ഓപ്പൺ എ ഐ സിഇഒ സാം ആൾട്ട്മാൻ വിവാഹിതനായി; വരൻ ഒലിവർ മുൽഹെറിൻ; വൈറലായി ചിത്രങ്ങൾ
ഓപ്പൺ എ ഐ സി ഇ ഒ സാം ഓൾട്ട്മാൻ വിവാഹിതനായി. തന്റെ പങ്കാളിയായ ഒലിവർ മുൽഹെറിനെയാണ് സാം വിവാഹം കഴിച്ചത്. ഹവായിൽ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയലിൽ ഇപ്പോൾ വൈറലാണ്. വിവാഹം നടന്ന കാര്യം സാം സ്ഥിരീകരിച്ചതായി എൻ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഓസ്ട്രേലിയൻ സോഫ്റ്റ് വെയർ എഞ്ചിനീയറാണ് ഒലിവർ മുൽഹെറിൻ. ദീ ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച് ആൾട്ട്മാനും മൾഹറിനും ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിലൂടെ തങ്ങളുടെ യൂണിയന്റെ വാർത്തയും പങ്കിട്ടു. " എന്റെ ഉറ്റസുഹൃത്തും എന്റെ ജീവിതത്തിലെ സ്നേഹവും, വിവാഹിതരായി" എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പിൽ മൾഹറിൻ എഴുതിയത്.

1) ഓസ്‌ട്രേലിയൻ കോഡറാണ് മൾഹെറിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ജനപ്രിയ വ്യക്തികളിൽ ഒരാളായ സാമുമായി വർഷങ്ങളായി ഡേറ്റിംഗിലായിരുന്നു.
2) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബഹുമാനാർത്ഥം നടത്തിയ വൈറ്റ് ഹൗസ് ഡിന്നറിലേക്ക് കൊണ്ടുപോയപ്പോളാണ് ഓപ്പൺഎ ഐ സി ഇ ഒ സാം - മൾഹെറിൻ ദമ്പതികൾ ആദ്യമായി പൊതുവിടത്തിൽ പ്രത്യക്ഷമാകുന്നത്.
PC: X / Barsee
ഒലിവർ മൾഹറിനിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ ഇതാ:
3) അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, 2018-ൽ IOTA ഫൗണ്ടേഷനിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം മെൽബൺ സർവകലാശാലയിൽ നിന്ന് ഒരു സോഫ്റ്റ് വെയർ ബിരുദധാരിയാണ്. അവിടെ അദ്ദേഹം മുമ്പ് ചില എ ഐ സംബന്ധിയായ പ്രോജക്റ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022 നബംബറിൽ ആണ് കമ്പനി വിടുന്നത്.
4 ) കഴിഞ്ഞ വർഷം ന്യൂയോർക്ക് ടെൈംസിന് നൽകിയ അഭിമുഖത്തിൽ മുഹറിൻ വലിയ കുടുംബമാണ് ഇഷ്ടപ്പെടുന്നതെന്നും ദമ്പതികൾ ഉടൻ കുട്ടികളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്നതെന്നും സാം വെളിപ്പെടുത്തിയിരുന്നു.
5) ന്യൂയോർക്ക് ടൈംസിന്റെ മറ്റെരു റിപ്പോർട്ട് അനുസരിച്ച് മൾഹറിനും സാമും സാൻ ഫ്രാൻസിസ്കോയിലെ റഷ്യൻ ഹില്ലിൽ ഒരു വീട് പങ്കിടുന്നു, അത് ഓപ്പൺ എ ഐ സി ഇ ഒ സാം 27 മില്യൺ ഡോളറിന് വാങ്ങിയതാണ്.
കഴിഞ്ഞ വർഷം ഓപ്പൺ എ ഐ മേധാവി സ്ഥാനത്ത് നിന്ന് അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ടതിന് പിന്നെലയാണ് സാം വാർത്തകളിൽ നിറഞ്ഞത്. അഞ്ച് ദിവസത്തിന് പിന്നാലെ തന്നെ സാം സ്ഥാപനത്തിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.












Click it and Unblock the Notifications