പ്രായം വെറും 7; പഠിപ്പിക്കുന്നത് യുപിഎസ്സി പരീക്ഷയുടെ 14 വിഷയങ്ങൾ,അറിയാം ഗുരു ഉപാധ്യായയെക്കുറിച്ച്
യു പി എസ് സി പരീക്ഷ ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ്. ഈ പരീക്ഷ അതിന്റെ കർക്കശമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും സമഗ്രമായ സിലബസിനും പേരുകേട്ടതാണ്. ഇത് സിവിൽ സർവീസ് കരിയർ പിന്തുടരുന്നവർക്ക് ഒരു പ്രധാന നാഴികക്കല്ലാണ്.
യു പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിന് കോച്ചിംഗിന് പോകുന്നവർ ഒരുപാടുണ്ട്. യു പി എസ് സി പരീക്ഷയ്ക്ക് പരിശീലനം നൽകുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. എന്നാൽ ഇവിടെ ഈ 7 വയസ്സുകാരന് യു പി എസ് സി ഉദ്യോഗാർത്ഥികളെ പരീക്ഷയ്ക്ക് തയ്യാറാക്കിയെടുക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ, വിശദമായി അറിഞ്ഞാലോ..

PC: Security Services Wing
ഉത്തർപ്രദേശിലെ വൃന്ദാവൻ സ്വദേശിയായ ഗുരു ഉപാധ്യായ ആണ് ഈ 7 വയസ്സുകാരൻ. അഞ്ചാം വയസ്സ് മുതൽ ഗുരു യു പി എസ് സിയുടെ വിഷയങ്ങളിൽ മികവ് പുലർത്തുന്നു. ഈി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് പരിശീലനവും നൽകുന്നു. ഈ രംഗത്തെ ഗുരുവിന്റെ അറിവ് വളരെ വലുതാണ്. ഗുരു ഗൂഗിൾ ഗുരു എന്നാണ് അറിയപ്പെടുന്നത്. കൂടാതെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും അദ്ദേഹം തന്റെ രേഖപ്പെടുത്തി.
അയോധ്യ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്രയുടെ പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് അടുത്തിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സർട്ടിഫിക്കറ്റ് നൽകി ഗുരുവിനെ ആദരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രഭാഷകൻ എന്ന നിലയിലും അദ്ദേഹം ഗുരുവിനെ പ്രശംസിച്ചു.
തന്റെ മകൻ യു പി എസ് സി പരീക്ഷയുടെ 14 വിഷയങ്ങൾ ഓൺലൈനായും ഓഫ് ലൈനായും പഠിപ്പിക്കുന്നുണ്ടെന്ന് ഗുരുവിൻ്റെ പിതാവ് അരവിന്ദ് കുമാർ ഉപാധ്യായ വെളിപ്പെടുത്തി. മകന്റെ ഓർമ ശക്തിയെക്കുറിച്ചുള്ള കൗതുകകരമായ വിവരണവും ഗുരുവിന്റെ പിതാവ് പങ്കുവെച്ചു.
ഗുരു കുഞ്ഞായിരിക്കുമ്പോൾ മാതാപികാക്കൾ യു പി എസ് സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന സമയത്ത് 60 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയാനുള്ള കഴിവ് അവന് ഉണ്ടായിരുന്നുവെന്ന് ഗുരുവിന്റെ അച്ഛൻ പറഞ്ഞു. മാത്രമല്ല രാജ്യങ്ങളുടെ തലസ്ഥാനങ്ങൾ തിരിച്ചറിയാനും അവന് കഴിഞ്ഞിരുന്നു.












Click it and Unblock the Notifications