Get Updates
Get notified of breaking news, exclusive insights, and must-see stories!

'നമ്മുടെ പിറന്നാൾ വിഷ് ചെയ്യാനാരുമില്ല'; സങ്കടം പറഞ്ഞ് വീട്ടമ്മയുടെ വീഡിയോ; സർപ്രൈസുമായി സിനിമാതാരങ്ങൾ

ജീവിതത്തിലെ പ്രധാന ദിവസങ്ങൾ ആഘോഷിക്കാൻ ആ​ഗ്രഹമില്ലാത്ത ആരാണ് ഉണ്ടാവുക. പ്രത്യേകിച്ച് പിറന്നാൾ, കുട്ടികൾ മാത്രമല്ല ഇപ്പോൾ മുതിർന്നവരും പിറന്നാൾ ആഘോഷമാക്കാറുണ്ട്. പിറന്നാൾ ദിവസം പ്രിയപ്പെട്ടവർ വിളിച്ച് ആശംസം നേരുമ്പോൾ തന്നെ നമുക്ക് വല്ലാത്ത സന്തോഷം തോന്നാറില്ലേ. പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോസൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും നമ്മൾ ആ ദിവസം ആഘോഷമാക്കാറുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലായിരുന്നു. ഒരു വീട്ടമ്മയാണ് വീഡിയോ പങ്കുവെച്ച്. അവരുടെ പിറന്നാൾ ആയിരുന്നു അന്ന്. ആ വിവരം പങ്കുവെയ്ക്കുകയാണ് വീഡിയോയിലൂടെ ചെയ്യുന്നത്. സാവിത്രി എന്നാണ് പേര്.

Navya

ഇന്ന് എന്റെ പിറന്നാളാണെന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങളെങ്ങനെ അറിയാനാ, എന്റെ വീട്ടിൽ ഉള്ളവർക്കേ അറിയില്ല. പിന്നെ ആണോ നിങ്ങൾക്ക്. ഇപ്പോൾ സമയം അഞ്ച് മണിയായി.

ഇതുവരെ ഒരു മനുഷ്യര് പോലും ആശംസ അറിയിച്ചിട്ടില്ല. നിങ്ങൾ ചോദിക്കുമായിരിക്കും 90ാ മത്തെ വയസ്സിലാണോ അമ്മച്ചി പിറന്നാൾ ആഘോഷിക്കുന്നത് എന്ന്. ഇപ്പോൾ നൂറ് വയസ്സുള്ളവരും ബർത്ത് ഡേ ആഘോഷിക്കുന്നുണ്ട്. പക്ഷേ എനിക്ക് ബർത്ത് ഡേ വിഷ് ചെയ്യാനൊന്നും ആരുമില്ല.. എല്ലാവരുമുണ്ട്.

പക്ഷേ നമ്മുടെ പിറന്നാൾ ഓർത്തിരുന്ന് ചെയ്യാൻ ഒന്നും ആരും ഇല്ല. നിങ്ങൾ ഈ വീഡിയോ കണ്ടിട്ട് എല്ലാവരും എന്നെ വിഷ് ചെയ്യണമെന്ന് എനിക്ക് ഭയങ്കര ആ​ഗ്രഹമാണ്, എന്നാണ് സങ്കടത്തോടെ സാവിത്രി പറഞ്ഞത്. ഈ വീഡിയോ വൈറലാവുകയും ചെയ്തു.. സാവിത്രിയുടെ സങ്കടം കണ്ട പലരും ആശംസകൾ അറിയിച്ചു. അത് മാത്രമോ സിനിമാ താരങ്ങൾ വരെ ഈ ഇവർക്ക് ആശംസ അറിയിച്ചു.

നവ്യ നായർ, നിമിഷ സജയൻ, ഐശ്വര്യ ലക്ഷ്മി. സിതാര കൃഷ്ണൻ,ശില്പ ബാല, നിരഞ്ജന അനൂപ്, അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ജു ജോസ്സ നിഖില വിമൽ എന്നിങ്ങനെ നിരവധി പേരാണ് ആശംസ അറിയിച്ചത്. ഹാപ്പി ബർത്ത് ഡേ ചേച്ചി ഈ കാണിച്ച ചങ്കൂറ്റം അത് പൊളിയാണ് കേട്ടോ എന്നാണ് നവ്യ നായർ കുറിച്ചത്. തനിക്ക് ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ച് കൊണ്ട് ഉള്ള മറുപടിയും സാവിത്രി നൽകിയിട്ടുണ്ട്... എന്തായാലും സാവിത്രി ഹാപ്പിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+