ചുമ്മാ ഒരു ജോലി എന്തിനാണ്, പണിയൊന്നുമില്ലെങ്കിലും പണം കൈയ്യിലെത്തും, ഇതാ എളുപ്പമാര്‍ഗങ്ങള്‍
പണം സമ്പാദിക്കാന്‍ ജോലിയെടുക്കണോ? ഒരിക്കലും വേണ്ട ഇന്റര്‍നെറ്റിന്റെ വിശാല ലോകം നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് പണം സമ്പാദിക്കാന്‍ നേരായ മാര്‍ഗങ്ങള്‍ നിരവധി നമ്മുടെ മുന്നിലുണ്ട്. ചൈനയിലെ തന്നെ കാര്യം ഉദാരണമായി എടുക്കാം.അവിടെ വൈറ്റ് കോളര്‍ തൊഴില്‍ എല്ലാവര്‍ക്കും മടുത്തും. പകരം മറ്റ് മേഖലകളിലെ ടെന്‍ഷന്‍ കുറച്ച തൊഴിലാണ് പരീക്ഷിച്ചത്.
അതുപോലെ സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് ധാരാളം മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. ഇതൊന്നുമല്ലാതെ തന്നെ കൈനിറയെ സമ്പാദിക്കാന്‍ വേറെയും ചില മാര്‍ഗങ്ങള്‍ എല്ലാവരുടെയും കൈവശമുണ്ടാവും. അത്തരം വഴികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഒരു കമ്പനിയില്‍ ഇരുന്ന് ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവര്‍ നിരവധി പേര്‍ ഇന്ന് ലോകത്തുണ്ട്. വമ്പന്‍ ശമ്പളത്തിനായി വൈറ്റ് കോളര്‍ തൊഴിലിനെ കണ്ടിരുന്നവരെല്ലാം മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. നിങ്ങളുടെ കൈയ്യില്‍ ഒരു ലാപ്പ്‌ടോപ്പും ഇന്റര്‍നെറ്റമുണ്ടോ? എങ്കില്‍ ബ്ലോഗിംഗില്‍ ഒരു കൈ നോക്കാം.
ഏറ്റവും മികച്ചൊരു ഓപ്ഷനാണ്. കാരണം ബ്ലോഗില്‍ എന്തെഴുതുന്നു എന്നതില്‍ അല്ല കാര്യം. പരസ്യങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പുകള്‍, പാര്‍ട്ണര്‍ഷിപ്പുകള്‍ എന്നിവ വഴി നല്ലൊരു തുക നിങ്ങള്‍ക്ക് വരുമാനമായി നേടാം. ചിലപ്പോള്‍ മുമ്പ് നിങ്ങളുടെ കോര്‍പ്പറേറ്റ് ജോലി നേടി തന്ന പണത്തിന് മുകളില്‍ ഇതില്‍ നിന്ന് ലഭിച്ചേക്കാം.നിങ്ങള്‍ക്ക് ഒരു മിനിമം വിദ്യാഭ്യാസം ഉണ്ടോ? എങ്കില്‍ അതും പണം തരുന്നൊരു ഓപ്ഷനാണ്.
കുട്ടികളെ പഠിപ്പിക്കുക ഏതൊരാളെ കൊണ്ടും സാധിക്കും. ഓണ്‍ലൈന്‍ വഴിയും, നേരിട്ടും ക്ലാസുകള്‍ എടുക്കുക. അത് നിങ്ങളുടെ വിദ്യാഭ്യാസ പരിധിക്കുള്ളില്‍ നിന്നു കൊണ്ടാവുക. കൂടുതല്‍ മികച്ച പഠനമുണ്ടെങ്കില്‍ ഉന്നത പഠനത്തിനുള്ള ട്യൂഷനുമെടുക്കാം. അതിന് വന്‍ തുകയാണ് പലരും നല്‍കുന്നത്. വൈസാന്റ് എന്ന വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് ക്ലാസുകള്‍ എടുക്കാന്‍ അവസരമുണ്ട്. ഓണ്‍ലൈനായും ഇതിലൂടെ പരീക്ഷിക്കാം. ഇതില്‍ നിങ്ങള്‍ പറയുന്നതാണ് പ്രതിഫലം. മാസം നല്ലൊരു തുക കൈയ്യിലിരിക്കാന്‍ ഏറ്റവും നല്ല ഓപ്ഷനാണ് ക്ലാസെടുക്കല്‍.
അധികമാരും കടന്നുവരാത്ത മേഖലയാണ് ഓണ്‍ലൈന്‍ സര്‍വേകള്‍. നിങ്ങള്‍ക്ക് അധികം അധ്വാനിക്കാതെ ഈ ജോലി ചെയ്യും. നിരവധി കമ്പനികള്‍ ഉപയോക്താക്കളില്‍ നിന്ന് ഫീഡ്ബാക്കിനായി ശ്രമിക്കാറുണ്ട്. അവരുടെ നിലവിലുള്ള ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള അഭിപ്രായം അറിയുവാനും, പുതിയത് വിപണിയില്‍ ഇറക്കാനും വേണ്ടിയാണിത്.
സര്‍വേ സൈറ്റുകളെയാണ് ബ്രാന്‍ഡുകള്‍ സര്‍വേകള്‍ക്ക് വേണ്ടിയുള്ള ചോദ്യങ്ങള്‍ ഉണ്ടാക്കാനായി സമീപിക്കാറുള്ളത്. ഇതില്‍ പങ്കെടുത്താല്‍ നിങ്ങള്‍ക്ക് നല്ല തുക തന്നെ ലഭിക്കും. ഇത്തരം സര്‍വേകള്‍ കണ്ടെത്തി അതിന്റെ ഭാഗമാകുക. ഒന്നിലധികം സര്‍വേ സൈറ്റുകളെ ഉപയോഗപ്പെടുത്തിയാല്‍ നല്ലൊരു തുക നിങ്ങളുടെ കൈയ്യിലിരിക്കും.












Click it and Unblock the Notifications