Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടിലൻ സർപ്രൈസ് ഒരുക്കി വരനും കുടുംബവും; നിന്നനിൽപ്പിൽ ഞെട്ടി വധു, വീഡിയോ വൈറൽ

വിവാഹം എന്ന് പറയുന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലും എക്കാലവും ഓർത്തുവെയ്ക്കാൻ പറ്റുന്ന ഒന്നാണ്. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന നിമിഷമാണ്. അതുകൊണ്ട് തന്നെ ആ ദിവസം അവിസ്മരണീയമാക്കാൻ നമ്മൾ പലതും ചെയ്യാറുമുണ്ട്. വിവാഹത്തിന് മുൻപ് തന്നെ ആഘോഷങ്ങൾ ആരംഭിക്കും.

വിവാഹത്തിന് ശേഷവും ആ ആഘോഷങ്ങൾ നീളും. വിവാഹ ആഘോഷങ്ങളുടെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇപ്പോൾ വിവാ​ഹത്തിന് മുൻപ് വീട്ടുകാർ വധുവിന് നൽകിയ ഒരു സർപ്രൈസിന്റെ വീഡിയോ ആണ് വൈറൽ ആവുന്നത്.

bride

P C: Instagram

മെഹന്ദി ചടങ്ങുകൾക്കിടയിലാണ് വീട്ടുകാർ സർപ്രൈസ് ഒരുക്കിയത്. വീട്ടുകാരുടെ സർപ്രൈസിൽ വധു വികാരഭരിതയാവുന്നു. റൂമിനകത്തേക്ക് കയറി വരുമ്പോൾ ബന്ധുക്കളെല്ലാവരും കയ്യിൽ ദീപവുമായാണ് വധുവിനെ വരവേൽക്കുന്നത്. വധു അമ്പരന്ന് നിൽക്കുന്നത് കാണാൻ സാധിക്കുന്നതാണ്.

വധു വികാരഭരിതായവുകയും പെട്ടെന്ന് അവിടേക്ക് വരൻ കടന്നുവരികയും ചെയ്യുന്നു. ഡാൻസ് ചെയ്ത് കൊണ്ടാണ് വരുന്നത്. വരൻ "കൽ ഹോ നാ ഹോ" എന്ന ചിത്രത്തിലെ "മാഹി വേ" എന്ന ഗാനത്തിനൊപ്പമാണ് നൃത്തം ചെയ്യുന്നത്.

അപ്രതീക്ഷിതമായി വരനെ കണ്ടപ്പോൾ വധുവിനും അത് സന്തോഷമാകുന്നു. വരൻ വന്ന് വധുവിനെ സ്നേഹപൂർവ്വം കെട്ടിപ്പിടക്കുന്നു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ഈ ഹൃദയസ്പർശിയായ വീഡിയോ വധുവും അവളുടെ കുടുംബവും തമ്മിലുള്ള ബന്ധം ആണ് കാണിക്കുന്നത് എന്നാണ് കമന്റുകൾ. സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ മോനഹരമായ വീഡിയോ.

അഞ്ച് ദിവസം മുമ്പ് @mahiparmar_04 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആദ്യം പങ്കിട്ട പോസ്റ്റ് പെട്ടെന്ന് 1 ദശലക്ഷത്തിലധികം കാഴ്‌ചകളും ആയിരക്കണക്കിന് ലൈക്കുകളും നേടി, ഇപ്പോഴും ലൈക്കുകൾ വന്നുകാെണ്ടിരിക്കുകയാണ്. വീഡിയോ കണ്ട എല്ലാവരും വളരെ സന്തോഷത്തിലും ആ​ഹ്ലാദത്തിലുമാണ്.

അതേ സമയം, നേരത്തെ മറ്റൊരു വീഡിയോ വൈറലായിരുന്നു, തൻ്റെ മകളെ വധുവായി കാണുമ്പോൾ ഒരു പിതാവിൻ്റെ വൈകാരിക പ്രതികരണമാണ് ആ വീഡിയോയിൽ കാണിച്ചത്. അച്ഛനും മകളും തമ്മിലുള്ള പ്രിയപ്പെട്ട ബന്ധത്തിന് അടിവരയിടുകയും ചെയ്തു. @_makeupbyritikaa എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ ക്ലിപ്പ്, പ്രിയപ്പെട്ടവർക്കിടയിൽ പങ്കിടുന്ന വിലയേറിയ നിമിഷങ്ങളാണ് കാണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+