നേഴ്സിന്റെ കൈ മുറുകെ പിടിച്ച് മരിക്കും മുമ്പ് ആ സ്ത്രീ ആ രഹസ്യം പറഞ്ഞു; വിചിത്രമായ അനുഭവങ്ങൾ
മരണത്തിന് തൊട്ടുമുമ്പ് പലരും തങ്ങളുടെ ജീവിതത്തിൽ അതുവരെ മറ്റാരോടും പറയാത്ത രഹസ്യങ്ങൾ തുറന്നുപറയാറുണ്ട്. ചിലത് വിചിത്രവും ഞെട്ടിപ്പിക്കുന്നതും ആയിരിക്കും. അത്തരത്തിൽ മരണത്തിന് തൊട്ടുമുമ്പ് ചില രോഗികൾ തുറന്നുപറഞ്ഞ രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് ചില നേഴ്‌സുമാർ.
മരണത്തിന് തൊട്ടുമുമ്പ് ഒരു സ്ത്രീയുടെ വെളിപ്പെടുത്തൽ കേട്ട നേഴ്‌സ് ഞെട്ടിപ്പോയി. മരണം ഏതാണ്ട് ഉറപ്പായപ്പോൾ ആ സ്ത്രീ നേഴ്‌സിന്റെ കൈകൾ മുറുകെ പിടിച്ചു, തന്റെ ഭർത്താവിന്റേയും സുഹൃത്തുക്കളുടേയും ഒരു രഹസ്യം തുറന്നുപറഞ്ഞു.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായിരുന്നു അത്. നേഴ്‌സിനെ പോലെ വളരെ സുന്ദരിയായ ഒരു സ്ത്രീയെ അവളുടെ ഭർത്താവും സുഹൃത്തുക്കളും കൊന്നിരുന്നുവെന്നാണ് ആ സ്ത്രീ പറഞ്ഞ്. പേടിച്ച്വിറച്ചാണ് ആ നേഴ്‌സ് അവിടെ നിന്ന് പുറത്തുപോയത്.
അതുപോലെ മറ്റൊരു സംഭവത്തിൽ രോഗി തുറന്നുപറഞ്ഞത് രണ്ടാം ലോക മഹാ യുദ്ധ സമയത്ത് അയാൾ ചെയ്ത പ്രവൃത്തികളായിരുന്നു. അതിന്റെ ഫലം താൻ അനുഭവിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്നും അയാൾ പറഞ്ഞു. കുറ്റബോധം കൊണ്ട് അയാൾ വിങ്ങി. മുൻപ് താൻ ചെയ്ത കാര്യങ്ങൾക്കുള്ള വിധിയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മരണത്തിന് തൊട്ടുമുമ്പ് പറയുന്ന കാര്യങ്ങൾ സാധരാണ ഞെട്ടിപ്പിക്കുന്നതാവാറാണ് പതിവ്,. എന്നാൽ വളരെ തമാശനിറഞ്ഞ ഒരു കാര്യമാണ് വേറൊരു നേഴ്‌സ് പറഞ്ഞത്. മരണത്തിന് തൊട്ടുമുമ്പ് ആ രോഗിക്ക് പറയാനുണ്ടായിരുന്നത് ആ നേഴ്‌സിനെക്കുറിച്ചുള്ള പരാതിയായിരുന്നു. നിങ്ങൾ വളരെ കർക്കശക്കാരിയാണ് എന്നാണ് രോഗി പറഞ്ഞത്. മരിക്കുന്നതിന് തൊട്ടുമുൻപ് ആ നേഴ്‌സിന്റെ ചുണ്ടി പുഞ്ചി വരുത്താൻ ആ രോഗിക്ക് കഴിഞ്ഞു.
പലപ്പോഴും ആരോടെങ്കിലും പറയണമെന്ന് ആഗ്രഹിച്ചിട്ടും പറയാൻ പറ്റാത്ത കാര്യങ്ങൾ ആണ് മരണ സമയത്ത് ചിലർ തുറന്നുപറയുന്നത്.
അവർ ആരോഗ്യത്തോടെ ഇരുന്ന കാലത്തൊന്നും ഭയം മൂലമോ എന്തായിരിക്കും പ്രതികരണമെന്നോ ആലോചിച്ചുള്ള ഭയം മൂലം ആയിരിക്കും അവർ അതൊക്കെ അടിക്കി വെച്ചത്. എല്ലാം ഭരാവും ഇറക്കി വെച്ചുള്ള മരണമായിരിക്കും രോഗികൾ ആഗ്രഹിക്കുന്നത്.
ദുഃഖങ്ങൾക്കിടയിലും ചില ആളുകൾ വിശ്വാസത്തിൽ ആശ്വാസം കണ്ടെത്തുന്നു. അവസാന നിമിഷങ്ങളിൽ, ഒരു രോഗി ദൈവത്തിന്റെ നാമം ചൊല്ലിയേക്കാം, ജീവിതത്തിന്റെ പരിധിക്കപ്പുറം ഒരു ഉയർന്ന ശക്തി തങ്ങളെ കാത്തിരിക്കുന്നു എന്ന വിശ്വാസത്തിൽ ആശ്വാസം കണ്ടെത്തുന്നു.












Click it and Unblock the Notifications