സോഷ്യൽ മീഡിയയിൽ വൈറലായി ഓറഞ്ച് പീൽ തിയറി; കുടുംബം കലക്കുമോ ഓറഞ്ച്?
ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും പ്രണയിക്കാത്തവരായി ആരെങ്കിലും ഉണ്ടാവുമോ. പ്രണയം വളരെ രസകരമായ ഒരനുഭവമാണ്. ഒരാൾക്ക് മറ്റൊരാളോടുള്ള പ്രണയം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല.
യഥാർത്ഥ സ്‌നേഹം കണ്ടെത്തുന്നത് കേവലം ആകസ്മികമായ കണ്ടുമുട്ടൽ അല്ല മറിച്ച് അത് ഒരു അഗാധമായ ബന്ധമാണ്. ചില ആളുകൾക്ക് തങ്ങളുടെ മനസ്സിലുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അറിയണമെന്നില്ല, ചിലരാണെങ്കിൽ സ്‌നേഹം അമിതമായി പ്രകടിപ്പിക്കുന്നവർ ആയിരിക്കാം.

എന്തായാലും സ്‌നേഹത്തിന്റെ അളവ് കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല, എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിങ്ങളുടെ പങ്കാളികൾക്ക് നിങ്ങളോട് സ്‌നേഹം ഉണ്ടോ എന്നറിയാനുള്ള ഒരു പരീക്ഷണം നടക്കുകയാണ്. സംഭവം ഇപ്പോൾ വൈറൽ ആണ്.
ഓറഞ്ച് വെച്ചാണ് പരീക്ഷണം. നിങ്ങളുടേത് യഥാർത്ഥ പ്രണയം ആണോ എന്ന് അറിയാൻ ഈ പരീക്ഷണം സഹായിക്കും. 'ഓറഞ്ച് പീൽ തിയറി' എന്നാണ് ഈ തിയറി വിളിക്കപ്പെടുന്നത്. ഇനി എന്താണ് ഈ ഓറഞ്ച് പീൽ തിയറി എന്ന് നോക്കാം..
ഇൻഡിപെൻഡന്റിലെ ഒരു ലേഖനം അനുസരിച്ച്, നിങ്ങളുടെ പങ്കാളി നിങ്ങളോട് ചോദിക്കാതെ തന്നെ നിങ്ങളുടെ ഓറഞ്ച് തൊലി കളയുകയാണെങ്കിൽ, അത് പങ്കാളി നിങ്ങളെ ശരിക്കും സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു എന്നതിന്റെ സൂചനയാണെന്ന് ഈ സിദ്ധാതം പറയുന്നത്. എന്തായാലും ഈ പരീക്ഷണം ഇപ്പോൾ ട്രെന്റിംഗാണ്.
നിരവധിപേരാണ് ഈ പരീക്ഷണം നടത്തി അനുഭവം പങ്കുവെച്ചിരിക്കുന്നത്. ചിലർ ഈ പരീക്ഷണം നല്ലതാണെന്ന് പറയുന്നു. പങ്കാളിയുമായുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാക്കാൻ സഹായിച്ചുവെന്നാണ് പറയുന്നത്. എന്നാൽ മറ്റ് ചിലർ ഇങ്ങനെയൊരു പരീക്ഷണത്തിന്റെ ആവശ്യം ഉണ്ടോ എന്നാണ് ചോദിക്കുന്നത്.
നമ്മുടെ അടുത്ത് ഓറഞ്ച് ഉണ്ടായാൽ ഒരുപക്ഷേ അതിന്റെ തൊലികളഞ്ഞ് കൊടുക്കാം, എന്നാൽ അത് നിർബന്ധമുള്ള കാര്യമല്ല. അങ്ങനെ ചെയ്ത് കൊടുക്കുമ്പോൾ ചിലർക്ക് അത് ആനന്ദം ഉണ്ടാവാം.
പക്ഷേ എത്ര സ്‌നേഹം ഉണ്ടെന്ന് കണ്ടെത്താൻ ഇതിന്റെ ആവശ്യം ഇല്ലാ എന്നാണ് പറയുന്നത്. സ്നേഹം അതിന്റെ സൗന്ദര്യത്തോടെ മുന്നോട്ട് പോകട്ടെ, അതിന്റെ അളവും തൂക്കവുമൊക്കെ നോക്കി ഭംഗി കളയേണ്ടതുണ്ടോ എന്നും ചിലർ ചോദിക്കുന്നു. എന്തായാലും ഓറഞ്ച് പീൽ പരീക്ഷണം വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. താല്പര്യം ഉള്ളവർക്ക് ഓറഞ്ച് പരീക്ഷണം ഒന്ന് ചെയ്ത് നോക്കാവുന്നതാണ്.












Click it and Unblock the Notifications