Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് പൗരപ്രമുഖൻ? വിവരാവകാശ അപേക്ഷ നൽകികാത്തുകാത്തിരുന്ന മറുപടി എത്തി, പക്ഷേ..

നവകേരള സദസ്സ് ആരംഭിച്ചതിന് പിന്നാലെയാണ് പൗരപ്രമുഖൻ എന്ന വാക്ക് നമ്മൾ കൂടുതലായി കേൾക്കാൻ തുടങ്ങിയത്.നവ കേരള സദസ്സ് ആരംഭിക്കുന്നതിന് മുമ്പ് പരാതി സ്വീകരിക്കലും യോ​ഗങ്ങളും നടക്കുന്നുണ്ട്. പ്രഭാത യോ​ഗത്തിൽ പൗരപ്രമുഖരും പങ്കെടുക്കുന്നുണ്ട്.

ഇതിന് പിന്നാലെയാണ് ആരാണ് ഈ പൗരപ്രമുഖൻ എന്ന ചർച്ച നടക്കാൻ തുടങ്ങിയത്. സംശയം വന്നപ്പോൾ വിവരാവകാശ നിയമപ്രകാരം ആരാണ് പൗരപ്രമുഖൻ എന്നറിയാൻ ചീഫ് സെക്രട്ടറിക്ക് ചിലർ അപേക്ഷയും അയച്ചു. അങ്ങനെ കാത്തിരുന്ന ചോദ്യത്തിന് ഇപ്പോൾ മറുപടി എത്തിയിരിക്കുകയാണ്.

Rti

പക്ഷേ പ്രതീക്ഷിച്ചത് പോലെ പൗരപ്രുമഖൻ ആരാണെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം ലഭിച്ചില്ല. ആരാണ് പൗരപ്രമുഖൻ എന്ന വിവരാവകാശ ചോദ്യത്തിന് ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ സൂക്ഷിച്ച രേഖകളില്ലെന്ന മറുപടിയാണ് എം എസ് എഫ് പ്രവർത്തകനായ എം ടി മുർഷിദിന് ലഭിച്ചത്.

പൗരപ്രമുഖൻ ആകാനുള്ള യോ​ഗ്യത എന്താണ്, പൗരപ്രമുഖനാവാൻ എവിടെ അപേക്ഷ നൽകണം എന്നീ ചോദ്യങ്ങൾക്ക് വിവരാവകാശ നിയമത്തിലെ വകുപ്പ് രണ്ട് ( F) നിർവചിച്ചിട്ടുള്ള വിവരം എന്ന പരിധിയിൽ വരുന്നില്ലെന്ന മറുപടിയാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നൽകിയിരിക്കുന്നത്.

അതേസമയം, നാട് അം​ഗീകരിക്കുന്നവരാണ് പൗരപ്രമുഖർ എന്നായിരുന്നു ഈ ചോദ്യം ഉയർന്നപ്പോൾ മുഖ്യമന്ത്രി പറഞ്ഞ ഉത്തരം. പൗരപ്രമുഖൻ ആരാണെന്ന് സംശയം പല വ്യക്തികൾക്കും ഉണ്ടായിരുന്നു.

നേരത്തെ കാെല്ലം ജില്ലയിലെ കുമ്മിൽ ​ഗ്രാമ പ‍ഞ്ചായത്ത് അം​ഗം ഷമീർ പൗരപ്രമുഖൻ ആരാണെന്ന് ചോദിച്ച് ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയരുന്നു. പൗരപ്രമുഖൻ ആവാൻ എവിടെയാണ് അപേക്ഷ കൊടുക്കേണ്ടതത്, പൗരപ്രമുഖൻ ആവാനുള്ള യോ​ഗ്യത എന്താണ് എന്നായിരുന്നു ചോദ്യം.

എന്തായാലും ഈ പൗരപ്രമുഖർ ആരാണ് എന്ന് സംശയം ഇപ്പോഴും അവസാനിച്ചിട്ടില്ല. വിവരാവകാശ പ്രകാരം അപേക്ഷിച്ചാൽ മറുപടി കിട്ടുമെന്ന പ്രതീക്ഷയും ഏതാണ്ട് അവാസാനിച്ച മട്ടാണ്. അപ്പോഴും ആരാണ് ഈ പൗരപ്രമുഖർ എന്ന ചോദ്യ ബാക്കി...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+