ഭാര്യ അറിയാതെ രണ്ടാം വിവാഹം കഴിക്കാനെത്തി; അവസാന നിമിഷം സിനിമയെ വെല്ലുന്ന ട്വിസ്റ്റ്! വരനും ഞെട്ടി
ബീഹാറിൽ വിവാഹത്തിനിടെ നാടകീയമായ സംഭവങ്ങൾ. വിവാഹം നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിതമായ കാര്യങ്ങൾ വധുവിന്റെ വീട്ടിൽ സംഭവിച്ചത്. വിവാഹ പന്തലിലെ കോലാഹലങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ വിവാഹം നിർത്തിവെയ്ക്കുകയും ചെയ്തു.
വരന്റെ കള്ളത്തരം വധുവിന്റെ വീട്ടുകാർ തിരിച്ചറിഞ്ഞതോെടയാണ് വിവാഹം മുടങ്ങിയത്. ആദ്യ വിവാഹം മറച്ചുവെച്ചുകൊണ്ടായിരുന്നു വരൻ രണ്ടാം വിവാഹത്തിന് എത്തിയത്. എന്നാൽ കൃത്യ സമയത്ത് തന്നെ വിവാഹ പന്തലിലേക്ക് ആദ്യ ഭാര്യ എത്തുകയായിരുന്നു. മനോജ് പണ്ഡിറ്റ് ആദ്യ ഭാര്യ സേഖാ ദേവിയെ അറിയാതെയായിരുന്നു രണ്ടാം വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

സേഖാ ദേവിയെ പ്രണയിച്ചാണ് മനോജ് വിവാഹം കഴിച്ചത്. എന്നാൽ ഇരുവരു തമ്മിൽ എന്നും വഴക്കായിരുന്നു. തർക്കം പരിഹരിക്കാൻ ശ്രമങ്ങൾ നടന്നുവെങ്കിലും ഇതൊക്കെ പരാജയപ്പെട്ടു. ഒടുവിൽ കോടിതിയിൽ കേസ് എത്തി. ഈ കേസ് ഇതവരെ തീർപ്പായിട്ടില്ല. നിയമനടപടികൾ ഉണ്ടായിരുന്നിട്ടും മനോജ് മറ്റൊരു വിവാഹത്തിന് തയ്യാറായി. മനോജിന്റെ കുടുംബം ആണ് രണ്ടാം വിവാഹം നടത്താൻ തീരുമാനിച്ചത്.
പക്ഷേ മനോജ് രണ്ടാമതും വിവാഹം കഴിക്കാൻ തീരുമാനിച്ച വിവരം ആദ്യ ഭാര്യ അറിഞ്ഞു. എന്നാൽ സേഖ ഇക്കാര്യം അറിഞ്ഞ വിവരം മനോജ് അറിഞ്ഞില്ല. അങ്ങനെ വിവാഹവുമായി മുന്നോട്ട് പോയി. വധുവിന്റെ വീട്ടിൽ ഒരിക്കങ്ങൾ എല്ലാം പൂർത്തിയായി. എന്നാൽ സേഖാ ദേവിയും അമ്മയും വിവാഹ ദിവസം വധുവിനെയും വധുവിന്റെ കുടുംബത്തേയും കണ്ട് ആദ്യ വിവാഹത്തിന്റെ കാര്യം പറഞ്ഞു.
രണ്ടാമത് വിവാഹം കഴിക്കാൻ പോകുന്ന യുവതിയിൽ നിന്ന് മനോജ് താൻ വിവാഹിതനാണെന്ന കാര്യം മനോജ് മറച്ചുവെച്ചിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. വരന്റെ ഘോഷയാത്രയെ വരവേൽക്കാൻ വധുവിന്റെ വീട്ടുകാർ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ഡിസംബർ 10 ന് ആയിരുന്നു വിവാഹം. ഹൽദി, മെഹന്ദി ചടങ്ങുകൾ ഉൾപ്പെടെയുള്ള വിവാഹത്തിന് മുമ്പുള്ള ചടങ്ങുകൾ സേഖാ ദേവി അമ്മയ്ക്കൊപ്പം എത്തുമ്പോൾ തന്നെ സജീവമായിരുന്നു.
മനോജ് വിവാഹിതനാണ് എന്ന കാര്യം തുറന്നുപറഞ്ഞതോടെ എല്ലാം മാറിമറിഞ്ഞു. ഇക്കാര്യം അറിഞ്ഞ വധുവിന്റെ വീട്ടുകാർ പകച്ചുപോയി. പിന്നാലെ മാസങ്ങൾ നീണ്ടുനിന്ന ആഘോഷങ്ങൾ റദ്ദാക്കി വിവാഹം വേണ്ടെന്ന് വെയ്ക്കാൻ തീരുമാനിച്ചു.












Click it and Unblock the Notifications