ലോൺ ആവശ്യമുണ്ടോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് കോൾ, ട്രെയിൻ വാങ്ങാൻ 300 കോടി വേണമെന്ന് യുവാവ്.. പിന്നെ നടന്നത്
ബാങ്കില്‍ നിന്ന് ലോണിന് ശ്രമിച്ചവരാണോ നിങ്ങള്‍, അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ നടപടി ക്രമങ്ങള്‍ അറിയാമായിരിക്കുമല്ലോ. പലരും പല ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ലോണ്‍ എടുക്കാറുള്ളത്. വീട് വെയ്ക്കാന്‍ മുതല്‍ സ്വയം തൊഴില്‍ തുടങ്ങാന്‍ വരെ ആളുകള്‍ ലോണ്‍ എടുക്കാറുണ്ട്. കൃത്യമായ രേഖകളും നടപടി ക്രമങ്ങളും പിന്തുടര്‍ന്നാല്‍ ലോണ്‍ കിട്ടുകയും ചെയ്യും.
അല്ലാതെ ബാങ്കിലേക്ക് ഫോണ്‍ വിളിച്ച് ചോദിച്ചാലൊന്നും ലോണ്‍ ലഭിക്കില്ലല്ലോ.. എന്നാല്‍ ബാങ്കില്‍ നിന്ന് ലോണ്‍ വേണോ എന്ന് ചോദിച്ച് ഫോണ്‍ കോള്‍ വരാറില്ലേ.. എന്തൊക്കെയാണ് ആവശ്യമെന്ന് അവര്‍ പറയുകയും ചെയ്യും. അങ്ങനെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരി ബാങ്കിന്റെ കസ്റ്റമറായ ഒരാളെ ഫോണ്‍ ചെയ്ത് ലോണ്‍ ആവശ്യമുണ്ടോ എന്ന് ചോദിച്ചു. ഉണ്ട് എന്നായിരുന്നു ഇയാളുടെ മറുപടി.

കാര്‍ ലോണിനെക്കുറിച്ചും ഹോം ലോണിനെക്കുറിച്ചുമാണ് ചോദിച്ചത്. കേട്ടയുടന്‍ തനിക്ക് ലോണ്‍ ആവശ്യം ഉണ്ടെന്നായിരുന്നു കസ്റ്റമര്‍ പറഞ്ഞത്. ലോണ്‍ വേണമെന്ന് ഇയാള്‍ പറഞ്ഞതോടെ എന്ത് ആവശ്യത്തിനാണ് ലോണ്‍ വേണ്ടെതന്ന് ജീവനക്കാരി ചോദിച്ചു. ട്രെയിന്‍ വാങ്ങാന്‍ 300 കോടി രൂപ വേണം ഇതായിരുന്നു ആവശ്യം.. ജീവനക്കാരിയുടെ കിളി പോയി..അവര്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു ആദ്യം പറഞ്ഞത് തന്നെയായിരുന്നു അയാള്‍ ആവര്‍ത്തിച്ചത്, ട്രെയിന്‍ വാങ്ങാന്‍ 300 കോടി രൂപ വേണം..
എന്തായാലും ജീവനക്കാരി അടുത്ത ചോദ്യം ചോദിച്ചു ഇതിന് മുന്‍പ് വല്ല ലോണും എടുത്തിരുന്നോ എന്നാണ് അടുത്ത ചോദ്യം, ഉണ്ടെന്നായിരുന്നു ഉത്തരം, എന്തിന് വേണ്ടിയാണെന്ന് ചോദിച്ചപ്പോള്‍ ഹീറോ സൈക്കിള്‍ വാങ്ങിക്കാന്‍ 1600 രൂപ എടുത്തിരുന്നു എന്നായിരുന്നു മറുപടി. ഇതോടെ ഫോണ്‍ സംഭാഷണം അവസാനിക്കുകയാണ്.... നിഷ എന്ന് പറഞ്ഞ യുവതിയാണ് ഫോണ്‍ ചെയ്യുന്നത്.
നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി വന്നുകൊണ്ടിരിക്കുന്നത്. ഇതുപോലെ മാസ് മറുപടി എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്, പലപ്പോഴും ഞാനും ഇങ്ങനെ മറുപടി പറയണെമന്ന് വിചാരിക്കാറുണ്ടായിരുന്നു എന്നാണ് വേറെ ഒരാള്‍ കമന്റ് ചെയ്തത്. പലപ്പോഴും ബാങ്കില്‍ നിന്ന് ലോണ്‍ വേണോ എന്ന് വിളിച്ച് ചോദിക്കാറുണ്ട് ഇനി വേണം എന്ന് പറഞ്ഞാലോ നൂറായിരം ചോദ്യം സമയം പോകുന്നത് വെറുതേ വുമെന്നാണ് വേറൊരു കമന്റ്












Click it and Unblock the Notifications