Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഫയിൽ ഇരുന്ന് യാത്ര ചെയ്താലോ! സോഫയെ വാഹനമാക്കി മാറ്റി യുവാക്കൾ; വീഡിയോ വൈറൽ

പലപ്പോഴും നമ്മളും ചിന്തിച്ച് കാണില്ലേ ഇരിക്കുന്ന കസേര ഒരു വാഹനം പോലെ ഓടിച്ച് പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന്. അതെ ഇപ്പോൾ ഇരിക്കുന്ന സോഫ സഞ്ചരിക്കാൻ പാകത്തിൽ ഒരുക്കിയെടുത്തിരിക്കുകയാണ് രണ്ട് യുവാക്കൾ. മൂന്ന് വർഷം മുമ്പ് ഉള്ള വീഡിയോ ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുകയാണ്. ആനന്ദ് മഹീന്ദ്രയാണ് ഇപ്പോൾ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആളുകൾ അത്ഭുതത്തോടെയാണ് ഈ സോഫ കാറിനെ നോക്കുന്നത്.

'' വെറും രസകരമായ ഒരു പ്രൊജക്റ്റ്? അതെ എന്നാൽ അതിനുള്ള അഭിനിവേശവും എഞ്ചിനീയറിം​ഗ് പരിശ്രമവും നോക്കൂ. രാജ്യത്തിന് ഓട്ടോമൊബൈൽ രം​ഗത്തെ അതികായനാകണമെങ്കിൽ അത്തരം നിരവധി 'ഗാരേജ്' കണ്ടുപിടുത്തക്കാരെ ആവശ്യമുണ്ട്. ഹാപ്പി ഡ്രൈവിം​ഗ് കിഡ്സ്. നിങ്ങൾ ഇത് രജിസ്റ്റർ ചെയ്യാൻ ഡ്രൈവ് ചെയ്യുമ്പോൾ ഇന്ത്യയിലെ ആർടിഒ ഇൻസ്‌പെക്ടറുടെ മുഖത്തെ ഭാവം കാണാൻ ഞാൻ ആഗ്രഹിക്കുന്നു!'' എന്നും ആനന്ദ് മഹീന്ദ്ര പറയുന്നു.

car sofa

ഒരു മിനിറ്റും 45ന സെക്കന്റും ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു ഓൺലൈൻ സ്റ്റോറിൽ നിന്ന് ബേസിക് റീക്ലീനർ സോഫ വാങ്ങുന്നത് മുതൽ മോട്ടോറും ചക്രങ്ങളും ഉപയോ​ഗിച്ച് സോഫ തയ്യാറാക്കുന്നത് വരെയുള്ല മുഴുവൻ കാര്യങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

'സ്റ്റിയറിംഗ് ലിവർ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാണ് സ്റ്റിയറിംഗ് നിർമ്മിക്കുന്നത്. സ്റ്റിയറിംഗ് ലിവറിലെ രണ്ട് ഹാൻഡിലുകൾ ഉപയോഗിച്ചാണ് ത്രോട്ടിലും ബ്രേക്കിംഗും ചെയ്യുന്നത്, വാഹനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരണത്തിൽ പറയുന്നു.

എല്ലാവരും വളരെ അമ്പരപ്പോടെയാണ് ഈ വീഡിയോ കാണുന്നത്. യുവാക്കളുടെ ആശയത്തേയും പരിശ്രമത്തേയും എല്ലാവരും അഭിനന്ദിച്ചു.
എന്നാൽ ഇത് അങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കില്ല ഇതിനും പണം വേണമെന്നാണ് ചിലർ പറയുന്നത്.

ഗാരേജ് പ്രോജക്ടുകൾ പലപ്പോഴും വ്യവസായത്തിൽ ഒരു രാജ്യത്തിന്റെ പുരോഗതിക്ക് അടിത്തറയിടുന്നവയാണെന്നും എഞ്ചിനീയർമാരുടെ നിരന്തര പരിശ്രമമാണ് ഓട്ടോമൊബൈൽ നവീകരണത്തിന് ഊർജം പകരുന്നതെന്നും ഇത്തരം ശ്രമങ്ങൾക്ക് പിന്നിലെ അർപ്പണബോധവമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്നും ഒരാൾ പറഞ്ഞു.

വീഡിയോ മുഴുവനും കാണുന്നതുവരെ, ഇത് ആനിമേഷൻ മാത്രമാണെനന്നാണ് കരുതിയിതെന്ന് മറ്റൊരാൾ പറഞ്ഞു. ''ഈ ആശയം ശരിക്കും തമാശയാണ്! ഒരുപാട് സോഫകൾ റോഡിലൂടെ തെന്നിമാറുന്നതും പരസ്പരം മറികടക്കുന്നതും അല്ലെങ്കിൽ പരസ്പരം ഇടിക്കുന്നതും സങ്കൽപ്പിച്ച് നോക്കിയേ! മനുഷ്യർ മുതൽ മൃഗങ്ങൾ മുതൽ പക്ഷികൾ വരെ എല്ലാം വളരെ അമ്പരന്നുപോകുമെന്നാണ് ഒരാൾ പറഞ്ഞത്.

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+