Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ് ഷമിക്ക് ഹസിന്‍ ജഹാന്റെ മറുപടി? ഒന്നിക്കുകയാണോയെന്ന് സോഷ്യല്‍ മീഡിയ; പുതിയ വീഡിയോ വൈറല്‍

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമി ഇപ്പോള്‍ ലോകത്തിന്റെ മുഴുവന്‍ അഭിനന്ദനം ഏറ്റുവാങ്ങി നില്‍ക്കുകയാണ്. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ഷമി ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്. ജയത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ ഷമി ഫൈനല്‍ എന്നാണ് സെമി ഫൈനല്‍ മത്സരത്തെ വിശേഷിപ്പിച്ചത്. അതേസമയം ഷമിയുടെ നേട്ടത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ഹസന്‍ ജഹാനും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്.

ഹസിന്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്ത്യന്‍ ആരാധകര്‍ ഈ വീഡിയോ ഇവര്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ നിരവധി ചോദ്യങ്ങളും ഉന്നയിച്ചിരിക്കുകയാണ്. ഹസിന്‍ ജഹാന്‍ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ സജീവമാണ്. പഴയ പാട്ടുകള്‍ക്ക് ലിപ് സിങ്ക് ചെയ്ത് അഭിനയിക്കുന്ന വീഡിയോയാണ് അധികവും വരാറുള്ളത്.

hasin-jahan-mohammed-shami

ഇത്തവണ വീഡിയോ പങ്കുവെച്ചപ്പോള്‍ പ്യുവര്‍ ലവ്(പരിശുദ്ധമായ പ്രണയം) എന്നാണ് ഹസിന്‍ കുറിച്ചിരിക്കുന്നത്. ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനത്തിന് പിന്നാലെയാണ് ഇവര്‍ ഈ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ഇതിലെ വരികളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് ഷമിക്കുള്ള സന്ദേശമാണെന്ന് ഇവര്‍ പറയുന്നു. നിന്റെ നാമത്തിലൂടെ ലോകം എന്നെ അറിയും, നിന്റെ മുഖത്തിലൂടെ എന്നെ അവര്‍ തിരിച്ചറിയും, എന്നായിരുന്നു ഗാനത്തിലെ വരികള്‍.

അതേസമയം നിരവധി പേരാണ് ഹസിന്‍ ജഹാനും ഷമിയും ഒന്നിക്കുകയാണോ ചോദിച്ചത്. ഈ വരികളിലെ അര്‍ത്ഥം ഷമിയുടെ പ്രശസ്തിയിലൂടെ ഹസിനും അറിയപ്പെടുന്നുവെന്നാണെന്ന് ആരാധകര്‍ പറയുന്നു. ഇരുവരുടെയും കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ല.

ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും, വാതുവെപ്പ് നടത്തിയെന്നും, ഗാര്‍ഹിക പീഡനത്തിന് വിധേയയാക്കിയെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഹസിന്‍ ജഹാന്റെ ആരോപണത്തെ തുടര്‍ന്ന് ബിസിസിഐ അദ്ദേഹത്തിന്റെ കരാര്‍ പുതുക്കിയിരുന്നില്ല. ജാദവ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഷമിക്കെതിരെ അവര്‍ പരാതിയും നല്‍കിയിരുന്നു.

നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന് ഹസിന്‍ ആരോപിച്ചിരുന്നു. അവരുമായുള്ള സംഭാഷണങ്ങളും, ടെലിഫോണ്‍ റെക്കോര്‍ഡിംഗുകളും തെളിവായി ജാദവ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഹസിന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഷമി ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. തന്റെ ഭാര്യ ദുഷ്ടശക്തിയായി മാറിയിരിക്കുകയാണെന്നും ഷമി ആരോപിച്ചിരുന്നു. രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണ്.

എന്നാല്‍ ഒരിക്കലും വഞ്ചിക്കില്ലെന്നും വാതുവെപ്പ് ആരോപണങ്ങള്‍ക്ക് മറുപടിയായി ഷമി പറഞ്ഞിരുന്നു. നിലവില്‍ ഇരുവരും അകന്ന് താമസിക്കുകയാണ്. ഇവരുടെ വിവാഹമോചനത്തിലും തീരുമാനമായിട്ടില്ല. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ ഹസിനെ പരിഹസിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇവര്‍ ഒന്നിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+