ഓർഡർ ചെയ്തത് 90,000 രൂപ വിലമതിക്കുന്ന ഫോട്ടോഗ്രാഫി ലെൻസ്! യുവാവിന് കിട്ടിയത് മറ്റാെന്ന്!
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വലിയ ലാഭം ലഭിക്കാറുണ്ട്. ഷോപ്പിൽ നിന്ന് വാങ്ങുന്നതിനെക്കാൾ ഇളവും ലഭിക്കാറുണ്ട്, അതുകൊണ്ട് തന്നെയാണ് ഇലക്ട്രോണിക് ഇനങ്ങൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും ആളുകൾ ആദ്യം ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ചെന്നുനോക്കുന്നത്.
എന്നാൽ ചിലപ്പോൾ അവർക്ക് നല്ല പണയും കിട്ടാറുണ്ട്. ലാപ് ഓർഡർ ചെയ്തവർക്ക് കല്ലും ഫോൺ ഓർഡർ ചെയ്തവർക്ക് സോപ്പുമൊക്കെ ലഭിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ അങ്ങനൊരു പണി കിട്ടിയിരിക്കുകയാണ് ഈ യുവാവിന്. ആമസോണിൽ നിന്ന് 90,000 രൂപ വിലമതിക്കുന്ന ഫോട്ടോഗ്രാഫി ലെൻസ് ഓർഡർ ചെയ്ത ഇദ്ദേഹത്തിന് കിട്ടിയതോ!.

അരുൺ കുമാർ മെഹർ എന്നയാൾ സിഗ്മ 24-70 എഫ് 2.8 ലെൻസ് ആണ് ഓർഡർ ചെയ്തത്. എന്നാൽ വന്ന പാക്കേജിനുള്ളിൽ കുറച്ച് ക്വിനോവ വിത്തുകൾ ആണ് കണ്ടെത്തിയത്.
പാക്കേജ് കണ്ട് ഞെട്ടിയ അരുൺ മെഹർ ആമസോണിനെതിരെ രൂക്ഷ പ്രതികരണം നടത്തി. സംഭവം സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തു.
ലഭിച്ച വസ്തുവിന്റെ ചിത്രം മെഹർ തന്റെ ആദ്യ ട്വീറ്റിൽ അറ്റാച്ച് ചെയ്തു. ക്വിനോവ വിത്തുകൾ സൂക്ഷിച്ചിരുന്ന പെട്ടി യഥാർത്ഥത്തിൽ സിഗ്മ ലെൻസുകളുടേതായിരുന്നു, ബ്രാൻഡ് നേയിം എഴുതിയിരുന്നു.
"ഞാൻ ആമസോണിൽ നിന്ന് 90,000 രൂപ വിലമതിക്കുന്ന ക്യാമറ ലെൻസ് ഓർഡർ ചെയ്തു, പക്ഷേ അവർ ലെൻസിന് പകരം ഒരു പാക്കറ്റ് ക്വിനോവ വിത്തുകൾ ഉള്ള ലെൻസ് ബോക്‌സ് അയച്ചു. ആമസോണിന്റെയും റീട്ടെയിലിന്റെയും വൻ അഴിമതി. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും ലെൻസ് ബോക്സ് പാക്കേജ് തുറന്നിരുന്നു എന്നും യുവാവ് പറഞ്ഞു.,
തുടർന്നുള്ള ട്വീറ്റിൽ, എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ മെഹർ ഇ-കൊമേഴ്‌സ് ഭീമനോട് ആവശ്യപ്പെട്ടു. ഓർഡർ ചെയ്ത ലെൻസ് വീണ്ടും അയക്കാൻ കഴിയുന്നില്ലെങ്കിൽ പണം തിരികെ നൽകാൻ അദ്ദേഹം ആമസോണിനോട് ആവശ്യപ്പെട്ടു. "തങ്ങൾ കേസ് അന്വേഷിക്കുകയാണെന്ന് ആമസോൺ പറയുന്നു, എന്നാൽ ഇത് എങ്ങനെ സംഭവിച്ചു? ഇത് തീർത്തും അസ്വീകാര്യമാണ്, ദയവായി ഇത് എത്രയും വേഗം പരിഹരിക്കുക," മെഹർ പറഞ്ഞു.
കമന്റിന് ആമസോൺ ഇന്ത്യ മറുപടി നൽകി. "നിങ്ങൾ ആശങ്കപ്പെട്ടിരിക്കുകയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഇതിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നേരിട്ട് മെസേജ് അയച്ച് ഞങ്ങളെ ബന്ധപ്പെടുക. സഹായിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും- ട്വീറ്റിൽ പറയുന്നു












Click it and Unblock the Notifications