Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്കണോമി ക്ലാസിൽ കയറിയ അമ്മയും മകളും ഞെട്ടിപ്പോയി! വിമാനത്തിൽ വമ്പൻ 'സർപ്രൈസ്'

ആരാണ് നല്ലൊരു സർപ്രൈസ് ആ​ഗ്രഹിക്കാത്തത്, അങ്ങ് ആകാശത്ത് വിമാനത്തിൽ വെച്ച് നല്ലൊരു സർപ്രൈസ് കിട്ടിയാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ. ആകെ അമ്പരന്ന് പോകുമല്ലേ.. ഒരമ്മയ്ക്കും മകൾക്കുമാണ് വിമാനത്തിൽ വെച്ച് ഒരു സർ‌പ്രൈസ് കിട്ടിയത്. ശരിക്കും അത് വന്നുകിട്ടിയൊരു സർപ്രൈസ് ആണെന്ന് പറയാം. എന്താണ് സംഭവം എന്താണെന്ന് അറിഞ്ഞാലോ..

25 കാരിയയാ സോ ഡോയ്ലും അമ്മയായ 59 കാരി കിമ്മി ചെഡലുമായിരുന്നു യാത്രക്കാർ. അമ്മയും മകളും കൂടി ക്രിസ്മസ് അവധി ആഘോഷിക്കുന്നതിന് വേണ്ടി എമിറേറ്റ്സ് വിമാനത്തിൽ സേഷെൽസിൽ നിന്ന് സ്വിറ്റസർലാൻഡിലേക്ക് പോവുകയായിരുന്നു.എക്കണോമി ക്ലാസ് ആയിരുന്നു ഇവർ ഇവർ യാത്രക്കായി തിരഞ്ഞെടുത്തത്.

flight

എന്നാൽ എക്കണോമി ക്ലാസിൽ കയറിയ ഇവർ ആകെ അമ്പരന്നു. മറ്റാരും എക്കണോമി ക്ലാസിൽ ഇല്ലായിരുന്നു. അമ്മയും മകളും മാത്രം. ടിക്ക് ടോക്കിലൂടെ ഇവർ തന്നെയാണ് അനുഭവം പറഞ്ഞത്. ഇന്ന് എമിറേറ്റ്സിൽ യാത്ര ചെയ്യുന്നത് ഈ സ്ത്രീകൾ മാത്രമാണ് എന്നും അവർക്ക് ക്രിസ്മസ് ആശംസകൾ നേരുന്നുവെന്നും ക്യാപ്റ്റൻ പറയുകയും ചെയ്തു.

ശരിക്കും വിമാനം അവരുടേത് ആയപോലെ ആയിരുന്നുവെന്നാണ് ഇവർ പറയുന്നത്. രണ്ട് പേരും മാത്രം. ഇവർ വിമാനത്തിനകത്ത് നടക്കുന്നതും നൃത്തം ചെയ്യുന്നതുമൊക്കെ കാണാം. രണ്ട് പേരും ഭയങ്കര സന്തോഷത്തിലായിരുന്നു.

തങ്ങൾ മാത്രമാണ് അവിടെ ഉണ്ടാവുക എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും മറ്റ് നാല് പേർ കൂടി വിമാനത്തിൽ ഉണ്ടായിരുന്നുവെന്നും അവർ ഫസ്റ്റ് ക്ലാസിലായിരുന്നുവെന്നും അമ്മയുെ മകളും പറയുന്നു. അങ്ങനെ ആ എക്കണോമി ക്ലാസിൽ രണ്ട് പേർ മാത്രമായി. അത് ഭയങ്കര രസമുള്ള യാത്രയായിരുന്നുവെന്നാണ് അമ്മയും മകളും പറയുന്നു. തങ്ങൾ ഫ്ലൈറ്റ് അറ്റൻഡൻരുമാരോട് സംസാരിച്ചെന്നും വീഡിയോകൾ എടുത്തെന്നും അവർ പറഞ്ഞു.

അമ്മയെ ക്യാഹിൻ ക്രൂവിന്റെ യൂണി ഫോം ധരിപ്പിച്ചുവെന്നും മകൾ പറയുന്നു. ഡോയൽ പോസ്റ്റ് ചെയ്ത വീഡിയോ മില്യൺ കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേർ കമന്റും ചെയ്തു. ഇതൊക്കെ ഒരു ഭാ​ഗ്യമാണെന്നാണ് ചിലർ പറഞ്ഞത്. ഇതൊക്കെ വളരെ അപൂർവ്വമായി കിട്ടുന്ന അവസരമല്ലേ, ഭാ​ഗ്യവാന്മാർ എന്ന ചിലർ പറയുന്നു. എന്തായാലും സാധരാണ ടിക്കറ്റ് വില കൊടുത്ത് ഇങ്ങനൊരു യാത്ര വൻ സർപ്രൈസ് തന്നെ ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+