Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടുപിടിച്ചാൽ കയ്യിലെത്തും ഒരു ലക്ഷം; പൂച്ചയെ കണ്ടെത്താൻ പാരിതോഷികം പ്രഖ്യാപിച്ച് ദമ്പതികൾ

നോയിഡ: കാണാതായ വളർ‌ത്ത് പൂച്ചയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം വാ​ഗ്ദാനം ചെയ്ത് ദമ്പതികൾ. നോയിഡ സ്വദേശിയായ അജയ് കുമാറും ഭാര്യ ദീപയുമാണ് തങ്ങളുടെ കാണാതായ പേർഷ്യൻ പൂച്ച ചീക്കുവിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ വാ​ഗ്ദാനം ചെയ്തത്. ഈ വിവരം അറിയിച്ച് പോസ്റ്ററുകൾ തെരുവകളിൽ ഒട്ടിച്ചിട്ടുമുണ്ട്.

കഴിഞ്ഞ ഡിസംബർ 24 മുതലാണ് ചീക്കുവിനെ കാണാതായത്. വീട്ടിൽ തന്നെ ഉണ്ടാവുമെന്നാണ് ആ​ദ്യം കരുതിയതെങ്കിലും പിന്നീട് കുറേ നേരം കഴിഞ്ഞിട്ടും കാണാതായപ്പോഴാണ് പൂച്ച വീട്ടിൽ ഇല്ലെന്ന് മനസ്സിലായത്. പിന്നീട് ചീക്കുവിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

cat

എല്ലാ സ്ഥലത്തും അന്വേഷിച്ചു. എന്നാൽ കണ്ടെത്താൻ സാധിച്ചില്ല. ബാൽക്കണിയിൽ നിന്ന് ചാടി പാർക്കിം​ഗ് ഏരിയയിലേക്ക് പൂച്ച പോകുന്ന സി സി ടി വി ദൃശ്യങ്ങൾ ഇവർക്ക് ലഭിച്ചു. എന്നാൽ ഇവിടെ നിന്ന് പൂച്ച എങ്ങോട്ട് പോയെന്ന് ആർക്കും അറിയില്ല.

അയൽക്കാരടും സന്ദർശകരോടും കച്ചവടക്കാരോടും തുടങ്ങി പരിസരത്തെ എല്ലാവരോടും അന്വേഷിച്ചു. പക്ഷേ ആർക്കും അറിയില്ല. പൂച്ചയെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ സെക്ടർ 58 പോലീ് സ്റ്റേഷനിൽ പരാതി നൽകി. എന്നിട്ടും ചീക്കുവിനെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ആണ് ചീക്കുവിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

ചീക്കുവിനെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം ആണ് പാരിതോഷികമായി നൽകുക. ഇത് വ്യക്തമാക്കുന്ന പോസ്റ്ററുകൾ എല്ലായിടത്തും പതിപ്പിച്ചു. ചീക്കുവിന്റെ ചിത്രം പോസ്റ്ററിൽ ഉണ്ട്. ലഘു ലേഖകളും ഇവർ വിതരണം ചെയ്തു.

തന്നെക്കാളും തന്റെ ഭാര്യയോടാണ് ചീക്കുവിന് അടുപ്പമെന്ന് അജയ് കുമാർ പറഞ്ഞു. ചീക്കു തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും അവനില്ലാതെ ഓരോ നിമിഷവും തള്ളിനീക്കുന്നത് പ്രയാസമാണെന്നും അദ്ദേഹം പറയുന്നു.

ഒരു ദിവസം തങ്ങളുടെ ഫ്ലാറ്റിന്റെ പടി കയറി അവൻ വരുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. ആറ് മാസം മുമ്പ് ഇത് പോലെ കാണാതിയിരുന്നവെന്നും എന്നാൽ അവൻ തിരികെ വന്നുവെന്നും അജയ് പറയുന്നു,

പേർഷ്യൻ പൂച്ചയായത് കൊണ്ട് അതിന്റെ വില അറിയുന്ന ആരെങ്കിലും കൊണ്ടുപോയതായിരിക്കുമോ എന്ന് ആശങ്ക അദ്ദേഹത്തിന് ഉണ്ട്. അത്തരത്തിൽ ഉള്ള ആളുകൾ പരിസരത്ത് ഉണ്ടെന്നും അത് കൊണ്ടാണ് ഇത്രയും വലിയ തുക വാ​ഗ്ദാനം ചെയ്യുന്നതെന്നും അജയ് പറയുന്നു.

മനുഷ്യരോട് വളരെ വേ​ഗത്തിൽ ഇണങ്ങുന്ന ഒന്നാണ് പേർഷ്യൻ പൂച്ചകൾ. ശാന്തമായി അന്തരീക്ഷമാണ് അവയ്ക്ക് ഇഷ്ടം. പതിനായിരം മുതൽ
50,000 രൂപവരെയാണ് ഒരു പേർഷ്യൻ പൂച്ചയുടെ ഇന്ത്യൻ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+