ഓട്ടോത്തൊഴിലാളിയുടെ മകനും സ്റ്റാർട്ടപ്പോ! അന്ന് പരിഹാസം, ഇന്ന് ഇ4 ആക്‌സിലറേറ്ററിൽ; കുറിപ്പുമായി മന്ത്രി
അങ്കമാലി സ്വദേശിയായ സഫിൽ സണ്ണി ആരംഭിച്ച ട്രാൻസ്മിയോ ഐ.ടി സൊലൂഷൻസ് എന്ന സ്റ്റാർട്ടപ്പിന്റെ വിജയത്തെക്കുറിച്ച് കുറിപ്പുമായി മന്ത്രി രാജീവ്. ഓട്ടോ തൊഴിലാളിയുടെ മകനും സ്റ്റാർട്ടപ്പോ" എന്ന് പരിഹസിച്ച ചിലർ ഇപ്പോഴെങ്കിലും കണ്ണ് തുറന്നു നോക്കാൻ തയ്യാറായാൽ ആ മകൻ്റെ സ്റ്റാർട്ടപ്പ് താണ്ടിയ ദൂരം കാണാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സഫിൽ സണ്ണി ആരംഭിച്ച ട്രാൻസ്മിയോ ഐ.ടി സൊലൂഷൻസ് ഇന്ന് ബ്രിട്ടീഷ് എണ്ണ-വാതക കമ്പനിയായ ഷെല്ലിന്റെ സ്റ്റാർട്ടപ്പ് ആക്സലേറ്റർ പദ്ധതിയായ 'ഇ4 ആക്‌സിലറേറ്റർ' പ്രോഗ്രാമിൽ ഇടംനേടിയിരിക്കുന്നു എന്ന സന്തോഷവാർത്തയും അദ്ദേഹം പങ്കുവെച്ചു.

"ഓട്ടോ തൊഴിലാളിയുടെ മകനും സ്റ്റാർട്ടപ്പോ" എന്ന് പരിഹസിച്ച ചിലർ ഇപ്പോഴെങ്കിലും കണ്ണ് തുറന്നു നോക്കാൻ തയ്യാറായാൽ ആ മകൻ്റെ സ്റ്റാർട്ടപ്പ് താണ്ടിയ ദൂരം കാണാൻ സാധിക്കും. അങ്കമാലി സ്വദേശിയായ സഫിൽ സണ്ണി ആരംഭിച്ച ട്രാൻസ്മിയോ ഐ.ടി സൊലൂഷൻസ് ഇന്ന് ബ്രിട്ടീഷ് എണ്ണ-വാതക കമ്പനിയായ ഷെല്ലിന്റെ സ്റ്റാർട്ടപ്പ് ആക്സലേറ്റർ പദ്ധതിയായ 'ഇ4 ആക്‌സിലറേറ്റർ' പ്രോഗ്രാമിൽ ഇടംനേടിയിരിക്കുന്നു എന്ന സന്തോഷവാർത്ത പങ്കുവെക്കുകയാണ്.
കാക്കനാട് ഇൻഫോപാർക്കിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയുടെ വളർച്ച വേഗത്തിലാക്കാൻ ഷെൽ സഹായം നൽകും. ഇതിനൊപ്പം മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി ഷെല്ലിൽ നിന്നുള്ള ഒരു പ്രതിനിധി കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗമാകുകയും ചെയ്യും. ഇതോടെ നിലവിൽ 200 കോടി രൂപ മൂല്യമുള്ള കമ്പനി ശതകോടികളുടെ വളർച്ച നേടുകയും ചെയ്യും.
കേരളത്തിൻ്റെ വ്യവസായനയത്തിൽ മുൻഗണനാ വിഭാഗത്തിലുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മെഷീൻ ലേണിങ്ങ് തുടങ്ങിയ സാങ്കേതിക വിദ്യകളിലൂന്നിയ ട്രാൻസ്മിയോ ഐ.ടി സൊലൂഷൻസ് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് എണ്ണ-വാതക പൈപ്പ് ലൈനുകളിൽ നടക്കുന്ന മോഷണവും ചോർച്ചയും മനസിലാക്കാനുള്ള സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും വികസിപ്പിച്ചിരുന്നു.
ഇതാണ് ഷെൽ കമ്പനിയെ കേരളത്തിലെ ഒരു സ്റ്റാർട്ടപ്പിനെ തങ്ങളുടെ പ്രോഗ്രാമിലേക്ക് ഉൾപ്പെടുത്താൻ കാരണമായത്. കേരളത്തിൽ നിന്നുയർന്നുവന്ന് വിദേശരാജ്യങ്ങളിലുൾപ്പെടെ ശ്രദ്ധിക്കപ്പെടുന്ന വളർച്ച നേടുന്ന ഒരു കമ്പനി ഒരിക്കലും ഒരു വിവാദത്തിനുള്ള സാധ്യതകൾ തുറന്നുതരുന്നില്ലെന്നിരിക്കെ, നാടിനാകെ അഭിമാനമാകുന്ന, നിരവധിയായിട്ടുള്ള സംരംഭകർക്ക് പ്രചോദനമാകുന്ന ഈ വാർത്ത വ്യവസായത്തിനായി നൽകുന്ന പേജിലെ ഒരു കോളത്തിലെങ്കിലും കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സഫിൽ സണ്ണിയേയും ടീമിനെയും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ അറിയിക്കുന്നു.












Click it and Unblock the Notifications