Get Updates
Get notified of breaking news, exclusive insights, and must-see stories!

3 കൊല്ലം മുമ്പ് വല്യുമ്മക്ക് കൊടുത്ത വാക്ക്, സഫലമായത് വിമാനത്തിൽ; സർപ്രൈസുമായി പേരക്കുട്ടി

സോഷ്യൽ മീഡിയയിൽ പലതരം വീഡിയോകൾ വൈറൽ ആവാറുണ്ട്. എന്നാൽ ചില വീഡിയോകൾ നമ്മുടെ മനസ്സിൽ അങ്ങനെ തങ്ങിനിൽക്കും. അത്തരത്തിലുള്ള ഒരു വീഡിയോയെക്കുറിച്ചാണ് പറയാൻ പോകുന്നത്. വല്യുമ്മയുടെ സ്വപ്നം സഫലമാക്കിയ പേരക്കുട്ടി അഹമ്മദ് നസീമാണ് താരം.

മൂന്ന് വർഷം മുമ്പ് അരീക്കാട് വടക്കേതിൽ കുഞ്ഞായിഷ പേരക്കുട്ടി അഹമ്മദ് നസീമിനോട് തന്റെ വലിയ ആ​ഗ്രഹം പറഞ്ഞു നീ വിമാനത്തിലെ പൈലറ്റാകണം, ഞങ്ങളെ കയറ്റി നീ വിമാനം പറത്തണം, ഇതായിരുന്നു വല്യുമ്മ പറഞ്ഞ ആ ആ​ഗ്രഹം.

grandson pilot

ഉമ്മൂമ്മാക്ക് കൊടുത്ത ആ വാക്ക് അതേപടി പാലിച്ചു നസീം. വല്യുമ്മയ്ക്കും വല്യുപ്പയ്ക്കും എക്കാലവും ഓർത്തുവെയ്ക്കാൻ സാധിക്കുന്ന ഒരു ദിനം നൽകാൻ നസീമിന് കഴിഞ്ഞു. താൻ പറത്തിയ വിമാനത്തിൽ വല്യുമ്മയേയും വല്യുപ്പയേയും കയറ്റി, അതും സർപ്രൈസായി.

യു എ ഇയിലെ അറിയപ്പെടുന്ന പിയാനോ, വയലിൻ അധ്യാപകനും യു എ ഇയിലെ പ്രധാന മ്യൂസിക് ബാർഡിലെ അം​ഗവും കൂടിയായ അഹമ്മദ് നസീം ഷാർജ എയർ അറേബ്യ പൈലറ്റ് കോഴ്സ് പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് നേടി ജോലിയും നേടി.

ജോലിക്ക് കയറിയ നസീം എയർലലൈൻ കമ്പനിയോട് ഒരു ആ​ഗ്രഹം പറഞ്ഞു. നവംബർ 10 ന് ഷാർജ - കരിപ്പൂർ വിമാനം പറഞ്ഞാൻ എനിക്ക് അവസരം തരണം, കമ്പനി സമ്മതിക്കുകയുപം ചെയ്തു.

85 കാരനയാ വല്യൂപ്പ ഏന്തു ഹാജിയും 75കാരിയായ വല്യൂമ്മ കുഞ്ഞായിശയും കരിപ്പൂരിൽ നിന്ന് വിമാനം കയറി, അഹമ്മദ് നസീമിന്റെ പിതാവും മാതാവും മൂത്ത സഹോദരി ഷാ നസ്റിനും അനുജത്തി ഷാദിയയും ഷാർജയിലാണ്. നസീമാണ് പൈലറ്റ് എന്ന് അറിയക്കാതെ ആണ് ഇരുവർക്കും ഷാർജയിലേക്ക് വിമാനടിക്കറ്റും വിസയും ശരിയാക്കിയത്.

രണ്ട് പേർക്കും വിമാനത്തിന്റെ മുൻനിരയിൽ സീറ്റും ഉറപ്പാക്കി. വിമാനത്തിൽ നിന്ന് നസീമിന്റെ അനൗൺസ്മെന്റ് വന്നൂ. എന്റെ വല്യൂപ്പയും വല്യൂമ്മയും ഈ വിമാനത്തിലുണ്ട്, പിന്നാലെ നസീം ഇവരുടെ അടുത്തേക്ക് വന്നു.

അങ്ങനെ നസീം പറത്തിയ വിമാനത്തിൽ വല്യൂപ്പയും വല്യൂമ്മയും ഷാർജയിൽ എത്തി. രണ്ട് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും. ഏന്തു ഹാജിയുടെയും കുഞ്ഞായിഷയുടേയും മകൾ സമീറയുടെയും ഒഴൂർ അയ്യായ വെള്ളച്ചാലിലെ ചോലക്ക പുളിക്കപ്പറമ്പിൽ സി പി നാസറിന്റെയും മനാണ് നസീം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+