ആടുജീവിതത്തിലെ പെരിയോനെ പാടി വൈറലായി മഞ്ചേരിയിലെ മീര, എ ആർ റഹ്മാനും അഭിനന്ദിച്ചു
മഞ്ചേരി: ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് മഞ്ചേരിയിലെ മീര, ആരും അലിഞ്ഞ് പോകുന്ന ശബ്ദം എന്ന് പറഞ്ഞാൽ അധികമാവില്ല. സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച പെരിയോനെ എന്ന ആട് ജീവിതത്തിലെ പാട്ട് മീരയും ഒന്നുപാടി നോക്കി. വ്യാഴാഴ്ചയാണ് മീര പാട്ട് പാടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എ ആർ ഹറ്മാനെ മെൻഷൻ ചെയ്ത് കൊണ്ടാണ് പാട്ട് പോസ്റ്റ് ചെയ്തത്. മീരയെ പോലും അത്ഭുതപ്പെടുത്തി എ ആർ റഹ്മാൻ മീരയുടെ പാട്ട് സ്റ്റോറിയാക്കുകയും ചെയ്തു. മോൾ മനോഹരമായി പാടി എന്ന് റഹ്മാൻ മെസേജും അയച്ചു. അതിന്റെ സന്തോഷത്തിലാണ് മീര.
മമ്പാട് എം ഇ എസ് കോളേജിലെ സുവോളജി വിദ്യാർത്ഥിനിയാണ് മീര. പാട്ടിനോട് വളരെ താല്പര്യമുള്ള മീര പല പാട്ടുകളും സോഷ്യൽ മീഡിയയിൽ പാടി പോസ്റ്റ് ചെയ്യാറുണ്ട്. സ്കൂൾ കലോത്സവങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നകാര മ്യൂസിക് ബാന്റ് അംഗമാണ് മീര. പഠിച്ച് നല്ല ജോലി നേടി പാട്ടുമായി മുന്നോട്ട് പോകാനാണ് മീരയ്ക്ക് ഇഷ്ടം. മീരയ്ക്ക് എല്ലാ പിന്തുണയും നൽകി അച്ഛൻ കുഞ്ഞൂട്ടനും അമ്മ രജിതയും സഹോദരി അനന്യയനും ഒപ്പമുണ്ട്.

റഹ്മാൻ സംഗീതം നൽകിയ ഈ പാട്ട് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. എന്നാൽ റഹ്മനാന് ഇഷ്ടമായത് മീരയുടെ പാട്ടുംയ. റഹ്മാൻ സ്റ്റോറി ആയി പങ്കുവെച്ച വിവരം സുഹൃത്താണ് അറിയിച്ചതെന്നും ആദ്യം താൻ വിശ്വസിച്ചില്ല, റ്ഹമാന്റെ അക്കൗണ്ടിൽ കയറി നോക്കിയപ്പോൾ ശരിക്കും ഞെട്ടിയെന്നും മീര പറയുന്നു.
റഹ്മാന്റെ മകൾ ഖദീജയും മീര പാടിയ ഈ പാട്ടിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഓസ്കാർ അവാർഡ് ജേതാവും ഇന്ത്യയുടെ അബിമാനവുമായ എ ആർ റഹ്മാനെ പോലെയുള്ള വലിയ സംഗീത സംവിധായകൻ തന്റെ പാട്ട് ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഒരുപാട് സന്തോഷം ഉണ്ടെന്നും മീര പറഞ്ഞു. നേരത്തെ കൺമണി അൻപൊട് എന്ന ഗാനം പാടിയതും ഹിറ്റായിരുന്നു. മെലോഡിയൻ, ടാലൻസ എന്നീ സംഗീത അക്കാദമികളിൽ നിസാർ , പ്രഭാകരൻ എന്നിവർക്ക് കീഴിലാണ് സംഗീതം പഠിക്കുന്നത്. മീര പാടിയ പെരിയോന് ലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിക്കുന്നത്.












Click it and Unblock the Notifications