Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാഫിക്ക് ബ്ലോക്കിനിടെ യുകെയിൽ മലയാളി വിദ്യാർത്ഥികളുടെ ഡാൻസ്; വൈറൽ ആകുമെന്ന് കരുതി..പക്ഷേ..

ലണ്ടൻ: രാജ്യം ഏതായാലും ട്രാഫിക് ബ്ലോക്കിൽ കുടുങ്ങാതെ റോഡിലൂടെ കടന്നുപോവുക എന്ന് പറയുന്നത് നിസ്സാരകാര്യമല്ല. യുകെയിലെ കാര്യവും മറിച്ചല്ല. യുകെയിലെ പ്രധാനാ റോഡുകളിൽ നീണ്ടകിടക്കുന്ന വാഹനങ്ങളുടെ പകിവ് കാഴ്ച തന്നെയാണ്.

ചില മണിക്കൂറുകളോളം അങ്ങനെ നിൽക്കേണ്ടി വരും. ഇപ്പോൾ യുകെയിലെ എ റോഡിൽ ഉണ്ടായ ​ഗ്രാഫിക് ബ്ലോക്കിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കാരണം കുറച്ച് മലയാളി ചെറുപ്പക്കാരാണ്. വൈറലാവാൻ ഇവർ ചെയ്ത പണി പക്ഷേ വിവാ​ദമായി തീർന്നെന്ന് മാത്രം.

dance

ചിത്രത്തിന് കടപ്പാട്: Anadhu Suresh Instagram

ട്രാഫിക്ക് ബ്ലോക്കിനിടെ യുവാക്കളും യുവതികളും ചേർന്ന് ഇൻസ്റ്റ​ഗ്രാമിൽ റീൽസ് ചെയ്യാൻ വേണ്ടി റോഡിൽ നിന്ന് ഡാൻസ് കളിച്ചു. സംഭവം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക. ഡാൻസ് വൈറലായെങ്കിലും സംഭവം കൈവിട്ട് പോയി. ഇപ്പോൾ വീഡിയോയ്ക്ക് രൂക്ഷമായ വിമനർശനമാണ് വന്നുകാെണ്ടിരിക്കുന്നത്.

അനന്തു സുരേഷ് എന്ന ആളുടെ ഇൻസ്റ്റ​ഗ്രാമിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യുകെയിൽ ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലെന്നും. വീഡിയോ ഡിലീറ്റ് ചെയ്യണമെന്നുമാണ് പറയുന്നത്. രൂക്ഷമായ ഭാഷയിലാണ് ചിലർ പ്രതികരിക്കുന്നത്.

രണ്ട് വർഷം പഠനം പൂർത്തിയാക്കിയ ശേഷം യൂണിവേഴ്സിറ്റിയുടെ ബിരുദ ദാന ചടങ്ങളിൽ പങ്കെടുക്കാൻ ചെല്ലുമ്പോഴാണ് ഇവർ ട്രാഫിക് ബ്ലോക്കിൽ പെട്ടത്. ഒരു മണിക്കൂറും 20 മിനിറ്റും വഴിയിൽ പെട്ടപ്പോഴാണ് ഡാൻസ് ചെയ്തത് നോർവിച്ചിന് സമീപമുള്ള എ 11 റോഡിലാണ് ​ഗതാ​ഗത കുരുക്കുണ്ടായത്.

ഈ വീഡിയോയ്ക്ക് താഴെ മലയാളികൾ തന്നെയാണ് അധികവും കമന്റ് ചെയ്തിരിക്കുന്നത്. രണ്ട് കാറുകളിലായാണ് ഈ ചെറുപ്പക്കാർ എത്തിയത്. ഇറങ്ങി നൃത്തം ചെയ്ത് തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ട്രാഫിക് ബ്ലോക്ക് അവസാനിച്ചു. ഇതോടെ ഇവർ ഡാൻസ് നിർത്തി.

യുകെയിലെ റോഡികളിൽ ഇങ്ങനെ ചെയ്യുന്നത് ഹൈവേ കോഡിന് എതിരാണെന്നും വാഹന നമ്പർ വീഡിയോയിൽ വ്യക്തമായത് കൊണ്ട് ഡിവിഎൽഎയിൽ പരാതി എത്തിയാൽ നടപടി ഉണ്ടാവാൻ സാധ്യത ഉണ്ടെന്നാണ് പറയുന്നത്. വീഡിയോ പിൻലിക്കണമെന്നാണ് ആളുകൾ ആവശ്യപ്പെടുന്നത്. ഒരു വിദേശ രാജ്യത്ത് പോയി ഇത്തരത്തിലാണോ പെരുമാറേണ്ടതെന്നും ചിലർ ചോദക്കുന്നു.

വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഡൗൺ‌ലോഡ് ചെയ്ത് പരാതി നൽകുമെന്നും ചിലർ പറയുന്നു. ഇതിനകം തന്നെ നിരവധിപേരാണ് ഈ വീഡിയോ കണ്ടത്. നിരവധിപേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു.
ചിലർ വളരെ നല്ല അഭിപ്രായമാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+