‍ വെച്ച് ബന്ദിയാക്കിയ തീവ്രവാദിയുടെ മുഖത്തടിച്ച് യുവാവ്, വൈറല്‍
മുംബൈ: മഹാരാഷ്ട്രയിലെ ധൂലെയിലുള്ള നിന്നുള്ള ഒരു തീവ്രവാദി ആക്രമണത്തിന്റെ വീഡിയോ വൈറല്‍. ഒരു ക്ഷേത്രത്തില്‍ കയറി ജനങ്ങളെ ബന്ദിയാക്കിയ തീവ്രവാദിയെ യുവാവ് തല്ലുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. തിരക്കേറിയ ക്ഷേത്രത്തില്‍ തോക്കുമായി എത്തിയ തീവ്രവാദികള്‍ ജനങ്ങളെ ബന്ദിയാക്കി നില്‍ക്കുന്നതാണ് സന്ദര്‍ഭം. ഭയം കൊണ്ട് എല്ലാവരും വിറച്ച് നില്‍ക്കുകയാണ്. ആ നിമിഷമായിരുന്നു യുവാവിന്റെ വീര സാഹസം.
എന്നാല്‍ അപ്രതീക്ഷിത ട്വിസ്റ്റാണ് സംഭവത്തില്‍ യുവാവിനെ അടക്കം കാത്തിരുന്നത്. നാല് സെക്കന്‍ഡ് മാത്രമുള്ള ക്ലിപ്പിലാണ് രോഷത്തോടെ തീവ്രവാദിയോട് സംസാരിക്കുന്നതായി ഉള്ളത്. യുവാവിന്റെ ധൈര്യം സേഷ്യല്‍ മീഡിയ പ്രകീര്‍ത്തിക്കുണ്ട്. എന്നാല്‍ തീവ്രവാദിയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവന്നതോടെ എല്ലാവരും ചിരിച്ചുപോയി. യഥാര്‍ത്ഥത്തില്‍ പോലീസിന്റെ മോക് ഡ്രില്ലായിരുന്നു ഈ തീവ്രവാദി ആക്രമണം.

35കാരനായ പ്രശാന്ത് കുല്‍ക്കര്‍ണി അടിച്ചത് ഒരു പോലീസ് ഓഫീസറെയായിരുന്നു. ജനങ്ങളില്‍ നിന്നുള്ള പ്രതികരണം നേരിട്ട് അറിയുക കൂടിയാണ് ഇവിടെ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ പ്രശാന്ത് മാസ്‌ക് ധരിച്ച തീവ്രവാദി വേഷത്തില്‍ നില്‍ക്കുന്ന ആള്‍ക്കടുത്തേക്ക് പോവുന്നതാണ് ഉള്ളത്. രോഷത്തോടെ തീവ്രവാദിയോട് എന്തൊക്കെയോ അദ്ദേഹം പറയുന്നുണ്ട്. നിനക്ക് ബുദ്ധിയില്ലേ എന്ന് ചോദിച്ചായിരുന്നു പ്രശാന്ത് തല്ലിയത്.
തീവ്രവാദി ക്ഷേത്രത്തിലേക്ക് പെട്ടെന്ന് വരുന്നത് കുട്ടികളെയും, സ്ത്രീകളെയും അടക്കം ഭയപ്പെടുത്തുന്നുണ്ട്.
കുല്‍ക്കര്‍ണിയുടെ മകള്‍ തീവ്രവാദികളെ കണ്ടതും ഉറക്കെ കരയാന്‍ തുടങ്ങി. ഇതിന് മുമ്പൊന്നും കണ്ടിട്ടില്ലാത്ത അത്തരമൊരു ഭീകരാന്തരീക്ഷമം കുല്‍ര്‍ണിയെ രോഷാകുലനാക്കുകയായിരുന്നു. നിനക്ക് ബുദ്ധിയില്ലേ, എന്ന് ചോദിച്ച് നടന്നടുത്ത കുല്‍ക്കര്‍ണി മുഖംമൂടി ധരിച്ച തീവ്രവാദിയുടെ മുഖത്തിട്ട് അടിക്കുകയായിരുന്നു. യഥാര്‍ത്ഥത്തിലുള്ള തീവ്രവാദി ആക്രമണമാണ് ഇതെന്നായിരുന്നു എല്ലാവരും കരുതിയത്. കുല്‍ക്കര്‍ണിയുടെ മുഖത്തടിക്കല്‍ കൂടി വന്നതോടെ ഇയാളെ ആരോ പിടിച്ചുമാറ്റുന്നതും വീഡിയോയില്‍ ഉള്ളത്.
അതേസമയം അപകടത്തിന് പിന്നാലെ പോലീസ് ഇവിടേക്ക് വരുന്നതും കാണാിം. പിന്നീടാണ് ആളുകള്‍ ഇതൊര മോക് ഡ്രില്ലായിരുന്നുവുന്നുവെന്ന് തിരിച്ചറിഞ്ഞത്. അടിയേറ്റയാള്‍ ഒരു പോലീസ് ഓഫീസറായിരുന്നു. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് തീവ്രവാദികളില്‍ നിന്ന് ഫോണ്‍ കോളും പോയിരുന്നു.
ധൂലെ മേഖലയിലെ ശ്രീ സ്വാമി നാരായണ്‍ ക്ഷേത്രത്തിലായിരുന്നു തീവ്രവാദ ആന്രണം ഉണ്ടായത്. നിരവധി പേരാണ് ഇത് യഥാര്‍ത്തത്തില്‍ ഹൈജാളിക്കുന്ന ക്രൂരനെ ബിര എന്ന കാര്യത്തിലായിരുന്നു പ്രശ്‌നം ഇപ്പോള്‍ ധാരാളം ആര്‍ട്ടിസ്റ്റുകള്‍ക്കുള്ളതാണ്.വേഗത്തില്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ശബ്ദ പറഞ്ഞു.












Click it and Unblock the Notifications